ഉപഗൂഹനം
(Occultation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു വസ്തുവിനെ വീക്ഷിക്കുമ്പോൾ ആ വസ്തുവിനും വീക്ഷകനും ഇടയിൽ കൂടി കടന്നുപോകുന്ന മറ്റൊരു വസ്തുവിനാൽ വീക്ഷണവസ്തു മറയ്ക്കപ്പെടുന്നതിനെയാണ് ഉപഗൂഹനം അഥവാ occultation എന്നു പറയുന്നത്. എന്നാൽ കടന്നുപോകുന്ന വസ്തു വീക്ഷണവസ്തുവിനെ പൂ൪ണമായും മറയ്ക്കുന്നില്ലെങ്കിൽ അതിന് സംതരണം അഥവാ Transit എന്നാണ് പറയുക. ആകാശത്ത് ചന്ദ്രൻ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും, ഗ്രഹങ്ങൾ നക്ഷത്രങ്ങളെയും ഉപഗൂഹനം ചെയ്യുന്നത് സാധാരണമാണ്. സംതരണത്തെയും ഉപഗൂഹനത്തെയും ഒന്നിച്ച് ചേർത്ത് ഗൂഹനം എന്നു പറയപ്പെടുന്നു. ഗൂഹനകാരണമായി വീക്ഷകന്റെ മേൽ ഒരു നിഴൽ പതിക്കുകയാണെങ്കിൽ അതാണ് ഗ്രഹണം.