പി.എ. മുഹമ്മദ്കോയ

(P.A. Mohammed Koya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു സാഹിത്യകാരനാണ് പി.എ. മുഹമ്മദ്കോയ[1][2][3][4][5]. ചെറുകഥ, നോവൽ തുടങ്ങിയ സാഹിത്യമേഖലകളിൽ തിളങ്ങിയ അദ്ദേഹം പത്രപ്രവർത്തനരംഗത്തും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും ശ്രദ്ധിച്ചുവന്നു.[6]. അദ്ദേഹത്തിന്റെ സുൽത്താൻ വീട് എന്ന കൃതി ടെലി-സീരിയലായപ്പോൾ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിക്കുകയുണ്ടായി[7].

ജീവിതരേഖ

തിരുത്തുക

മിനിക്കിന്റകത്ത് അഹമ്മദ് കോയമുല്ല, പൊന്മാണിച്ചിന്റെകത്ത് കദീശാബി ദമ്പതികളുടെ മകനായി 1922 ആഗസ്റ്റ് 15ന് കോഴിക്കോടാണ് മുഹമ്മദ്കോയ ജനിക്കുന്നത്. കോഴിക്കോട് ഗണപതി ഹൈസ്കൂൾ, ഹിമായത്തുൽ ഇസ്‌ലാം സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസശേഷം പത്രപ്രവർത്തന രംഗത്തേക്ക് തിരിഞ്ഞു. പുതിയ നാലകത്ത് മാളിയക്കൽ കദീശാബിയെ വിവാഹം ചെയ്ത മുഹമ്മദ്കോയ, അവരുടെ മരണശേഷം രണ്ടുവർഷം കഴിഞ്ഞ് 1953ൽ പുനത്തിൽ ഖാത്തൂൻ ബീബിയെ വിവാഹം ചെയ്തു. 27 ഒക്ടോബർ 1990-ന് മുഹമ്മദ്കോയ അന്തരിച്ചു.

പത്രപ്രവർത്തനം-സാഹിത്യം

തിരുത്തുക

പല പത്രങ്ങളിലും സ്പോർട്സ് ലേഖനങ്ങൾ അദ്ദേഹം എഴുതിത്തുടങ്ങി. സ്പോർട്സ് പശ്ചാത്തലമായുള്ള നിരവധി കഥകളും എഴുതിത്തുടങ്ങി. 1968-ൽ രാജിവെക്കുന്നതുവരെ ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പ്രതാധിപസമിതിയിൽ അംഗമായിരുന്നു[8]. കുറച്ചുകാലം കച്ചവടങ്ങളിലേർപ്പെട്ട അദ്ദേഹം, രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ പ്രവർത്തനം തുടർന്നുവന്നു.

ഹാരിസ് , മുഷ്താഖ്[9] എന്നീ തൂലികാനാമങ്ങളിൽ സ്പോർട്സ് ലേഖനങ്ങൾ എഴുതിക്കൊണ്ടാണ് മുഹമ്മദ്കോയ സാഹിത്യരംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് സ്പോർട്സുമായി ബന്ധപ്പെട്ട കഥകൾ എഴുതി. കഥകളും നോവലുകളുമായി അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടികൾ നിരവധിയാണ്.

  • അഭിലാഷം
  • സ്പോർട്സ്മേൻ[10]
  • ദ്വീപുകാരൻ
  • സുറുമയിട്ട കണ്ണുകൾ[11][12]
  • ടാക്സി[13]
  • സുൽത്താൻ വീട്[14][15]

ലക്ഷദ്വീപിലെയും മലബാറിലെയും സാമൂഹിക ജീവിതം പ്രമേയമായുള്ള കഥകളും നോവലുകളുമാണ് മുഹമ്മദ്കോയയുടെയായി കൂടുതലും കാണപ്പെടുന്നത്. സുറുമയിട്ട കണ്ണുകൾ 1983-ൽ സിനിമയായപ്പോൾ അതിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് മുഹമ്മദ്കോയയാണ്.[16][17]

  1. Śr̲īdharan, Si Pi (1969). ഇന്നത്തെ സാഹിത്യകാരന്മാർ. Sāhityavēdi Pabȧḷikkēṣansȧ. p. 801.
  2. Pillai, Erumeli Parameswaran (1998). മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ: സാഹിത്യ ചരിത്രം. Prathibha Books. pp. 299, 331. ISBN 978-81-240-0615-3.
  3. Maulavi, Si En Ahmad; Abdulkarīṃ, Ke Ke Muhammad (1978). മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം. Ahammad, Muhammad Abdulkarīṃ. p. 589.
  4. 100 varśaṃ 100 katha: 1891-1991. Ḍi. Si. Buks. 1999. p. 35. ISBN 978-81-7130-105-8.
  5. Pavanan (1991). അനുഭവങ്ങളുടെ സംഗീതം: സ്മരണകൾ. Sāhityapr̲avarttaka Sahakaraṇasaṅghaṃ. p. 194.
  6. "കേരള സാഹിത്യ അക്കാദമി". Profiles. Keralasahityaakademi. Archived from the original on 2021-02-15. Retrieved 15 February 2021.
  7. "സംസ്ഥാന ടെലിവിഷൻ അവാർഡ്-2004" (PDF). Archived from the original on 2020-10-19. Retrieved 2024-10-30.{{cite web}}: CS1 maint: bot: original URL status unknown (link)
  8. R̲aṣīd, Eṃ (1982). കെ. ദാമോദരൻ: ജീവചരിത്രം. Ḍi. Si. Buks. p. 74.
  9. "Muhammedkoya P. A (മുഷ്ത്താഖ്) | Kerala Media Academy". Archived from the original on 2021-08-19. Retrieved 2021-08-19.
  10. Koya, P. A. Muhammed (1953). "സ്‌പോർട്ട്സ് മേൻ". യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് ലൈബ്രറി. Retrieved 2021-02-15.
  11. Koya, P. A. Muhammed (1963). "സുറുമയിട്ട കണ്ണുകൾ". യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് ലൈബ്രറി. Retrieved 2021-02-15.
  12. Miller, Roland E. (2015-04-27). Mappila Muslim Culture: How a Historic Muslim Community in India Has Blended Tradition and Modernity (in ഇംഗ്ലീഷ്). SUNY Press. ISBN 978-1-4384-5602-7.
  13. Koya, P. A. Muhammed (1974). "ടാക്സി". യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് ലൈബ്രറി. Retrieved 2021-02-15.
  14. Koya, P. A. Muhammed (1991). "സുൽത്താൻ വീട്" (in Malayalam). യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് ലൈബ്രറി. Retrieved 2021-02-15.{{cite web}}: CS1 maint: unrecognized language (link)
  15. Pacca kkutira. D.C. Books. 2004. p. 46.
  16. "സുറുമയിട്ട കണ്ണുകൾ [1983]". Retrieved 2021-02-15.
  17. "Surumayitta Kannukal (1983)". Retrieved 2021-02-15.
"https://ml.wikipedia.org/w/index.php?title=പി.എ._മുഹമ്മദ്കോയ&oldid=4134357" എന്ന താളിൽനിന്ന് ശേഖരിച്ചത്