നവംബർ 26
തീയതി
(November 26 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 26 വർഷത്തിലെ 330-ാം ദിനമാണ് (അധിവർഷത്തിൽ 331). വർഷത്തിൽ 35 ദിവസം ബാക്കി.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1789 - അമേരിക്കൻ പ്രസിഡന്റ് ജോർജ് വാഷിംഗ്ടണിന്റെ ശുപാർശപ്രകാരം താങ്ക്സ് ഗിവിങ് ദിനം ആചരിക്കാൻ കോൺഗ്രസ് തീരുമാനിച്ചതു പ്രകാരം ഇന്ന് താങ്ക്സ് ഗിവിങ്ങ് ഡേ ആയി ആചരിച്ചു.
- 1849 - നോത്രദാം യൂണിവേഴ്സിറ്റി സ്ഥാപിതമായി
- 1922 - ഹോവാർഡ് കാർട്ടറും ലോർഡ് കാർനവോണും തുതൻഖാമന്റെ കല്ലയിൽ പ്രവേശിച്ചു. മൂവായിരം വർഷത്തിനു ശേഷമാണ് അതിൽ ഒരു മനുഷ്യൻ പ്രവേശിക്കുന്നതെന്നു കരുതപ്പെടുന്നു.
- 1949 - ഭാരത സർക്കാർ ഇന്ത്യയുടെ ഭരണഘടന നടപ്പിൽ വരുത്തി
- 1998 - ടോണി ബ്ലെയർ അയർലൻഡിന്റെ പാർലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.
- 2003 - കോൺകോർഡ് എന്ന ശബ്ദാതിവേഗ യാത്രാവിമാനം ബ്രിസ്റ്റളിനു മുകളിലൂടെ അതിന്റെ അവസാന പറക്കൽ നടത്തി
- 2008 - ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും, ഏറ്റവും വലിയ നഗരവും ആയ മുംബൈയിൽ തീവ്രവാദികൾ ആസൂത്രിതമായ 10 ഭീകരാക്രമണങ്ങൾ നടത്തി.
ജന്മദിനങ്ങൾ
തിരുത്തുക- 1921 - ധവള വിപ്ലവത്തിന്റെ ഉപന്ജതാവായ വർഗ്ഗീസ് കുര്യൻ ജനിച്ചു.
ചരമവാർഷികങ്ങൾ
തിരുത്തുകമറ്റു പ്രത്യേകതകൾ
തിരുത്തുക- 2009 - സുഖോയ്-30 യുദ്ധവിമാനത്തിൽ പുനെയിൽ നിന്നു പറന്നുയർന്ന ഇന്ത്യൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ യുദ്ധവിമാനത്തിൽ സഞ്ചരിച്ച ഭരണത്തലപ്പത്തുള്ള ആദ്യവനിതയായി. യുദ്ധവിമാനത്തിൽ പറക്കുന്ന ഏറ്റവും പ്രായംചെന്ന വനിതയുമാണ് എഴുപത്തിനാലുകാരിയായ പ്രതിഭാ പാട്ടീൽ.