നിക്കോബാറീസ്

(Nicobarese എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബംഗാൾ ഉൾക്കടലിലെ ദ്വീപസമൂഹമായ (പ്രധാനമായും 19 ദ്വീപുകൾ) നിക്കോബാർ ദ്വീപുകളീലെ മൊൻ ഖേമർ ഭാഷ് സംസാരിക്കുന്ന ആദിമജനവിഭാഗമാൺ നിക്കോബാറികൾ. ഇവയിൽ 12 എണ്ണത്തിൽ മാത്രമേ ആൾപ്പാർപ്പ് ഉള്ളൂ. ഗ്രൈറ്റ് നിക്കോബാർ ആണ് ഇവയിൽ ഏറ്റവും വലുത്. ഈ ജനവിഭാഗത്തിന്റെ ഭാഷയേയും നിക്കോബാറീസ് എന്ന വാക്കുകൊണ്ട് കുറിക്കാറുണ്ട്. ഓരോ ദ്വീപിനും വെവ്വേറെ ഭാഷകളൂണ്ടെങ്കിലും അവർ മൊത്തം നിക്കോബാറീസ് എന്ന് വിളിക്കുന്നു. അവർ സ്വയം ഹോൽചു എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. സുഹൃത്ത് എന്നാണ് ഈ വാക്കിന്റെ അർത്ഥം.[2].

നിക്കോബാറികൾ
Regions with significant populations
നിക്കോബാർ ദ്വീപുകൾ
Languages
നിക്കോബാറീസ് ഭാഷകൾ
Religion
ക്രിസ്തുമതം (98%), ഇസ്ലാം (2%) (നിക്കോബാറിലെ മുസ്ലീങ്ങളൂം ക്രിസ്ത്യാനികളും അവരുടെ പ്രകൃത്യാരാധന പോലുള്ള പാരമ്പര്യഗോത്രസ്വഭാവങ്ങൾ കാത്തുസൂക്ഷിക്കുന്നു.)[1]
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
ഷോമ്പൻ ജനവിഭാഗം?
ആസ്റ്റ്രോഏഷ്യാറ്റിറ്റ്ജനവിഭാഗത്തോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു

നിക്കോബാറികളെപട്ടികവർഗ്ഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. .[3]

ചരിത്രം, സംസ്കാരം

തിരുത്തുക

എങ്ങനെയൊ കാർ നിക്കൊബാറിൽഎത്തിച്ചേർന്ന ഒരു ചെറുവിഭാഗം ജനങ്ങളീൽ നിന്നാണ് ഇന്നത്തെ നിക്കൊഭാറീസ് ഉണ്ടായത് എന്നാണ് അവരുടെ വിശ്വാസം.അവിടെ നിന്ന് പല ദ്വീപുകളീലേക്ക് പടർന്ന ഈ വിഭാഗം ഇന്ന് 6 ഭാഷകൾ സംസാരിക്കുന്നവിഭാഗ മായി മാറിയിരിക്കുന്നു. ഓരോ വിഭാഗവും അവരെ പ്രത്യേക പേരുകളാൽ വിശേഷിപ്പിക്കുന്നു. ഉദാ ഹരണത്തിനു കാർ നിക്കോബാർദ്വീപിൽ ഉള്ളവർ തന്നെ താരിക് എന്നും ചൗരദ്വീപിൽ സൊമ്പായ് എന്നും കാട്ചൽ, കമോത്ര എന്നീ ദ്വീപുകളീൾ ഉള്ളവർ സോമിത എന്നും അറിയപ്പെടുന്നു.[4] അവരുടെ കുടുംബഏകകം തുഹത് എന്നറിയപ്പെടുന്നു. ഇത് അവരുടെ സംസ്കാരവുമായി വളരെ അധികം ബന്ധപ്പെട്ടതാണ്. തുഹത് ആണ് ആ ഗ്രാമത്തിലെ സാമ്പത്തിക, ഗാർഹിക സാമൂഹിക വിഷയങ്ങൽ കൈകാര്യം ചെയ്യുന്നത്. നിക്കോബാരീസ് അടിസ്താനപരമായി കർഷകരും,പശുവളർൿത്തൽ, മത്സ്യബന്ധനം, കച്ചവടം എന്നിവ ചെയ്യുന്നവരാണ്. അവർ അവരുടേ കെട്ടുവള്ളം ഉപയോഗിച്ച് ഒരുദ്വീപിൽ നിന്നും മറ്റു ദ്വീപുകളീലെക്ക് കച്ചവടം ചെയ്യുമായിരുന്നു. [5]. നാളികേരത്തെ അടിസ്ഥാനമാക്കി കൈമാറ്റവ്യവസ്തയിലായിരുന്നു ഈ അടുത്തകാലം വരെയും അവരുടെ കച്ചവടം. നിക്കോബാറീസ് ആദ്യം മുതൽക്കേ ഇവിടെ ഉള്ള ഒരു ജനവിഭാഗം ആകണമെന്നില്ല. അവർ കാലാകാലങ്ങളായി ഇവിടെക്കു വന്ന ജനങ്ങളൂമായി കൂടികഴിഞ്ഞിട്ടുണ്ട്. 1869 മുതൽ 47 വരെ ബൃട്ടീഷ് ഭരണത്തിൻ കീഴിലും 47നു ശേഷം ഇന്ത്യാ മഹാരാജ്യത്തിനു കീഴിലും ആണ് ഈ പ്രദേശം. ഇന്ന് ഇത് കേന്ദ്രഭരണപ്രദേശമായ ആന്റമാൻ നിക്കോബാർ ദ്വീപുകളുടെ ഭാഗമാണ്.


