നയാഗ്ര വെള്ളച്ചാട്ടം

(Niagara Falls എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കനേഡിയൻ പ്രവിശ്യയായ ഒന്റാരിയോയ്ക്കും യു.എസ്. സംസ്ഥാനമായ ന്യൂയോർക്കിനുമിടയിൽ നയാഗ്ര മലയിടുക്കിന്റെ തെക്കേ അറ്റത്തുള്ള മൂന്ന് വെള്ളച്ചാട്ടങ്ങളുടെ ഒരു കൂട്ടമാണ് നയാഗ്ര വെള്ളച്ചാട്ടം. അമേരിക്കൻ ഫാൾ‌സ്, ബ്രൈഡൽ വെയ്‌ൽ ഫാൾ‌സ്, കനേഡിയൻ ഹോഴ്‌സ് ഷൂ ഫാൾ‌സ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങൾ ഒരുമിച്ച് ചേർ‌ന്നാണ് നയാഗ്ര രൂപംകൊള്ളുന്നത്. (ചിത്രത്തിൽ ഇതേ ക്രമത്തിൽ ഇടത്ത് നിന്ന് വലത്തോട്ട് ഈ വെള്ളച്ചാട്ടങ്ങൾ കാണാം). അമേരിക്കൻ ഫാൾ‌സിനോട് ചേർന്നു കിടക്കുന്ന ബ്രൈഡൽ വെയ്‌ൽ ഫാൾസ് ഒറ്റ നോട്ടത്തിൽ അമേരിക്കൻ ഫാൾ‌സിന്റെ തന്നെ ഭാഗമാണെന്നു തോന്നുമെങ്കിലും വേറെയാണ്. ബ്രൈഡൽ വെയ്‌ൽ ഫാൾസിന് ആ പേരു വന്നത് അതിന്റെ രൂപത്തിൽ‌ നിന്നാണ്.[1] മൂന്നിൽ ഏറ്റവും വലിപ്പമുള്ള ഹോർസ്ഷൂ വെള്ളച്ചാട്ടം കനേഡിയൻ വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നു.  ഇത് കാനഡയും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള അന്തർദേശീയ അതിർത്തിയിലേയ്ക്കു വ്യാപിച്ചുകിടക്കുന്നു.  താരമ്യേന ചെറിയ അമേരിക്കൻ ഫാൾസും ബ്രൈഡൽ വെയിൽ വെള്ളച്ചാട്ടവും പൂർണ്ണമായും അമേരിക്കൻ ഐക്യനാടുകളുടെ അതിർത്തിക്കുള്ളിലാണ് സ്ഥിതിചെയ്യുന്നത്. ബ്രൈഡൽ വെയിൽ വെള്ളച്ചാട്ടം ഹോഴ്‌സ്ഷൂ വെള്ളച്ചാട്ടത്തിൽ നിന്ന് ഗോട്ട് ദ്വീപിനാലും, അമേരിക്കൻ വെള്ളച്ചാട്ടത്തിൽ നിന്ന് ലൂണ ദ്വീപിനാലും വേർതിരിക്കപ്പെടുന്നു. രണ്ട് ദ്വീപുകളും ന്യൂയോർക്കിലാണ് സ്ഥിതിചെയ്യുന്നത്. അമേരിക്കയിൽ നിന്നും കാനഡയിലേക്കു പതിക്കുന്നതിനാൽ കാനഡയിൽ നിന്നുമാണ്‌ നയാഗ്രയുടെ ഭംഗി പൂർ‌ണ്ണമായും ആസ്വദിക്കാൻ‌ കഴിയുക. പകൽ വിനോദസഞ്ചാര സമയങ്ങളിൽ, ഓരോ മിനിറ്റിലും 168,000  മീ3 (ആറ് ദശലക്ഷം ഘനയടി) വെള്ളം കടന്നുപോകുന്നു.[2]

നയാഗ്ര വെള്ളച്ചാട്ടം
LocationBorder of Ontario, Canada, and New York, United States
Coordinates43°04′48″N 79°04′29″W / 43.0799°N 79.0747°W / 43.0799; -79.0747 (Niagara Falls)
TypeCataract
Total height167 അടി (51 മീ)
Number of drops3
Watercourseനയാഗ്ര നദി
Average
flow rate
85,000 cu ft/s (2,400 m3/s)
നയാഗ്ര വെള്ളച്ചാട്ടം
നയാഗ്ര വെള്ളച്ചാട്ടം രാത്രിയിൽ

വിശേഷലക്ഷണങ്ങൾ

തിരുത്തുക

ഹോർസ്ഷൂ വെള്ളച്ചാട്ടം 57 മീറ്റർ (187 അടി), ഉയരത്തിൽനിന്നു പതിക്കുമ്പോൾ, അമേരിക്കൻ ഫാൾസിന്റെ ഉയരം അതിന്റെ അടിയിൽ ഭീമൻ പാറക്കല്ലുകൾ സ്ഥിതിചെയ്യുന്നതിനാൽ 21 മുതൽ 30 മീറ്റർ വരെ (69 മുതൽ 98 അടി വരെ) വ്യത്യാസപ്പെടുന്നു. വലിപ്പമേറിയ ഹോർസ്‌ഷൂ വെള്ളച്ചാട്ടത്തിന് 790 മീറ്റർ (2,590 അടി) വീതിയുള്ളപ്പോൾ അമേരിക്കൻ ഫാൾസിന് 320 മീറ്റർ (1,050 അടി) വീതിയാണുള്ളത്. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ അമേരിക്കൻ അതിരും കനേഡിയൻ അതിരും തമ്മിലുള്ള ദൂരം 3,409 അടി (1,039 മീറ്റർ) ആണ്.

