പാലക്കാട് റെയിൽവേ ഡിവിഷൻ

ഇന്ത്യയിലെ റെയിൽവേ ഡിവിഷൻ
(Palakkad railway division എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ റെയിൽവേയുടെ ദക്ഷിണ റെയിൽവേ മേഖലയിലെ ആറു അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകളിലൊന്നാണ് പാലക്കാട് റെയിൽവേ ഡിവിഷൻ (മുമ്പ് ഒലവക്കോട് റെയിൽവേ ഡിവിഷൻ). ഈ ഡിവിഷന്റെ ആസ്ഥാനം പാലക്കാട് ആണ്. കേരളം, തമിഴ്‌നാട്, കർണ്ണാടക എന്നി സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമായി (മാഹി) 588 കിലോമീറ്റർ റെയിൽ പാത മേൽനോട്ടം വഹിക്കുന്ന ഈ ഡിവിഷൻ ഇന്ത്യയിലെ പഴയ റെയിൽവേ ഡിവിഷനുകളിലൊന്നാണ്. പാലക്കാട് ജംഗ്ഷൻ, ഷൊർണ്ണൂർ, കോഴിക്കോട്, കണ്ണൂർ, മാംഗളൂർ ജംഗ്ഷൻ, മാംഗളൂർ സെൻട്രൽ എന്നിവയാണ് ഈ ഡിവിഷനിലെ പ്രധാന തീവണ്ടി നിലയങ്ങൾ.

Palakkad railway division
Overview
HeadquartersPalakkad, Kerala, India
LocaleKarnataka
Kerala
Puducherry
Tamil Nadu
Dates of operationഓഗസ്റ്റ് 31, 1956; 68 വർഷങ്ങൾക്ക് മുമ്പ് (1956-08-31)
Technical
Track gauge1,676 mm (5 ft 6 in)
Electrification25 kV AC 50 Hz
Length588 കിലോമീറ്റർ (1,929,000 അടി)