ഓം മീറ്റർ

(Ohmmeter എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓം മീറ്റർ വൈദ്യുതപ്രവാഹത്തിനെതിരെയുള്ള വൈദ്യുതപ്രതിരോധം അളക്കുന്നതിനുള്ള ഒരു ഉപകരണമാണ്. മൈക്രോ-ഓം മീറ്ററുകൾ(മൈക്രോം മീറ്റർ അല്ലെങ്കിൽ മൈക്രോ ഓം മീറ്റർ) താഴ്ന്ന പ്രതിരോധം അളക്കുന്നു. മെഗാ ഓം മീറ്ററുകൾ ഉയർന്ന പ്രതിരോധമളക്കുന്നു. പ്രതിരോധമളക്കുന്നതിനായുള്ള ഏകകം ഓം ആണ് (Ω).

An analog ohmmeter

ആദ്യ ഓം മീറ്ററുകൾ 'റേഷിയോമീറ്റർ' എന്ന ഒരു തരം മീറ്റർ ചലനത്തെ അടിസ്ഥാനമാക്കിയതാണ്.[1][2] ഇവയ്ക്ക് ഗാൽവിനോ മീറ്ററിലെ പോലെയുള്ള ചലനമുള്ള മുമ്പുള്ള ഉപകരണങ്ങളുമായി സാദൃശ്യമുണ്ട്. എന്നാൽ ഹെയർസ്പ്രിങ്ങുകൾക്കു പകരം റീസ്റ്റോറിങ്ങ് ബലം പ്രദാനം ചെയ്യാനായി അവ വൈദ്യുതചാലകനാരുകൾ ഉപയോഗിച്ചു. അവ ചലനത്തിന് നെറ്റ് റൊട്ടേഷണൽ ബലം പ്രദാനം ചെയ്തില്ല. കൂടാതെ രണ്ട് ചുരുളുകൾ ചുറ്റിയതോടുകൂടെയായിരുന്നു ചലനം. ആദ്യത്തേത് ശ്രേണിപ്രതിരോധം വഴി ബാറ്ററിയുമായും, രണ്ടാമത്തേത് അതേ ബാറ്ററിയോട് പരിശോധനയ്ക്ക് കീഴിലുള്ള രണ്ടാമത്തെ പ്രതിരോധത്തോടുമാണ് ബന്ധിപ്പിച്ചിരുന്നത്. മീറ്ററിലെ സൂചന രണ്ട് ചുരുളുകളിലൂടെയുമുള്ള വൈദ്യുദ പ്രവാഹത്തിനാനുപാതികമാണ്. ഈ അനുപാതം നിർണയിക്കുന്നത് പരിശോധനയ്ക്ക് കീഴിലുള്ള പ്രതിരോധത്തിന്റെ അളവനുസരിച്ചാണ്.

അരു കൂടുതൽ കൃത്യതയുള്ള തരം ഓം മീറ്ററിന് ഒരു ഇലക്ട്രോണിക് സർക്യൂട്ടുണ്ട്. അത് വൈദ്യുതിയെ ( I ) പ്രതിരോധത്തിലൂടെ കടത്തി വിടുന്നു. മറ്റൊരു സർക്യൂട്ട് വോൾട്ടേജിനെതിരെയുള്ള ( V ) പ്രതിരോധം അളക്കുന്നു.

  1. http://www.g1jbg.co.uk/pdf/MeggerBK.pdf A pocket book on the use of Megger insulation and continuity testers.
  2. http://www.prolexdesign.com/images/evohmmeter.jpg Illustration of type. Note the absence of any zero adjustment and the changed scale direction between ranges. [പ്രവർത്തിക്കാത്ത കണ്ണി]

ഇതു കൂടി കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഓം_മീറ്റർ&oldid=2311740" എന്ന താളിൽനിന്ന് ശേഖരിച്ചത്