ഹോഴ്‌സ്ഷൂ വെള്ളച്ചാട്ടത്തിന് മുകളിലുള്ള ഏറ്റവും ഉയർന്ന ഒഴുക്ക് സെക്കൻഡിൽ 6,400 ക്യുബിക് മീറ്ററായി (230,000 ക്യു അടി) രേഖപ്പെടുത്തിയിരിക്കുന്നു.  ശരാശരി വാർഷിക ഒഴുക്ക് സെക്കൻഡിൽ 2,400 ക്യുബിക് മീറ്റർ (85,000 ക്യു അടി) ആണ്. ഈറി തടാകത്തിന്റെ ജലനിരപ്പിൽനിന്ന് നേരിട്ടുള്ള ഒഴുക്കായതിനാൽ, വസന്തത്തിന്റെ അവസാനത്തിലോ വേനൽക്കാലത്തിന്റെ ആരംഭത്തിലോ ഇത് സാധാരണയായി ഉയരുന്നു. വേനൽക്കാലത്ത്, സെക്കൻഡിൽ കുറഞ്ഞത് 2,800 ക്യുബിക് മീറ്റർ (99,000 ക്യു അടി) ജലം വെള്ളച്ചാട്ടത്തിലേയ്ക്കു പതിക്കുന്നു.  അതിൽ 90 ശതമാനവും ഹോർസ്ഷൂ വെള്ളച്ചാട്ടത്തിന് മുകളിലൂടെ പോകുമ്പോൾ, ബാക്കി ജലവൈദ്യുത പദ്ധതികളിലേയ്ക്ക് തിരിച്ചുവിടുന്നു. ഹോഴ്‌സ്ഷൂ വെള്ളച്ചാട്ടത്തിൽ നിന്ന് മുകളിൽ ചലിക്കുന്ന ഗേറ്റുകളുള്ള അന്താരാഷ്ട്ര നിയന്ത്രിത അണക്കെട്ട്  അഥാവാ ഒരു ചിറ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.

വെള്ളച്ചാട്ടത്തിലേയ്ക്കുള്ള ഒഴുക്ക് രാത്രിയിൽ പകുതിയായി കുറയുകയും ശൈത്യകാലത്ത് വിനോദസഞ്ചാരികൾ കുറയുന്ന അവസരങ്ങളിൽ സെക്കൻഡിൽ കുറഞ്ഞത് 1,400 ക്യുബിക് മീറ്റർ (49,000 ക്യു അടി) ആയി തുടരുന്നു. വെള്ളം വഴിതിരിച്ചുവിടൽ 1950 ലെ നയാഗ്ര ഉടമ്പടി വഴിയാണ് നിയന്ത്രിക്കപ്പെടുന്നത്.  ഇതിന്റെ നിയന്ത്രണം ഇന്റർനാഷണൽ നയാഗ്ര ബോർഡ് ഓഫ് കൺട്രോൾ (IJC) ആണ്. നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ ഒഴുകുന്ന ജലത്തിന്റെ ഹരിത നിറം, നയാഗ്ര നദിയിലെ മണ്ണൊലിപ്പിന്റെ ശക്തിയാൽ സൃഷ്ടിക്കപ്പെടുന്ന, മിനിട്ടിൽ 60 ടൺ എന്ന നിരക്കിൽ ജലത്തിൽ അലിഞ്ഞുചേരുന്ന ലവണങ്ങളുടേയും പാറപ്പൊടി (വളരെ നന്നായി പൊടിഞ്ഞ പാറ)  എന്നിവയുടെ ഉപോൽപ്പന്നമാണ്.

കുറിപ്പുകൾ

തിരുത്തുക
 
നയാഗ്ര വെള്ളച്ചാട്ടം - വിശാലദൃശ്യം

ലോകത്തിൽ ഏറ്റവും കൂടുതൽ‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ജലവൈദ്യുതപദ്ധതികളിൽ ഒന്നാണ്‌ ഇവിടത്തെ ജലവൈദ്യുതപദ്ധതി. [3]

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-01. Retrieved 2007-12-28.
  2. "Niagara Falls Geology Facts and Figures". Niagara Parks. Retrieved October 18, 2017.
  3. http://www.travelersdigest.com/best_waterfalls.htm
Niagara Falls, c. 1921
The American, Bridal Veil, and Horseshoe Falls as seen from the Skylon Tower in May 2002
View of American, Bridal Veil (the single fall to the right of the American Falls) and Horseshoe Falls from Canada with the Maid of the Mist boat near the falls, 2007
"https://ml.wikipedia.org/w/index.php?title=നയാഗ്ര_വെള്ളച്ചാട്ടം&oldid=3770935" എന്ന താളിൽനിന്ന് ശേഖരിച്ചത്