നോട്ട്പാഡ്

(Notepad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1985-ൽ ഇറങ്ങിയ വിൻഡോസ് 1.0 മുതൽ വിൻഡോസിന്റെ എല്ലാ പതിപ്പുകളിലുമുള്ള ഒരു ടെക്സ്റ്റ് എഡിറ്ററാണ് നോട്ട്‌പാഡ്. വിൻഡോസിനുള്ള ഒരു ലളിതമായ ടെക്സ്റ്റ് എഡിറ്ററാണ്; ഇത് പ്ലെയിൻ ടെക്സ്റ്റ് ഡോക്യുമെന്റുകൾ സൃഷ്ടിക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. എസ്ഡോസ്(MS-DOS)-ൽ കമ്പ്യൂട്ടർ മൗസ് വാണിജ്യവത്കരിക്കുന്നതിനായിട്ടാണ് 1983-ൽ നോട്ട്പാഡ് ആദ്യമായി പുറത്തിറക്കിയത്.

വിൻഡോസ് നോട്ട്പാഡ്
Original author(s)Richard Brodie
വികസിപ്പിച്ചത്Microsoft
ആദ്യപതിപ്പ്1983; 42 വർഷങ്ങൾ മുമ്പ് (1983)
(as Multi-Tool Notepad)
ഓപ്പറേറ്റിങ് സിസ്റ്റംMicrosoft Windows
പ്ലാറ്റ്‌ഫോംIA-32, x86-64, and ARM (historically Itanium, DEC Alpha, MIPS, and PowerPC)
ReplacesMS-DOS Editor
തരംText editor
അനുമതിപത്രംFreeware
വെബ്‌സൈറ്റ്www.microsoft.com/en-us/p/windows-notepad/9msmlrh6lzf3

ചരിത്രം

തിരുത്തുക

1983 മെയ് മാസത്തിൽ, അറ്റ്ലാന്റയിൽ നടന്ന കോംഡെക്സ്(COMDEX) കമ്പ്യൂട്ടർ എക്‌സ്‌പോയിൽ, മൈക്രോസോഫ്റ്റ് 195 ഡോളർ വിലയുള്ള മൈക്രോസോഫ്റ്റ് മൗസിനൊപ്പം റിച്ചാർഡ് ബ്രോഡി നിർമ്മിച്ച ഒരു മൗസ് അധിഷ്ഠിത ടെക്സ്റ്റ് എഡിറ്ററായി മൾട്ടി-ടൂൾ നോട്ട്പാഡ് അവതരിപ്പിച്ചു. ചാൾസ് സിമോണി വികസിപ്പിച്ചെടുക്കുകയും മൗസിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു വേഡ് പ്രോസസറായ മൾട്ടി-ടൂൾ വേഡ് ആ കോംഡെക്സിൽ ദൃശ്യമായിരുന്നു.[1][2][3]

പൊതു അവലോകനം

തിരുത്തുക

നോട്ട്‌പാഡ് സാധാരണ രൂപാന്തരം വരുത്താത്ത അക്ഷരങ്ങൾ ചിട്ടപ്പെടുത്താൻ ഉപയോഗിക്കുന്നു.സാധാരണ txt എന്ന വിസ്താരനാമത്തോടുകൂടിയ പ്രമാണങ്ങളാണ് നോട്ട്‌പാഡിൽ സംരക്ഷിക്കപ്പെടുന്നത്. എച്ച്.ടി.എം.എൽ. പോലെയുള്ള പല പ്രോഗ്രാമിങ്ങ് ഭാഷകളും ചിട്ടപ്പെടുത്താനും സംരക്ഷിക്കാനും നോട്ട് പാഡിനു കഴിയും.ഏതു തരത്തിലുള്ള രൂപാന്തരവും സാധിക്കാത്തത് കൊണ്ട് നോട്ട് പാഡിൽ വെബിലെ ഉള്ളടക്കങ്ങൾ പകർത്തി നോട്ട് പാഡിൽ ഒട്ടിച്ചാൽ അതിൻറെ ഫോണ്ട് ശൈലിയും വലിപ്പവും നിറവും എല്ലാം ഒഴിവാക്കാൻ കഴിയും.പഴയ നോട്ട് പാഡ് പതിപ്പുകളിൽ വാക്കുകൾ തിരയുക പോലോത്ത മൌലികമായ ഉപകരണങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ.എന്നാൽ പുതിയ പതിപ്പുകളിൽ കണ്ടെത്തുക പ്രതിസ്ഥാപിക്കുക തുടങ്ങിയ ഐച്ഛികങ്ങൾ കുറുക്ക് വഴിയോട് കൂടി കൂട്ടിച്ചേത്തിട്ടുണ്ട്.


  1. "COMDEX: Micros in American mainstream". InfoWorld. IDG. May 23, 1983. p. 1. ISSN 0199-6649.
  2. "Mouse and new WP program join Microsoft product lineup". InfoWorld. IDG. May 30, 1983. p. 10. ISSN 0199-6649.
  3. "Microsoft ad". InfoWorld. IDG. May 23, 1983. p. 85. ISSN 0199-6649.
"https://ml.wikipedia.org/w/index.php?title=നോട്ട്പാഡ്&oldid=4109530" എന്ന താളിൽനിന്ന് ശേഖരിച്ചത്