എൻഗോസി എസോനു
നൈജീരിയൻ നടിയും മുൻ പത്രപ്രവർത്തകയുമാണ് എൻഗോസി എസോനു (ജനനം എൻഗോസി ഇക്പെലു, 1965 മെയ് 23), നോളിവുഡ് സിനിമകളിൽ മാതൃ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ശ്രദ്ധേയയാണ്.[1][2][3]അഡെസുവ എന്ന ചിത്രത്തിലെ കഥാപാത്രത്തെ അഭിനയിച്ചതിന് 2012-ൽ, അവരെ മികച്ച സഹനടിക്കുള്ള എട്ടാമത് ആഫ്രിക്ക മൂവി അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യുകയുണ്ടായി.
എൻഗോസി എസോനു | |
---|---|
ജനനം | എൻഗോസി ഇക്പെലു |
ദേശീയത | നൈജീരിയൻ |
തൊഴിൽ | നടി |
ആദ്യകാലജീവിതം
തിരുത്തുകഒഗ്ബുനൈക്ക് സ്വദേശിയായ ഈസോനു ഡെന്നിസിന്റെയും എസെൻവാനി ഇക്പെലുവിന്റെയും മകളായി ഓവറിയിൽ ജനിച്ചു. ഒരു അഭിനേത്രിയെന്ന നിലയിൽ പ്രശസ്തി കണ്ടെത്തുന്നതിനുമുമ്പ്, അവർ നൈജീരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽ ജേണലിസം പഠിക്കുകയും റേഡിയോ ലാഗോസ്, എക്കോ എഫ്എം എന്നിവയിൽ ജോലി ചെയ്യുകയും ചെയ്തു.[4]
കരിയർ
തിരുത്തുകമാതൃ വേഷങ്ങളുടെ അഭിനയത്തിന് പേരുകേട്ട എസോനു തന്റെ കരിയറിന്റെ തുടക്കത്തിൽ യുവ കഥാപാത്രങ്ങളെ അഭിനയിച്ചിരുന്നു. 1993-ൽ എൻനേക ദി പ്രെറ്റി സെർപെന്റ് എന്ന ഇഗ്ബോ ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രത്തിൽ ചലച്ചിത്ര സംവിധായകൻ സെബ് എജിറോ എസോനുവിന് വാഗ്ദാനം ചെയ്ത എൻകെച്ചി എന്ന കഥാപാത്രത്തെയും 1994-ൽ ഗ്ലാമർ ഗേൾസ് എന്ന ചിത്രത്തിൽ തെൽമയെന്ന കഥാപാത്രത്തെയും അഭിനയിച്ചു.[5]
ഫിലിമോഗ്രാഫി
തിരുത്തുക150 ലധികം നോളിവുഡ് ചിത്രങ്ങളിൽ എസോനു അഭിനയിച്ചിട്ടുണ്ട്.
- ഗ്ലാമർ ഗേൾസ്
- ഷാറ്റേർഡ് മിറർ
- ദി പ്രെറ്റി സെർപെന്റ്
- റ്റീയേഴ്സ് ഓഫ് എ പ്രിൻസ്
- ക്രൈ ഓഫ് എ വിർജിൻ
- അബുജ ടോപ്പ് ലേഡീസ്
- ഫാമിലി സീക്രെട്ട്
- ദി കൺഫെസ്സെർ
- ബെഡെവിൽ// Directed by മേയർ ഒഫോഗ്ബു
- ദി കിങ്സ് ആന്റ് ഗോഡ്സ്
- സെനിത്ത് ഓഫ് സാക്രിഫൈസ്
- എ ഡ്രോപ് ഓഫ് ബ്ലഡ്
- ഡിവൈഡെഡ് കിങ്ഡം
- ഡയമണ്ട് കിങ്ഡം
- ഗോഡ് ഓഫ് ജസ്റ്റീസ്
അവലംബം
തിരുത്തുക- ↑ "Sudden weight loss: 'I am not sick,' cries Ngozi Ezeonu". vanguardngr.com. Retrieved 21 August 2014.
- ↑ "As Nollywood prepares for its first ever movie awards, ace Nigerian actress; Ngozi Ezeonu, reminisces about the industry". TheAfricanDream.net. Retrieved 4 December 2019.
- ↑ "Ngozi Ezeonu Biography". gistus.com. Retrieved 21 August 2014.
- ↑ Ngozi Ezeonu: I Was a Journalist Before I Became an Actress
- ↑ Throwback Glamour Girls
പുറംകണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് എൻഗോസി എസോനു
- Ngozi Ezeonu Films Archived 2021-10-05 at the Wayback Machine. on iROKOTv