ന്യൂ കെയ്റോ
കെയ്റോ ഗവർണറേറ്റിന്റെ ദക്ഷിണപൂർവ്വ ഭാഗത്ത് ഏതാണ്ട് 30,000 ഹെക്ടർ (70,000 ഏക്കർ) ൽ പരന്നു കിടക്കുന്ന നഗരമാണ് ന്യൂ കെയ്റോ (അറബി: القاهرة الجديدة el-Qāhera el-Gedīda).[1] ഡൗണ്ടൗൺ കെയ്റോയിലെ തിരക്കൊഴുവാക്കാൻ വേണ്ടി സൃഷ്ടിച്ച പുതിയ നഗരമാണിത്. രാഷ്ട്രപതിയുടെ 191ആം ഉത്തരവ് പ്രകാരം 2000-ൽ സ്ഥാപിതമായ ഈ നഗരം മാദിയിൽ നിന്നും ഏതാണ്ട് 25 കിലോമീറ്ററോളം അകലെയാണ്.[2]
ന്യൂ കെയ്റോ القاهرة الجديدة | |
---|---|
നഗരം | |
Coordinates: 30°02′N 31°28′E / 30.03°N 31.47°E | |
രാജ്യം | Egypt |
Metropolitan area | Greater Cairo |
Governorate | Cairo |
• ആകെ | 500 ച.കി.മീ.(200 ച മൈ) |
• ആകെ | 200,000 |
• ജനസാന്ദ്രത | 400/ച.കി.മീ.(1,000/ച മൈ) |
സമയമേഖല | UTC+2 (EET) |
ഏരിയ കോഡ് | (+20) 2 |
വെബ്സൈറ്റ് | http://www.newcairo.gov.eg/ |
മാദിയുടേയും Heliopolisന്റെയും കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം മുൻപ് Helwan governorateന്റെ ഭാഗമായിരുന്നു.[3][4] സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 250 മീറ്റർ (820 അടി) ന്റെയും 307 അടി (94 മീ)ന്റെയും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.[5]
ഈ നഗരത്തിലെ ജനസംഖ്യ ഏതാണ്ട് 5 മില്യൺ ആണ്.[6]സിക്സ്ത് ഓഫ് ഒക്ടോബറിനെ വച്ച് താരതമ്യം ചെയ്യുമ്പോൾ വീടുകൾ വാടകയ്ക്ക് കൊടുക്കുന്നത് ഇവിടെ കൂടുതലാണ്.[7]
ചരിത്രം
തിരുത്തുക27 ഏപ്രിൽ 2016-ന് രാഷ്ട്രപതി അബ്ദെൽ ഫത്തഹ് അൽ-സിസി ന്യൂ കെയ്റോയിൽ മിനിസ്ട്രി ഓഫ് ഇന്റീരിയരിന്ടെ പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്തു. ഏതാണ്ട് 52,000 ച. മീ. (560,000 sq ft)-ലാണ് പുതിയ കെട്ടിടമുള്ളത്.[8]
ഭൂമിശാസ്ത്രം
തിരുത്തുകന്യൂ കെയ്റോയുടെ പരിസരത്ത് സ്ഥിതി ചെയ്യുന്ന പെരിഫീഡ് ഫോറസ്റ്റ് സുരക്ഷാ മേഖല ഭൂഗോളശാസ്ത്രജ്ഞർക്ക് പ്രത്യേക പ്രാധാന്യം നൽകുന്ന ഒന്നാണ്.ഈ മേഖല ഒരു സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.[9]
സാമ്പത്തികവും സേവനങ്ങളും
തിരുത്തുകന്യൂ കെയ്റോയിൽ ഡസൻ കണക്കിന് ഫാക്ടറികൾ ഉണ്ട്.[10] ഊർജ്ജ സംരംഭങ്ങളുമായി ബന്ധപ്പെട്ട് GE അമേരിക്കൻ സർവകലാശാലയുടെ സഹായത്തോടെ ന്യൂ കെയ്റോയിൽ പ്രവർത്തിക്കുന്നു.[11] എൽ സെവെടി ഇലക്ട്രിക്ക് സ്ഥാപനത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ന്യൂ കെയ്റോയിലെ Fifth Settlement-ൽ ആണ്.[12]