ആസ്റ്റ്രോ ഏഷ്യാറ്റിക് ഭാഷാ ഗോത്രത്തിലാണ് നിക്കൊബാരീസ് ഭാഷയെ പെടുത്തിയിരിക്കുന്നത്. വെത്യസ്ത ദ്വീപുകൾക്ക് വിവിധ പ്രാദേശിക ഭാഷകളൂണ്ട്. പ്രധാനമായും ആറു ഭാഷകളായാണ് അവയെ വിഭജിക്കാറ്.

  1. കാർ നിക്കൊബാർ,ചൗര ,തെരേസ, ബൊമ്പോക് (വടക്കൻ നിക്കോബാർ)
  2. നാങ്കാവ്രി, കാചല്ല്, ത്രിങ്കേത്, കാമോത്ര (മധ്യനിക്കോബാർ)
  3. ലിറ്റിൽ നിക്കൊബാർ, കോണ്ഡുൽ, പിലൊ മിലൊ, ഷൊമ്പൻ[6]

മിക്കവാറു നിക്കോബാരികൾ ക്രിസ്തുമതവിശ്വാസികൾ ആണ്. ജോൺ റിച്ചാഡ്സൺ പുതിയ നിയമം നിക്കോബാരീസിലെക്ക് തർജ്ജമ ചെയ്തതോടെ ആണ് ഇത് ആരംഭിച്ചത്. ക്രിസ്തുമതത്തിനുപുറമേ ഇസ്ലാം, പ്രാദേശിക മതം എന്നിവയും ഇവിടെ ഉണ്ട്. മതം ഏതായാലും അവർ അവറുറ്റെ പ്രാദേശിക ജീവിതശൈലിയും പ്രകൃത്യാരാധനപോലുള്ള പാരമ്പര്യവും പിന്തുടരുന്നു. അവർ പ്രേതം, ആത്മാവ്, പോലുള്ള വയിൽ വിശ്വസിക്കുന്നു.

