നിസ്സൽ വസ്തു
(Nissl body എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാഡീകോശത്തിൽ കാണപ്പെടുന്ന കോശദ്രവ്യ വസ്തുക്കളാണ് നിസ്സൽ വസ്തുക്കൾ (Nissl bodies) അഥവാ ടൈഗ്രോയ്ഡ് വസ്തുക്കൾ.[1] കോശത്തിന്റെ അന്തർജാലികയും, റൈബോസോമുകളും ചേർന്നതിനെയാണ് നിസ്സൽ വസ്തുക്കൾ എന്ന് വിളിക്കുന്നത്. ഫ്രാങ്ക് നിസ്സൽ എന്ന ജർമൻ നാഡീശാസ്ത്രജ്ഞന്റെ പേരിൽ നിന്നാണ് ഈ വസ്തുവിന് ഈ പേര് കിട്ടിയത്.[2] ഇദ്ദേഹം വികസിപ്പിച്ചെടുത്ത, അനിലീൻ നിറം കൊണ്ട് കോശമർമ്മത്തിനു പുറമെയുള്ള ഡി.എൻ.എ-യെ നിറം കൊടുക്കുന്ന രീതികൊണ്ടാണ് ആദ്യമായി നിസ്സിൽ വസ്തുക്കളെ നിരീക്ഷിക്കാനായത്. ആർ.എൻ.എയുടെ ക്ഷാരാഭിമുഖ്യ ഗുണം കൊണ്ടാണ് ഇവയെ നിസ്സൽ വർണ്ണത്തിൽ നിറം നൽകാനാവുന്നത്. നാഡീകോശത്തിൽ ഇവയുടെ ധർമ്മമെന്താണെന്നത് ഇതുവരെ അറിവായിട്ടില്ല. അസിറ്റൈൽകോളിൻ പോലുള്ള ന്യൂറോട്രാൻസ്മിറ്ററുകളുടെ നിർമ്മാണത്തിൽ ഇവയ്ക്ക് പങ്കുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ "നിസ്സൽ വസ്തു". Archived from the original on 2011-10-24. Retrieved 30 സെപ്റ്റംബർ 2012.
- ↑
[synd/2902 at Who Named It? "Nissl's substance"]. Retrieved 2009-02-25.
{{cite web}}
: Check|url=
value (help)