പി. മാധുരി

(P. Madhuri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാള ചലച്ചിത്ര പിന്നണിഗായികയാണ് പി.മാധുരി . തിരുച്ചിറപ്പള്ളിയിൽ ജനിച്ചു. കടൽപ്പാലം എന്ന ചിത്രത്തിൽ ആദ്യമായി പാടി. ഇരുനൂറിലേറെ ചിത്രങ്ങൾക്കു വേണ്ടി പാടിയിട്ടുണ്ട് . 1973, 1978 എന്നീ വർഷങ്ങളിൽ ഏറ്റവും നല്ല ചലച്ചിത്രപിന്നണിഗായികയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി[1]. സിന്ദൂരച്ചെപ്പ്, ചെണ്ട, ഗായത്രി, തരൂ ഒരു ജന്മംകൂടി, അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങിയ സിനിമകൾക്കു വേണ്ടി പാടിയഗാനങ്ങൾ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.

തലശ്ശേരി നഗരസഭ സംഘടിപ്പിച്ച കെ.രാഘവൻ മാസ്റ്റർ അനുസ്മരണ വേദിയിൽ

ജീവിതരേഖ തിരുത്തുക

1941 നവംബർ 3-ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഒരു ബ്രാഹ്മണകുടുംബത്തിൽ ജനിച്ച മാധുരിയുടെ ശരിയായ പേര് ശിവജ്ഞാനം എന്നായിരുന്നു. കുടുംബാചാരമനുസരിച്ച് മുത്തശ്ശിയുടെ പേരാണ് അവർക്കിട്ടത്. വളരെ ചെറുപ്പത്തിൽ തന്നെ അവരുടെ വിവാഹം കഴിഞ്ഞു.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2011-12-24.

original name sivanthaman,tamil patanmar,drama stagesil padiyirunu anganeyanu master kandethiyath padiya first song nu national award by nominate cheyapetu

"https://ml.wikipedia.org/w/index.php?title=പി._മാധുരി&oldid=3806073" എന്ന താളിൽനിന്ന് ശേഖരിച്ചത്