ഒരു മെക്സിക്കൻ അപാരത

ഒരു മെക്സിക്കൻ അപരത 2017-ഇൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രം ആണ്
(Oru Mexican Aparatha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മെക്സിക്കൻ അപരത 2017-ഇൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രം ആണ്. നവാഗതൻ ആയ ടോം ഇമ്മട്ടി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഒട്ടനവധി താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ ടൊവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ, ജിനോ ജോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഈ ചിത്രത്തിൽ, മഹാരാജാസ് കോളേജിൽ വിദ്യാർത്ഥികൾ രാഷ്ട്രീയ പാർട്ടി ആയ 'എസ. എഫ്. വൈ.' എങ്ങനെ സ്ഥാപിച്ചു എന്ന് വിവരിച്ചിരിക്കുന്നു. 2010 ൽ എറണാകുളം മഹാരാജാസ് കോളേജിൽ SFI യുടെ മുപ്പത് വർഷത്തിലധികം നീണ്ട് നിന്ന യൂണിയൻ ഭരണം അവസാനിപ്പിച്ച് KSU പാനലിൽ ചെയർമാനായ ജിനോ ജോണിന്റെ കഥയുടെ ട്വിസ്റ്റഡ് വേർഷനാണ് ഈ സിനിമയിൽ ഉപയോഗിചിരിക്കുന്നതെന്നുള്ള ചർച്ചകൾ കേരളത്തിലെ കോളേജുകളിൽ വലിയ ചർച്ചകൾ സൃഷ്ടിചിരുന്നു. ജീനോ ജോൺ ഈ സിനിമയിൽ നെഗറ്റീവ് ഷെയിഡുള്ള കഥപ്രാത്രമായി ഈ സിനിമയിൽ മുഴുനീളേ വേഷം ചെയ്തതും ഒരുപാട് ചർച്ചകൾ സൃഷ്ടിച്ചിരുന്നു.ref>Times of India - Oru Mexican Aparatha Review</ref>

ഒരു മെക്സിക്കൻ അപാരത
സംവിധാനംടോം ഇമ്മട്ടി
നിർമ്മാണംഅനൂപ് കണ്ണൻ
രചനടോം ഇമ്മട്ടി
അഭിനേതാക്കൾടൊവിനോ തോമസ്
നീരജ് മാധവ്
രൂപേഷ് പീതാംബരൻ
ജിനോ ജോൺ ഗായത്രി സുരേഷ്
സംഗീതംമണികണ്ഠൻ അയ്യപ്പ
ഛായാഗ്രഹണംപ്രകാശ് വേലായുധൻ
ചിത്രസംയോജനംഷമീർ മുഹമ്മദ്
സ്റ്റുഡിയോഅനൂപ് കണ്ണൻ സ്റ്റോറീസ്
വിതരണംഅനൂപ് കണ്ണൻ സ്റ്റോറീസ് റിലീസ്
റിലീസിങ് തീയതി
  • 23 മാർച്ച് 2017 (2017-03-23)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം143 മിനിറ്റ്
ആകെ21 കോടി (US$3.3 million)[1]

കഥാപാത്രങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒരു_മെക്സിക്കൻ_അപാരത&oldid=3826828" എന്ന താളിൽനിന്ന് ശേഖരിച്ചത്