നിതിൻ ഗഡ്കരി
2014 മെയ് 26 മുതൽ ഉപരിതല ഗതാഗത വകുപ്പിൻ്റെ ചുമതലയുള്ള കേന്ദ്ര കാബിനറ്റ് മന്ത്രിയും[1] 2014 മുതൽ നാഗ്പൂരിൽ നിന്നുള്ള ലോക്സഭാംഗവും മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവുമാണ് നിതിൻ ജയറാം ഗഡ്കരി എന്നറിയപ്പെടുന്ന നിതിൻ ഗഡ്കരി [2] (ജനനം: 27 മെയ് 1957)[3][4]
നിതിൻ ഗഡ്കരി | |
---|---|
കേന്ദ്ര, ഉപരിതല ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി | |
ഓഫീസിൽ 2019-തുടരുന്നു, 2014-2019 | |
മുൻഗാമി | ഒസ്കാർ ഫെർണാണ്ടസ് |
ലോക്സഭാംഗം | |
ഓഫീസിൽ 2019-തുടരുന്നു, 2014-2019 | |
മുൻഗാമി | വിലാസ് മുത്തംവാർ |
മണ്ഡലം | നാഗ്പൂർ |
ബി.ജെ.പി, ദേശീയ അധ്യക്ഷൻ | |
ഓഫീസിൽ 2009-2013 | |
മുൻഗാമി | രാജ്നാഥ് സിംഗ് |
പിൻഗാമി | രാജ്നാഥ് സിംഗ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Nagpur, India | മേയ് 27, 1957
രാഷ്ട്രീയ കക്ഷി | Bharatiya Janata Party |
പങ്കാളി | Kanchan Gadkari |
കുട്ടികൾ | Nikhil, Sarang and Ketki |
അൽമ മേറ്റർ | Nagpur University |
ജോലി | Lawyer, Industrialist |
വെബ്‌വിലാസം | nitingadkari.in |
As of 28 നവംബർ, 2022 ഉറവിടം: പതിനേഴാം ലോക്സഭ |
ജീവിതരേഖ
തിരുത്തുകമഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിൽ ജയറാം ഗഡ്കരിയുടേയും ഭാനുതായുടേയും മകനായി 1957 മെയ് 27ന് ജനിച്ചു. നാഗ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കിയ ഒരു സംരഭകൻ കൂടിയായ നിതിൻ ഗഡ്കരിയുടെ വിദ്യാഭ്യാസ യോഗ്യത എം.കോം, എൽ.എൽ.ബിയാണ്.[5]
രാഷ്ട്രീയ ജീവിതം
തിരുത്തുകരാഷ്ട്രീയ സ്വയം സേവക സംഘം (ആർ.എസ്.എസ്) പ്രവർത്തകനായി രാഷ്ട്രീയ ജീവിതമാരംഭിച്ച ഗഡ്കരി വിദ്യാർത്ഥി, യുവജന സംഘടനകളായ എ.ബി.വി.പി, യുവമോർച്ച എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. 1989-ൽ ആദ്യമായി മഹാരാഷ്ട്ര നിയമസഭ കൗൺസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാർലമെൻ്ററി ജീവിതമാരംഭിക്കുന്നത്.[6] 2005-ൽ ബിജെപി സംസ്ഥാന പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ഗഡ്കരി 2009 മുതൽ 2013 വരെ ബിജെപി ദേശീയ അധ്യക്ഷനായും പ്രവർത്തിച്ചു.
പ്രധാന പദവികളിൽ
- 1989-1990 : മഹാരാഷ്ട്ര നിയമസഭ കൗൺസിൽ അംഗം (1)
- 1990-1996 : മഹാരാഷ്ട്ര നിയമസഭ കൗൺസിൽ അംഗം (2)
- 1995-1999 : പൊതുമരാമത്ത് വകുപ്പ് മന്ത്രി (മനോഹർ ജോഷി മന്ത്രിസഭ)
- 1996-2002 : മഹാരാഷ്ട്ര നിയമസഭ കൗൺസിൽ അംഗം (3)
- 1999-2005 : പ്രതിപക്ഷ നേതാവ്, നിയമസഭ കൗൺസിൽ
- 2002-2008 : മഹാരാഷ്ട്ര നിയമസഭ കൗൺസിൽ അംഗം (4)
- 2005 : ബിജെപി സംസ്ഥാന പ്രസിഡൻ്റ്, മഹാരാഷ്ട്ര
- 2008-2014 : മഹാരാഷ്ട്ര നിയമസഭ കൗൺസിൽ അംഗം (5)
- 2009-2013 : ബിജെപി ദേശീയ പ്രസിഡൻറ്
- 2014 : ലോക്സഭാംഗം, (1) നാഗ്പൂർ, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി, ഗ്രാമീണ വികസനം, പഞ്ചായത്തിരാജ്, കുടിവെള്ളം, ശുചിത്വം (അധിക ചുമതല) (04/06/2014 - 09/11/2014)
- 2017-2019 : കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി, ജലവിഭവം, നദി വികസനം, ഗംഗാ പുനരുദ്ധാരണം (അധിക ചുമതല)
- 2019 - തുടരുന്നു : ലോക്സഭാംഗം, (2) നാഗ്പൂർ, കേന്ദ്ര കാബിനറ്റ് മന്ത്രി, റോഡ് ഗതാഗതം, ഹൈവേ [7][8].
- 2019-2021 : കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി, ചെറുകിട ഇടത്തര സംരഭകത്വം.
അവലംബം
തിരുത്തുക- ↑ "Nitin Gadkari: Minister of Road Transport and Highways, and Shipping - Elections News" https://www.indiatoday.in/elections/story/modi-swearing-in-live-nitin-gadkari-194418-2014-05-26
- ↑ "Nitin Gadkari, BJP's all time visionary performer | What you need to know - FYI News" https://www.indiatoday.in/amp/fyi/story/nitin-gadkari-takes-oath-for-the-second-time-in-modi-cabinet-1538969-2019-05-30
- ↑ "List of Ministers and their portfolios in Narendra Modi's cabinet - The Hindu" https://www.thehindu.com/news/national/list-of-ministers-and-their-portfolios-in-narendra-modis-cabinet/article35202248.ece/amp/
- ↑ "Modi Sarkar 2.0: Nitin Gadkari sworn in as Cabinet minister | India News – India TV" https://www.indiatvnews.com/amp/news/india-pm-modi-nitin-gadkari-cabinet-ministry-523616
- ↑ Rajnath steps down, Gadkari takes over as BJP president
- ↑ "Nitin Gadkari" https://www.nitingadkari.org/early-days.php Archived 2021-11-17 at the Wayback Machine.
- ↑ BJP's new chief seen as moderniser
- ↑ Former carpet boy as new ‘carpetbagger’ - Indian Express