ഒലിവ്

(Olea europaea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു നിത്യ ഹരിത വൃക്ഷമാണ് ഒലിവ് അഥവാ സൈത്ത്. ശാസ്ത്ര നാമം ഒലിയ യൂറോപ്യ, യൂറോപ്പിന്റെ അഥവാ യൂറോപ്പിൽനിന്നുള്ള ഒലിവ് എന്നർത്ഥം. പ്രധാനമായും പോർച്ചുഗലിൽ നിന്ന് ലെവന്റ് വരെയുള്ള മെഡിറ്ററേനിയൻ പ്രദേശത്ത് ഇവ കാണപ്പെടുന്നു.കൂടാതെ അറേബ്യൻ ഉപദ്വീപിലും തെക്കൻ ഏഷ്യയിലും ചൈനയിലും. ഒലീവ് വൃക്ഷത്തിന്റെ ഫലം ഒലീവ് എന്നും അറിയപ്പെടുന്നു. വൃക്ഷത്തിന്റെ അതേ നാമം.മെഡിറ്ററേനിയൻ മേഖലയിലെ ഒരു പ്രധാന കാർഷിക മരമാണിത്.മെഡിറ്ററേനിയൻ ഭക്ഷണരീതിയിലെ പ്രധാന ചേരുവകളിലൊന്നാണ് ഒലിവ് ഓയിൽ.പ്രധാനമായും ഫലത്തിന് വേണ്ടിയാണ് നട്ടുപിടിപ്പിക്കുന്നത്. പലയിനം ഒലിവു മരങ്ങളുണ്ട്. സാവധാനം വളരുന്ന ഒരു മരമാണിത്. 3-12 മീറ്റർ ഉയരമുണ്ടാകും. ഇടതൂർന്നു വളരുന്നു. ഇലകൾ കട്ടിയുള്ളതും നീണ്ടു കൂർത്തവയുമാണ്. പുഷ്പങ്ങൾ വളരെ ചെറുതാണ്.

Olive
Olea europaea, Dead Sea, Jordan
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
O. europaea
Binomial name
Olea europaea

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒലിവ്&oldid=3946899" എന്ന താളിൽനിന്ന് ശേഖരിച്ചത്