 
പാരമ്പര്യ നിക്കോബാരി കുടിൽ

നിക്കോബാർ ദ്വീപുകളീൽ സ്ത്രീപുരുഷ സമത്വ്ം നിലകൊള്ളുന്നു. വിവാഹാനന്തരം ദമ്പതികൾക്ക് സ്വന്തമായി താമസിക്കുകയോ മാതാപിതാക്കൾക്കോപ്പം തുടരുകയോ ചെയ്യാം. തുഹിതിന്റെ സമ്മതത്തോടെ പുതുതായി കുടിൽ കെ ട്ടി മാറാവുന്നതാണ്. ഭൂമിയിൽ എല്ലാവർക്കും തുല്യ അവകാശമാണ്. തുഹിത് ആണ് ഇതിടെ കൈവശാവകാശി. തുഹിതിന്റെ അനുവാദത്തോടെ ഒരാൾക്ക് ഒരു പ്രത്യേക സ്ഥലത്ത് കൃഷി ചെയ്യാവുന്നതാണ്. ഓരൊ ഗ്രാമത്തിനും ഓരൊ തുഹിത് നാഥൻ ഉണ്ടായിരിക്കും. ഒരു ദ്വീപിനും ഒരു ദ്വീപ്മുഖ്യനും ഉണ്ട്. കാർ നിക്കോബാറിൽ ആദ്യഗ്രാമമായ സേതിതുഹിത് നാഥനാണ് ദ്വീപമുഖ്യൻ.[7] ഗ്രാമം എപ്പോഴും തുഹിതിനടുത്ത് കുറേ കുടിലുകളൂടെ സമൂഹം ആണ്. അവ എപ്പോഴും തറനിരപ്പിൽ നിന്നുയർന്നതും താഴികക്കുടം പോലുള്ള മേൽപ്പുരയുള്ളതും ആണ്. വൃത്താകൃതി ആണ് തറ. സാധാരണ കോണിയിലൂടെ ആണ് കയറുന്നത്. കയറിയാൽ രാത്രി കോവണി മുകളിലേക്ക് മടക്കി വക്കുന്നു.

സാമ്പത്തികം

തിരുത്തുക

നിക്കോബാറികൾ കർഷക സമ്പത് വ്യവസ്ഥയാൺ. നാളികേരവും തെങ്ങുമാണ് അവരുടെ അടിസ്ഥാന വിള. കൂടാതെ കമുക്, പനവർഗ്ഗം, പഴം മാവ്, മറ്റു ഫലവൃക്ഷങ്ങൾ എന്നിവയും ഉണ്ട്. അവർ നായാടിയും മത്സ്യം പിടിച്ചും പന്നി, കോഴി എന്നിവയെ വളർത്തുകയും ചെയ്യുന്നു. അവരുടെ ചെറിയ കേവഞ്ചിയും നിർമ്മിക്കുന്നു.പഴയ നിക്കോബാറികൾ നിരക്ഷരരായിരുന്നെങ്കിലും ഇന്ന് വിദ്യാഭ്യാസം വളരെ കൂടുതൽ ആണ്. അവർ സർക്കാർ ജോലികളീലും മറ്റും ധാരാളം ഉണ്ട്. [8][9]

Notes

  1. Kapoor, Subodh (2002). The Indian Encyclopaedia. Vol. 1. Genesis Publishing Pvt Ltd. p. 5206. ISBN 8177552570, ISBN 978-81-7755-257-7.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-26. Retrieved 2017-03-10.
  3. "List of notified Scheduled Tribes" (PDF). Census India. p. 27. Retrieved 15 December 2013.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-01. Retrieved 2017-03-10.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-01. Retrieved 2017-03-10.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-26. Retrieved 2017-03-10.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-26. Retrieved 2017-03-10.
  8. Saini, Ajay (24 October 2015). "Post-Tsunami Humanitarian Aid: A Trojan Horse in the Southern Nicobar Islands". Economic and Political Weekly. 50(43): 52–59.
  9. Saini, Ajay (1 August 2015). "A Decade of Disaster and Aid in Nicobar". Economic and Political Weekly. 50 (31).

Sources

  1. Saini, Ajay (2015) Outsiders, We Love and Fear You: Dialogue With the Nicobarese, Economic and Political Weekly, Vol. 50(49), http://www.epw.in/journal/2015/49/discussion/outsider-we-love-and-fear-you.html
"https://ml.wikipedia.org/w/index.php?title=നിക്കോബാറീസ്&oldid=4077388" എന്ന താളിൽനിന്ന് ശേഖരിച്ചത്