ഈ നഗരം മറ്റു നഗരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നത് ബസുകളുടെയും ടാക്സികളുടെയും വളരെ വലിയ ഒരു ശ്രിങ്കലയാണ്. എന്നാൽ ഇവിടെ മെട്രോ സംവിധാനം ഇല്ല.[13] ഈ ജില്ലയിലേക്ക് വെള്ളം എത്തിക്കുന്നത് Obour Cityയിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ള പ്ലാന്റിൽ നിന്നാണ്.[14]
ടെന്നീസ് കളിക്കുവാനുള്ള സൗകര്യങ്ങൾ അടങ്ങിയ ഒരു ഗോൾഫ് കോഴ്സ് ന്യൂ കെയ്റോയുടെ കട്ടമേയ ഭാഗത്തുണ്ട്.[15]
285 ഹെക്ടർ(700 ഏക്കർ) വിസ്തൃതിയിൽ റിയൽ എസ്റ്റേറ്റ് വികസനത്തിന് വേണ്ടി തുടങ്ങിയ Cairo Festival Cityയാണ് ന്യൂ കെയ്റോയുടെ തുടക്കത്തിൽ ഉള്ളത്. പാർക്കുകൾ, പൂളുകൾ, തോട്ടങ്ങൾ, നടപ്പാതകൾ, വ്യവസായ ഓഫീസിനുള്ള സ്ഥലം, മാൾ എന്നിവ അടങ്ങിയതാണ് ഈ നഗരം.[16]
റിയൽ എസ്റ്റേറ്റിന്റെ ആവശ്യകത വളരെ അധികമാണ് ന്യൂ കെയ്റോയിൽ. അപ്പാർട്മെന്റുകളിൽ മീറ്ററിന് 8000 ഈജിപ്തിയൻ പൗണ്ടും വില്ലകൾക്ക് 16000 ഈജിപ്തിയൻ പൗണ്ട് വരെ എത്തിയിട്ടുണ്ട്. [17]
മതം
തിരുത്തുകന്യൂ കെറോയിൽ കുറെ പള്ളികൾ ഉണ്ടായിരുന്നു. എന്നാൽ നിലവിൽ ആകെ ഒരു പള്ളി മാത്രമാണുള്ളത്. ഫിഫ്ത് സെറ്റിൽമെന്റിൽ സ്ഥിതി ചെയ്യുന്ന വിർജിൻ മേരി സെയിന്റ് ബിഷോയ് കോപ്റ്റിക് പള്ളി.[18] ഈ നഗരത്തിൽ കോപ്റ്റിക് ആശ്രമം എന്ന പേരുള്ള ഒരു സെയിന്റ് ജോണിന്റെ ആശ്രമം കൂടി സ്ഥിതി ചെയ്യുന്നുണ്ട്. [19] 2016 സെപ്റ്റംബറിൽ ഒരു പുതിയ കോപ്റ്റിക് ഓർത്തഡോക്സ് പള്ളി നിർമ്മിക്കാൻ രാഷ്ട്രപതി അനുമതി നൽകി.[20]
വിദ്യാഭ്യാസം
തിരുത്തുകസ്കൂളുകൾ
- ബ്രിട്ടീഷ് ഇന്റർനാഷണൽ കോളേജ് ഓഫ് കെയ്റോ
- അമേരിക്കൽ ഇന്റർനാഷണൽ സ്കൂൾ ഇൻ ഈജിപ്ത് (AIS) കിഴക്ക് ക്യാമ്പസ്
- ന്യൂ കെയ്റോ ബ്രിട്ടീഷ് ഇന്റർനാഷണൽ സ്കൂൾ (NCBIS)
- ഇന്റർനാഷണൽ സ്കൂൾ ഓഫ് ചൗഈഫാറ്റ് (ISC) - കെയ്റോ ക്യാമ്പസ്
- മോഡേൺ എഡ്യൂക്കേഷൻ സ്കൂൾസ് (MES).
- സലാഹാൽഡിൻ ഇന്റർനാഷണൽ സ്കൂൾ (SIS)
- ലൈസി ഫ്രാൻകൈസ് ടു കെയ്രെ - ന്യൂ കെയ്റോ പ്രൈമറി ക്യാമ്പസ്
- കൊറിയൻ സ്കൂൾ ഇൻ കെയ്റോ
- കനേഡിയൻ ഇന്റർനാഷണൽ സ്കൂൾ ഓഫ് ഈജിപ്ത്
സർവ്വകലാശാലകൾ
- അമേരിക്കൻ യൂണിവേഴ്സിറ്റി ഇൻ കെയ്റോ (AUC)
- ജർമൻ യൂണിവേഴ്സിറ്റി ഇൻ കെയ്റോ (GUC)
- ഫ്യൂച്ചർ യൂണിവേഴ്സിറ്റി ഇൻ ഈജിപ്ത് (FUE)
- കനേഡിയൻ ഇന്റർനാഷണൽ കോളേജ് (CIC)
- ന്യൂ കെയ്റോ അക്കാദമി
ഇതും കാണുക
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ "New Urban Communities Authority Portal". New Cities Government of Egypt. Archived from the original on 18 ഡിസംബർ 2016. Retrieved 15 ഒക്ടോബർ 2016.
