കളിമൺപാത്രനിർമാണം

(Pottery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മണ്ണുപയോഗിച്ച് വിവിധതരം പാത്രങ്ങൾ നിർമ്മിക്കുന്ന കലയെയാണ് കളിമൺ പാത്രനിർമ്മാണം (Pottery)[1][2] എന്ന് വിളിക്കുന്നത്. പോട്ടറി എന്ന പദത്തിന് ഇംഗ്ലീഷിൽ പാത്രം നിർമ്മിക്കാനുപയോഗിക്കുന്ന അസംസ്കൃതവസ്തു[3] പാത്രം നിർമ്മിക്കുന്ന സ്ഥലം എന്നും അർത്ഥമുണ്ട്.

മദ്ധ്യപ്രദേശിലെ ജാരുവയിൽ, കളിമൺ പാത്രം നിർമ്മിക്കുന്നയാൾ.
ഗ്രീൻ വെയർ പോട്ടറി (ചുടാത്തത്) കോണർ പ്രെയറി ലിവിംഗ് ഹിസ്റ്ററി മ്യൂസിയത്തിൽ

പാത്രങ്ങൾ മാത്രമല്ല, കളിമണ്ണ് കൊണ്ട് നിർമിച്ച് ചുട്ടെടുത്ത മറ്റു വസ്തുക്കളെയും പോട്ടറി എന്ന പദം കൊണ്ട് വിവക്ഷിക്കാറുണ്ട്. [4] ചില ആർക്കിയോളജി വിദഗ്ദ്ധർ കളിമൺ രൂപങ്ങ‌ളെയും മറ്റും പോട്ടറി എന്ന പദം കൊണ്ട് വിവക്ഷിക്കാറില്ല. [5]

കേരളത്തിൽ കുംഭാരൻ എന്ന സമുദായക്കാർ പരമ്പരാഗതമായി കളിമൺ പാത്രനിർമ്മാണം നടത്തുന്നുണ്ട്.

നിർമ്മിക്കുന്ന രീതി

തിരുത്തുക
 
ചക്രം കറങ്ങുമ്പോൾ കളിമണ്ണിൽ ഉപയോഗിച്ച് രൂപം ഉണ്ടാക്കുന്നു. (കാപാഡോചിയ, ടർക്കി)

കളിമണ്ണ് കുഴച്ച് കുഴമ്പ് പരുവത്തിലാക്കി ചക്രത്തിന്റെ നടുവിൽ വെക്കണം ചക്രത്തിന്റെ ഒരു ഭാഗത്തുള്ള ഒരു ചെറിയ തുളയിൽ വടി വെച്ച് ചക്രം വേഗത്തിൽ കറക്കി ,ചക്രത്തിലെ കളിമണ്ണിൽ രണ്ടു കൈകളും ഉപയോഗിച്ച് രൂപം ഉണ്ടാക്കണം . അതിന് മിനുസം വരുത്തുന്നതിനുവേണ്ടി ഇടയ്ക്കിടയ്ക്ക്‌ ഒരു തുണികഷ്ണം വെള്ളത്തിൽ മുക്കി തുടയ്ക്കണം പാത്രം പൂർണ്ണ രൂപത്തിൽ എത്തിയ ശേഷം ചക്രത്തിന്റെ കറക്കം നിറുത്തി നൂലുപയോഗിച്ച് അതിനെ ചക്രത്തിൽ നിന്നും വേർപ്പെടുത്തണം ഇങ്ങനെ വേർപ്പെടുത്തിയ പാത്രത്തെ മെഴുക് പരുവത്തിൽ ആകുന്നതു വരെ വെയിലത്ത്‌ വെയ്ക്കണം . പിന്നീട് അതിനെ എടുത്തു അടിഭാഗം കൊട്ടി മൂടണം . വീണ്ടും അതിനെ വെയിലത്ത്‌ വെച്ച് രണ്ടാം കൊട്ട് നടത്തിയ ശേഷം വെയിലത്ത്‌ ഉണങ്ങാൻ വെക്കണം . ഉണങ്ങിയ പാത്രം എടുത്ത് ചെമ്മണ്ണ് തേച്ച് വീണ്ടും ഉണക്കണം . ഉണങ്ങിയ പാത്രത്തിന് ഉറപ്പ് കിട്ടുന്നതിനു വേണ്ടി അതിനെ ചൂളയ്ക്ക് വെയ്ക്കും

