ഒഡെഡ് ഫെർ

(Oded Fehr എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇസ്രയേലി ചലച്ചിത്ര, ടെലിവിഷൻ അഭിനേതാവാണ് ഒഡെഡ് ഫെർ (ഹീബ്രു: עודד פהר‎; born 23 നവംബർ, 1970). റെസിഡൻറ് ഇവിൾ ശ്രേണിയിലെ കാർലോസ് ഒലിവെറ, ദ് മമ്മിയിലെ അർഡെത്ത് ബേ എന്നിവ അദ്ദേഹത്തിൻറെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ്. മൂന്നു വർഷം ഇസ്രയേലി നാവിക സേനയിൽ ഫെർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഒഡെഡ് ഫെർ
ജീവിതപങ്കാളി(കൾ)റോണ്ട ടോൾഫ്സൻ

ജീവചരിത്രം

തിരുത്തുക

ഇസ്രയേലിലെ ടെൽ അവീവിലാണ് ഒഡെഡ് ഫെർ ജനിച്ചത്. മാതാവ് ഡേ കെയർ സൂപ്പർവൈസറും പിതാവ് അസ്ഥിരോഗവിദഗ്ദ്ധനുമായിരുന്നു[1][2]. പതിനെട്ടാം വയസിൽ ഇസ്രയേലി നാവിക സേനയിൽ ചേർന്നു[3]. മൂന്നു വർഷത്തെ സേവനത്തിന് ശേഷം പിതാവിനെ ബിസിനസിൽ സഹായിക്കാനായി ഫ്രാങ്ക്ഫുർട്ടിലേക്ക് പോയി[4].

സ്വകാര്യജീവിതം

തിരുത്തുക

റോണ്ട ടോൾഫ്സനെയാണ് ഫെർ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്. ലോസാഞ്ചലസിലെ ഓപ്പറയിൽ വെച്ചാണ് ഇവർ ആദ്യം കണ്ടുമുട്ടിയത്. ഫെർ-റോണ്ട ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.

ചലച്ചിത്രങ്ങൾ

തിരുത്തുക

ടിവി ചലച്ചിത്രങ്ങൾ

തിരുത്തുക

ടിവി പരമ്പരകൾ

തിരുത്തുക
  1. NewsLibrary Search Results
  2. j. - Israeli actor plays Muslim terrorist in Showtime’s ‘Sleeper Cell’
  3. "Oded Fehr - Biography". Archived from the original on 2009-05-22. Retrieved 2009-11-14.
  4. "Oded Fehr - Biography". Archived from the original on 2009-05-22. Retrieved 2009-11-14.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒഡെഡ്_ഫെർ&oldid=3802434" എന്ന താളിൽനിന്ന് ശേഖരിച്ചത്