എണ്ണച്ചോർച്ച

(Oil spill എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനുഷ്യന്റെ പ്രവൃത്തി മൂലം ദ്രാവകരൂപത്തിലുള്ള പെട്രോളിയം ഹൈഡ്രോകാർബൺ പരിസ്ഥിതിയിലേക്ക്, പ്രത്യേകിച്ച് സമുദ്രപ്രദേശത്ത് വമിക്കുന്നതാണ് എണ്ണച്ചോർച്ച. മലിനീകരണത്തിന് ഉദാഹരണമാണിത്. സമുദ്രത്തിലേക്കോ തീരപ്രദേശത്തേക്കോ എണ്ണ വമിക്കുന്ന കടൽ എണ്ണച്ചോർച്ചയ്ക്കാണ് ഈ പദം കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ എണ്ണച്ചോർച്ച കരയിലും സംഭവിക്കാം. ടാങ്കറുകൾ, തീരത്തുനിന്നും അകലെനിന്ന് എണ്ണകുഴിച്ചെടുക്കാനുള്ള പ്ലാറ്റ്ഫോമുകൾ, എണ്ണകുഴിച്ചെടുക്കാനുള്ള ഉപകരണങ്ങൾ, എണ്ണക്കിണറുകൾ എന്നിവയിൽ നിന്നുള്ള ക്രൂഡ് ഓയിലിന്റെ പുറന്തള്ളൽ കാരണം എണ്ണച്ചോർച്ച ഉണ്ടാകാം. അതോടൊപ്പം, ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങൾ, അവയുടെ ഉപോൽപ്പന്നങ്ങൾ, വലിയ കപ്പലുകൾക്ക് ഉപയോഗിക്കുന്ന ഘന ഇന്ധനങ്ങളായ ബങ്കർ ഇന്ധനം അല്ലെങ്കിൽ എണ്ണമയമുള്ള മാലിന്യം അല്ലെങ്കിൽ മലിമമായ എണ്ണ എന്നിവയുടെ പുറന്തള്ളൽ മൂലവും എണ്ണച്ചോർച്ച ഉണ്ടാകാം.

Kelp after an oil spill
Oil slick from the Montara oil spill in the Timor Sea, September 2009

ഒരു എണ്ണച്ചോർച്ചയുണ്ടായാൽ, ശുചീകരണവും പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരലും വളരെപ്രയാസമേറിയതാണ്. വമിച്ചിരിക്കുന്ന എണ്ണയുടെ തരം, വെള്ളത്തിന്റെ താപനില, തീരപ്രദേശത്തിന്റേയും, കടൽത്തീരത്തിന്റേയും തരം ഉൾപ്പെടെ അനേകം ഘടകങ്ങളെ ഇത് ആശ്രയിച്ചിരിക്കുന്നു. [1] എണ്ണച്ചോർച്ചകൾ വൃത്തിയാക്കാൻ ആഴ്ച്ചകളും മാസങ്ങളും ചിലപ്പോൾ വർഷങ്ങൾ വരെ എടുത്തേക്കും. [2]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Lingering Lessons of the Exxon Valdez Oil Spill". Commondreams.org. 2004-03-22. Archived from the original on June 13, 2010. Retrieved 2012-08-27.
  2. "Hindsight and Foresight, 20 Years After the Exxon Valdez Spill". NOAA. 2010-03-16. Retrieved 2010-04-30. {{cite web}}: |first= missing |last= (help)

കൂടുതൽ വായനയ്ക്ക് തിരുത്തുക

  • The World Almanac and Book of Facts, 2004
  • Oil Spill Case Histories 1967-1991, NOAA/Hazardous Materials and Response Division, Seattle WA, 1992
  • Nelson-Smith, Oil Pollution and Marine Ecology, Elek Scientific, London, 1972; Plenum, New York, 1973
  • Oilspill Data set
"https://ml.wikipedia.org/w/index.php?title=എണ്ണച്ചോർച്ച&oldid=3262316" എന്ന താളിൽനിന്ന് ശേഖരിച്ചത്