നിഹാൽ സരിൻ

(Nihal Sarin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇന്ത്യക്കാരനായ ഒരു ചെസ്സ് കളിക്കാരനാണ് മലയാളിയായ നിഹാൽ സരിൻ (Nihal Sarin).

നിഹാൽ സരിൻ
രാജ്യംIndia
ജനനം (2004-07-13) 13 ജൂലൈ 2004  (20 വയസ്സ്)
Thrissur, Kerala, India
സ്ഥാനംInternational Master (2017)
ഫിഡെ റേറ്റിങ്2606 (ഡിസംബർ 2024)

ജീവിതരേഖ

തിരുത്തുക

തൃശൂർ ജില്ലയിലെ പൂത്തോളിൽ ഡോ. എ. സരിന്റേയും ഡോ. ഷിജിൻ എ. ഉമ്മറിന്റേയും മൂത്ത മകനായി 2004 ജൂലായ് 13-ന് ജനിച്ചു. തൃശൂർ ദേവമാത സി.എം.ഐ പബ്ളിക് സ്കൂളിൽ പഠിച്ചിരുന്നു. അഞ്ചാം വയസിൽ ചെസ്സ് കളി പഠിച്ച് തുടങ്ങി. [1] ആറാം വയസ്സിലാണ് നിഹാൽ ചെസ്സ് കളിക്കാൻ പഠിക്കുന്നത്. വേനൽ അവധിക്കാലത്ത് അച്ഛൻ ഡോ.സരിനാണ് നിഹാലിന് ചെസ് ബോർഡ് വാങ്ങി കൊടുത്തത്. ചെസ്സ് കളിക്കാൻ പ്രേരണയും പ്രചോദനവും ആയത് നിഹാലിന്റെ മുത്തച്ഛനായ ഉമ്മർ ആണ്. കളിയ്ക്കാൻ കൂട്ടുകാരില്ലാതെ വീട്ടിൽ ഒറ്റപ്പെട്ടുപോയ നിഹാലിന് അദ്ദേഹം കളിക്കൂട്ടുകാരനായി. അദ്ദേഹത്തിന്റെ നിരന്തരമായ പ്രോത്സാഹനമാണ് ഇന്നത്തെ നിഹാലിലേയ്ക്ക് വളരാൻ സഹായകമായത്. സ്കൂളിലെ ചെസ്റ്റ് കോച്ച് മാത്യു പി ജോസഫ് പോട്ടൂർ ആണ് നിഹാലി ആദ്യഗുരു. എം.ബി. മുരളീധരൻ, പ്രൊഫ. എൻ.ആർ അനിൽകുമാർ, സി.ടി പാത്രോസ്, കെ.കെ. മണികണ്ഠൻ എന്നിവർ നിഹാലിൻറെ പ്രതിഭയെ മിനുക്കിയെടുത്തു. ശ്രീനാഥ് നാരായണൻ, വിശ്വനാഥൻ ആനന്ദിന്റെ നേതൃത്വത്തി ലുള്ള വെസ്റ്റ് ചെസ്റ്റ് അക്കാദമി എന്നിവരുടെ പരിശീലനവും നിഹാലിന് കരുത്തുപകർന്നു.

2020 ലെ മികച്ച ഇന്ത്യൻ ചെസ് താരമായി പ്രമുഖ അന്താരാഷ്ട്ര വെബ്സൈറ്റ് ആയ ചെസ് ഡോട്ട് കോം നിഹാലിനെ തിരഞ്ഞെടുത്തിരുന്നു. പതിനാലാം വയസ്സിൽ തന്നെ ചെസ്സിലെ ഏറ്റവും ഉയർന്ന ഗ്രാൻഡ്മാസ്റ്റർ പദവി നേടിയെടുത്തു. 2600 എന്ന ഫിഡെ റേറ്റിങ്ങും നേടി. ഇത്തര ത്തിൽ നേട്ടം കൈവരിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നാല് കളിക്കാരിൽ ഒരാളാണ് നിഹാൽ. ഫിഡേയുടെ (അന്താരാഷ്ട്ര ചെയ്ത് ഫെഡറേഷൻ) ചെസ്സ് ഒളിമ്പ്യാഡിൽ (2020 ) നിഹാൽ കളിച്ച ഇന്ത്യൻ ടീമിന് ചരിത്രത്തിലാദ്യമായി സ്വർണമെഡൽ ലഭിച്ചു. പത്തു വയസ്സിനു താഴെയുള്ളവരുടെ മത്സരത്തിൽ 2014 ൽ നിഹാൽ ലോകചാമ്പ്യനായി.