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. "Merriam-Webster.com". Merriam-Webster.com. 2010-08-13. Retrieved 2010-09-04.
  2. 'An Introduction To The Technology Of Pottery. 2nd edition. Paul Rado. Institute Of Ceramics & Pergamon Press, 1988
  3. 'Pottery Science: materials, process and products.' Allen Dinsdale. Ellis Horwood Limited, 1986.
  4. 'Standard Terminology Of Ceramic Whitewares And Related Products.' ASTM C 242–01 (2007.) ASTM International.
  5. Coconino National Forest - Home
  • ASTM സ്റ്റാൻഡേഡ് C 242-01 സ്റ്റാൻഡേഡ് ടെർമിനോളജി ഓഫ് സെറാമിക് വൈറ്റ്‌വെയേഴ്സ് ആൻഡ് റിലേറ്റഡ് പ്രൊഡക്റ്റ്സ്
  • ആഷ്‌മോർ, വെൻഡി & ഷേറർ, റോബർട്ട് ജെ., (2000). ഡിസ്കവറിംഗ് ഔർ പാസ്റ്റ്: എ ബ്രീഫ് ഇൻട്രൊഡക്ഷൻ റ്റു ആർക്കിയോളജി തേഡ് എഡിഷൻ. മൗണ്ടൻ വ്യൂ, കാലിഫോർണിയ: മേയ്ഫീൽഡ് പബ്ലിഷിംഗ് കമ്പനി. ISBN 978-0-07-297882-7
  • ബാർനെറ്റ്, വില്യം ആൻഡ് ഹൂപ്സ്, ജോൺ (Eds.) (1995). ദി എമേർജൻസ് ഓഫ് പോട്ടറി. വാഷിംഗ്ടൺ: സ്മിത്ത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ പ്രസ്സ്. ISBN 1-56098-517-8
  • ചൈൽഡ്, വി. ജി., (1951). മാൻ മേക്സ് ഹിംസെൽഫ്. ലണ്ടൻ: വാട്ട്സ് & കൊ.
  • റൈസ്, പ്രൂഡൻസ് എം. (1987). പോട്ടറി അനാലിസിസ് – എ സോഴ്സ് ബുക്ക്. ചിക്കാഗോ: യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ പ്രസ്സ്. ISBN 0-226-71118-8.
  • ഹിസ്റ്ററിനെറ്റ്.കോം Archived 2006-05-26 at the Wayback Machine.
  • ഷെഗ്ഗ് (Tschegg), സി., ഹൈൻ, ഐ., എൻടാഫ്ലോസ്, Th., 2008. സ്റ്റേറ്റ് ഓഫ് ദി ആർട്ട് മൾട്ടി-അനാലിറ്റിക്കൽ ജിയോസയന്റിഫിക് അപ്രോച്ച് റ്റു ഐഡന്റിഫൈ സൈപ്രിയട്ട് ബൈക്ക്രോം വീൽമേഡ് വെയർ റീപ്രൊഡക്ഷൻ ഇൻ ഈസ്റ്റേൺ നൈൽ ഡെൽറ്റ (ഈജിപ്റ്റ്). ജേണൽ ഓഫ് ആർക്കിയോളജിക്കൽ സയൻസ് 35, 1134-1147.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ കളിമൺപാത്രനിർമാണം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=കളിമൺപാത്രനിർമാണം&oldid=3796129" എന്ന താളിൽനിന്ന് ശേഖരിച്ചത്