ഒസാർക്സ്
(Ozarks എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒസാർക്സ് അമേരിക്കൻ ഐക്യനാടുകളിൽ അർക്കൻസാസ്, മിസോറി, ഒക്ലാഹാമ, കൻസാസ് സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന ഒരു ഭൂപ്രകൃതിശാസ്ത്രപരമായ മേഖലയാണ്. ഒസാർക്സ് മലനിരകൾ, ഒസാർക്സ് പീഠഭൂമി എന്നും ഈ മേഖല അറിയപ്പെടുന്നു. വടക്കൻ അർക്കൻസാസിന്റേയും തെക്കൻ മിസോറിയുടേയും പ്രബലമായ ഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഒസാർക്സ്, അർക്കാൻസസിൽ അന്തർസംസ്ഥാന പാത 40 മുതൽ സെന്റ് ലൂയിസ് നഗര പ്രാന്തപ്രദേശങ്ങളിലേയ്ക്കും വ്യാപിച്ചിരിക്കുന്നു. ഒസാർക്സിൻറെ ഒരു ഭാഗം വടക്കുകിഴക്കൻ ഒക്ലഹോമ, തെക്കു കിഴക്കൻ കൻസാസ് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നു.
ഒസാർക്സ് | |
---|---|
Ozark Highlands; Ozark Mountains; Ozark Plateaus | |
ഉയരം കൂടിയ പർവതം | |
Peak | Buffalo Lookout |
Elevation | 2,561 അടി (781 മീ) |
Coordinates | 37°10′N 92°30′W / 37.167°N 92.500°W |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Country | United States |
State/Province | Arkansas Kansas Missouri Oklahoma |
ഭൂവിജ്ഞാനീയം | |
Age of rock | Paleozoic to Proterozoic |
ഒസാർക്സ് മേഖലയുടെ പരിധിയിൽ രണ്ടു പർവ്വതനിരകളാണുള്ളത്. അർക്കൻസാസിലെ ബോസ്റ്റൺ പർവ്വതനിരയും മിസോറിയിലെ സെന്റ് ഫ്രാങ്കോയിസ് പർവ്വതനിരയുമാണിവ.