അപൂർവനേട്ടങ്ങൾ കൈവരിച്ച കുട്ടികൾക്ക് നൽകിവരുന്ന ദേശീയപുരസ്കാരം 2016 ലെ ശിശുദിനത്തിൽ അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയിൽ നിന്ന് നിഹാൽ ഏറ്റുവാങ്ങി. യുട്യൂബിലെ ലൈവ് പ്രദർശനം നടത്തിയതിലൂടെ സമാഹരിച്ച ഒന്നേമുക്കാൽ ലക്ഷം രൂപ 2018 ൽ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് നൽകി ശ്രദ്ധേയനായി. ഒരേസമയം വിവിധ പ്രായത്തിലുള്ള 112 കളിക്കാരെ ഒറ്റയ്ക്ക് നേരിട്ട് വിജയം വരിച്ച അഭിമാനനേട്ടം തന്റെ പത്താം വയസ്സിൽ നിഹാൽ സ്വന്തമാക്കി. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ മാഗ്നസ് കാൾസൺ, അനറ്റോളി കാർപോവ് എന്നിവരെ മത്സരത്തിൽ തോൽപ്പിക്കാനും വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ തളയ്ക്കാനും നിഹാലിനു കഴിഞ്ഞിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ് നിഹാൽ.[2]


നേട്ടങ്ങൾ

തിരുത്തുക
  • 2015-ൽ ഗ്രീസിൽ നടന്ന ലോക അണ്ടർ 12 ചെസ്സ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ.[3]
  • 2015-ൽ ഡർബനിൽ നടന്ന ലോക യൂത്ത് ചെസ് ചാംപ്യൻഷിപ്പിൽ 10 വയസിന് താഴെയുള്ള വിഭാഗത്തിൽ കിരീടം.[4]
  • 2013-ൽ യു.എ.ഇ.യിലെ അൽ ഐനിൽ നടന്ന 10 വയസ്സിൽ താഴെയുള്ളവരുടെ മിന്നൽ വിഭാഗത്തിലെ (ബ്ളിറ്റ്സ് - blitz) ലോകചാമ്പ്യൻ.
  • പതിനൊന്ന് വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ ഒരു തവണ സംസ്ഥാന ചെസ്സ് ജേതാവായി.
  • ഒമ്പത് വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ രണ്ട് തവണ സംസ്ഥാന ചെസ്സ് ജേതാവായി.
  • ഒമ്പത് വയസ്സിൽ താഴെയുള്ളവരുടെ സ്കൂൾ തല ദേശീയ മത്സരത്തിൽ റണ്ണറപ്പ്.
  • ഏഴ് വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ സംസ്ഥാന ചെസ്സ് ജേതാവായി.
  • ആറാം വയസ്സിൽ അന്താരാഷ്ട്ര ഫിഡെ റേറ്റഡ് താരമായി. ഏറ്റവും പ്രായംകുറഞ്ഞ കേരളത്തിലെ അന്താരാഷ്ട്ര ഫിഡെ റേറ്റഡ് താരമാണ്.[5]
  1. "ചെക്മേറ്റ്". മാധ്യമം. Archived from the original on 2016-04-13. Retrieved 13 ഏപ്രിൽ 2016.
  2. യുറീക്ക മാസിക 2021 നവംബർ
  3. "ലോക അണ്ടർ 12 ചെസ്സ്: നിഹാൽ സരിന് വെള്ളി". മാതൃഭൂമി. Archived from the original on 2016-04-13. Retrieved 13 ഏപ്രിൽ 2016.
  4. "കുട്ടിയാണ്... പക്ഷേ, കുട്ടിക്കളിയല്ല". മനോരമ. Archived from the original on 2016-04-13. Retrieved 13 ഏപ്രിൽ 2016.
  5. "ചെസിൽ വിജയങ്ങൾ എത്തിപിടിച്ച് നിഹാൽ സരിൻ". ജന്മഭൂമി. Archived from the original on 2019-12-21. Retrieved 13 ഏപ്രിൽ 2016.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=നിഹാൽ_സരിൻ&oldid=3776714" എന്ന താളിൽനിന്ന് ശേഖരിച്ചത്