നോട്ടിംഗ്ഹാം ദ്വീപ്

(Nottingham Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നോട്ടിംഗ്ഹാം ദ്വീപ് കാനഡയിലെ നുനാവട്ടിലെ ക്വിക്കിഖ്ട്ടാലുക് പ്രദേശത്തെ ഒരു ജനവാസമില്ലാത്ത ദ്വീപാണ്. ഹഡ്സൺ കടലിടുക്കിൽ ഹഡ്സൺ ഉൾക്കടലിലേക്കുള്ള പ്രവേശന കവാടത്തിനു തൊട്ടു വടക്കായാണ് ഇത് സ്ഥിതി ചെയ്യുന്നത്.[1]

നോട്ടിംഗ്ഹാം ദ്വീപ്
Nottingham Island, Nunavut
Geography
LocationHudson Strait
Coordinates63°17′N 77°55′W / 63.283°N 77.917°W / 63.283; -77.917 (Nottingham Island)
Area1,372 കി.m2 (530 ച മൈ)
Administration
NunavutNunavut
RegionQikiqtaaluk
Demographics
PopulationUninhabited

ചരിത്രം

തിരുത്തുക

1610 ൽ ഇംഗ്ലീഷ് പര്യവേക്ഷകനായ ഹെൻട്രി ഹഡ്സണാണ് നോട്ടിംഗ്ഹാം ദ്വീപിനു നാമകരണം നടത്തിയത്. 1884 ൽ ഒരു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഇവിടെ നിർമ്മിച്ചിരുന്നു. 1927 ൽ ഹഡ്സൺ ഉൾക്കടലിലെ മഞ്ഞ് നിരീക്ഷിക്കുന്നതിനുള്ള ഒരു പദ്ധതിയുടെ ഭാഗമായി ഇവിടെ ഒരു എയർഫീൽഡ് നിർമ്മിക്കപ്പെട്ടു. 1970 ഒക്ടോബറിൽ ഇന്യൂട്ട് താമസക്കാർ പ്രാഥമികമായി കേപ്പ് ഡോർസെറ്റ് പോലെയുള്ള വലിയ പട്ടണങ്ങളിലേയ്ക്കു കുടിയേറിയതിന്റെ ഫലമായി ദ്വീപ് മനുഷ്യവാസമില്ലാതായിത്തീർന്നു.

  1. Trémaudan, Auguste Henri de Trémaudan (1916). The Hudson Bay road (1498-1915) (Digitized Jul 10, 2008 ed.). J.M. Dent. p. 50.
"https://ml.wikipedia.org/w/index.php?title=നോട്ടിംഗ്ഹാം_ദ്വീപ്&oldid=3724398" എന്ന താളിൽനിന്ന് ശേഖരിച്ചത്