- ↑ Cambanis, Thanassis (24 August 2010). "കെയ്റോയിലെ തിരക്ക് കുറയ്ക്കുവാൻ രണ്ട് പുതിയ വലിയ നഗരങ്ങൾ സൃഷ്ടിക്കുന്നു". ന്യൂ യോർക്ക് ടൈംസ്. Retrieved 15 ഒക്ടോബർ 2016.
- ↑ "Katameya District of New Cairo". Tour Egypt. Archived from the original on 11 ഒക്ടോബർ 2016.
- ↑ "City of Helwan in Egypt". Tour Egypt. Archived from the original on 11 ഒക്ടോബർ 2016. Retrieved 15 ഒക്ടോബർ 2016.
- ↑ "New Cairo City, Cairo Governorate, Egypt Lat Long Coordinates Info". Lat Long. Archived from the original on 18 ഒക്ടോബർ 2016. Retrieved 15 ഒക്ടോബർ 2016.
- ↑ Jack Schenker, 11 June 2011. "Desert storm". Guardian. Archived from the original on 22 ഡിസംബർ 2015. Retrieved 14 ഡിസംബർ 2015.
{{cite news}}
: CS1 maint: numeric names: authors list (link) - ↑ Al-Aees, Shaimaa (25 ജൂലൈ 2016). "സിക്സ്ത് ഓഫ് ഒക്ടോബറിനെക്കാൾ കൂടുതൽ വീടുകളും അപ്പാർട്മെന്റുകളും ന്യൂ കെയ്‌റോയിൽ വാടകയ്ക്ക് കൊടുക്കുന്നു". Daily News Egypt. Archived from the original on 2 ഒക്ടോബർ 2016. Retrieved 15 ഒക്ടോബർ 2016.
- ↑ Youssef, Adham (27 ഏപ്രിൽ 2016). "അൽ-സിസി മിനിസ്ട്രി ഓഫ് ഇന്റീരിയരിന്ടെ പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്തു". ഡെയിലി ന്യൂസ് ഈജിപ്ത്. Archived from the original on 1 മേയ് 2016. Retrieved 15 ഒക്ടോബർ 2016.
- ↑ "Petrified Forest Protectorate". Ask-Aladdin. Archived from the original on 18 ഒക്ടോബർ 2016. Retrieved 15 ഒക്ടോബർ 2016.
- ↑ "New Cairo". New Urban Communities Authority Portal. Archived from the original on 18 ഡിസംബർ 2016. Retrieved 15 ഒക്ടോബർ 2016.
- ↑ "AUC Announces a Five-Year Partnership with GE to Sponsor the University's V-Lab Incubator". 10 ഏപ്രിൽ 2016. Archived from the original on 19 ഒക്ടോബർ 2016. Retrieved 15 ഒക്ടോബർ 2016.
- ↑ "Elsewedy Electric T&D". Elsewedy Electric. Archived from the original on 18 ഒക്ടോബർ 2016. Retrieved 15 ഒക്ടോബർ 2016.
- ↑ "ന്യൂ കെയ്റോ". Cairo 360. Archived from the original on 4 ഒക്ടോബർ 2016. Retrieved 15 ഒക്ടോബർ 2016.
- ↑ "New Urban Communities Authority Portal". New Cities Egypt. Archived from the original on 18 ഡിസംബർ 2016. Retrieved 15 ഒക്ടോബർ 2016.
- ↑ "Katameya (Qatameya) Heights Golf and Tennis Resort". Tour Egypt. Archived from the original on 11 ഒക്ടോബർ 2016. Retrieved 15 ഒക്ടോബർ 2016.
- ↑ "കെയ്റോ ഫെസ്റ്റിവൽ സിറ്റി മാൾ". Cairo Festival City. Archived from the original on 17 ഒക്ടോബർ 2016. Retrieved 15 ഒക്ടോബർ 2016.
- ↑ Estate, Aqarmap - Real Estate in Egypt, Properties in Egypt, Luxury Real. "New Cairo - Fifth Settlement - Tagamoa Prices Guide - Aqarmap". egypt.aqarmap.com (in ഇംഗ്ലീഷ്). Archived from the original on 2018-01-08. Retrieved 2018-01-08.
{{cite web}}
: CS1 maint: multiple names: authors list (link) - ↑ "كنيسة السيدة العذراء و القديس الأنبا بيشوي". Virgin Mary & St. Bishoy Coptic Church. Archived from the original on 18 ജനുവരി 2017. Retrieved 11 ജനുവരി 2017.
- ↑ "സെയിന്റ് ജോൺ പള്ളി Patmos". Cybo. Archived from the original on 16 ജനുവരി 2017. Retrieved 11 ജനുവരി 2017.
- ↑ "Sisi ratifies Egypt's new church building law". Ahram Online. 28 സെപ്റ്റംബർ 2016. Archived from the original on 18 ഒക്ടോബർ 2016. Retrieved 15 ഒക്ടോബർ 2016.