നിർമൽ വർമ

ഇന്ത്യന്‍ രചയിതാവ്
(Nirmal Verma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിർമൽ വർമ(3 ഏപ്രിൽ 1929 - 25 ഒക്ടോബർ 2005)ഒരു ഹിന്ദി സാഹിത്യകാരനും പരിഭാഷകനും സാമൂഹ്യ പ്രവർത്തകനും ആയിരുന്നു. ഹിന്ദി സാഹിത്യത്തിലെ നയീ കഹാനി (പുതിയ കഥ) പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ ആദ്യ കഥാസമാഹാരമായ പരിന്ദെ (പക്ഷികൾ) ആണ് ഈ വിഭാഗത്തിലെ ആദ്യ കൃതിയായി പരിഗണിക്കപ്പെടുന്നത്.

നിർമൽ വർമ
ജനനം3 ഏപ്രിൽ 1929
ഷിംല
മരണം25 ഒക്ടോബർ 2005
ന്യൂ ഡൽഹി
തൊഴിൽനോവലിസ്റ്റ്,
പങ്കാളിഗഗൻ ഗിൽ

അഞ്ച് പതിറ്റാണ്ടുകൾ നീണ്ടു നിന്ന സാഹിത്യജീവിതത്തിൽ ഇദ്ദേഹം അഞ്ച് നോവലുകൾ, എട്ട് ചെറുകഥാ സമാഹാരങ്ങൾ, ഉപന്യാസങ്ങളും സഞ്ചാരവിവരണങ്ങളും ഉൾപ്പെടെ ഒമ്പത് കൽപിതേതര കൃതികൾ എന്നിവ രചിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉന്നത സാഹിത്യപുരസ്കാരങ്ങളഅയ ജ്ഞാനപീഠവും (1999-ൽ) സാഹിത്യ അക്കാദമി ഫെലോഷിപ്പും (2005-ൽ) ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=നിർമൽ_വർമ&oldid=3811419" എന്ന താളിൽനിന്ന് ശേഖരിച്ചത്