നെറ്റ്ബുക്ക്
വയറില്ലാ ആശയവിനിമയത്തിനും (wireless communication) ഇന്റർനെറ്റ് ഉപയോഗത്തിനും വേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ള ചെറിയ വഹനീയമായ ലാപ്‌ടോപ്പ് കമ്പ്യൂട്ടറാണ് നെറ്റ്ബുക്ക്.[1] പ്രധാനമായും വെബ് ബ്രൗസിങ്ങിനും ഇ-മെയിലുകൾ ഉപയോഗിക്കുന്നതിനും വേണ്ടി നിർമ്മിക്കപ്പെടുന്ന നെറ്റ്ബുക്കുകൾ ഇന്റർനെറ്റിനെ കൂടുതലായി ഉപയോഗപ്പെടുത്തുന്നു.[2] ഇതുവഴി ലക്ഷ്യമാക്കുന്നത് വലിയ പ്രവർത്തന ശക്തിയുള്ള കമ്പ്യൂട്ടർ ആവശ്യമില്ലാത്ത ക്ലൗഡ് കമ്പ്യൂട്ടിങ്ങ് ഉപയോക്താക്കളേയാണ്.[3] വിൻഡോസ് എക്സ്.പിയും ലിനക്സിന്റെ വകഭേദങ്ങളുമാണ് ഇതിൽ ഉപയോഗിക്കുന്നത്[2] കൂടുതൽ കമ്പ്യൂട്ടർ വിഭവങ്ങൾ ഉപയോഗിക്കുന്ന വിൻഡോസ് വിസ്റ്റ പോലെയുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾ ഇവയിൽ ഉപയോഗിക്കാറില്ല.[4] 5 ഇഞ്ചിൽ താഴെ[5] മുതൽ 13 ഇഞ്ചിനു മുകളിൽ[6] വരെയുള്ള വലിപ്പങ്ങളിലും 2 പൗണ്ട് മുതൽ 3 പൗണ്ട് വരെ ഭാരമുള്ളവയുമാണ് ഇവ. സാധാരണ ലാപ്‌ടോപ്പുകളേക്കാൾ വിലകുറവാണ് ഇവയ്ക്ക്.[2][7]
സാങ്കേതികവിദ്യ
തിരുത്തുകഹാർഡ്വെയർ
തിരുത്തുകശക്തിയുള്ള ഹാർഡ്‌വെയറുകൾ ആവശ്യമില്ലാത്ത ഓൺലൈൻ ആപ്ലിക്കേഷനുകളും സേവനങ്ങളുമാണ് സാധാരണയായി നെറ്റ്ബുക്ക് ഉപയോക്താക്കൾ ഉപയോഗിക്കുക.[8] ചില നെറ്റ്ബുക്കുകൾക്ക് മറ്റ് കമ്പ്യൂട്ടറുകളിൽ ഉള്ളതുപോലെയുള്ള ഹാർഡ് ഡിസ്കോ ഒപ്റ്റിക്കൽ ഡിസ്ക് ഡ്രൈവുകളോ ഉണ്ടാവണമെന്നില്ല.[9] അത്തരം നെറ്റ്ബുക്കുകളിൽ ഭാരം കുറഞ്ഞതും കൂടുതൽ ഈടുനിൽക്കുന്നതുമായ സോളിഡ്-സ്റ്റേറ്റ് സംഭരണ ഉപാധികളാണ് ഉപയോഗപ്പെടുത്തുന്നത്. ഒപ്റ്റിക്കൽ ഡിസ്ക് ഡൈവുകളില്ലാത്തവയിൽ ആപ്ലിക്കേഷൻ സോഫ്റ്റ്വെയറുകൾ വെബ്ബിൽ നിന്നും ഡൗൺലോഡ് ചെയ്യുകയോ യു.എസ്.ബി ഉപകരണങ്ങളിൽ നിന്നും സ്വീകരിക്കുകയോ ചെയ്യുന്നു.
വിപണിയിൽ നിലവിലുള്ളവ വൈ-ഫൈ വയർലെസ് നെറ്റ്വർക്കിങ്ങ് പിന്തുണക്കുന്നവയാണ്.
സോഫ്റ്റ്‌വേർ
തിരുത്തുകവിൻഡോസ്: 2009 ജനുവരിയിലെ കണക്കനുസരിച്ച് 90 ശതമാനത്തിൽ കൂടതൽ നെറ്റ്ബുക്കുകളും വിൻഡോസ് എസ്.പിയോടു കൂടിയാണ് വരുന്നത്[10], ശേഷം $15 മുതൽ $35 വരെയാണ് മൈക്രോസോഫ്റ്റ് ഒരു നെറ്റ്ബുക്കിനുള്ള വിൻഡോസ് എക്സ്.പിക്കും ഈടാക്കുന്നത്[11][12]. വിലകുറഞ്ഞ പേഴ്സണൽ കമ്പ്യൂട്ടറുകളിൽ വിൻഡോസ് എക്സ്.പിക്കുള്ള പിന്തുണ മക്രോസോഫ്റ്റ് ജൂൺ 2008 ൽ നിന്നും 2010 ജൂൺ വരെ നീട്ടിയിട്ടുമുണ്ട്[13], കൂടുതൽ നെറ്റ്ബുക്കുകൾ ലിനക്സ് ഉപയോഗപ്പെടുത്തുന്നത് തടന്ന് വിപണിയിലെ ഈ മേഖലയിൽ സജീവമാകുന്നതിനു വേണ്ടി കൂടിയാണിത്.[14][15]
വിൻഡോസ് 7 ന്റെ തുടക്ക പതിപ്പ് (Windows 7 Starter Edition) ഈ നിരയിലുള്ള ഉപകരണങ്ങൾക്ക് വേണ്ടി പരീക്ഷിക്കപ്പെടുകയും[16] ഡെമോൺസ്ട്രേഷൻ വിജയിക്കുകയും ചെയ്തു[17], മൂന്ന് ആപ്ലീക്കേഷനുകൾ മാത്രമായി ഇതിൽ പരിമിധിപ്പെടുത്തിയിട്ടുണ്ട്[18][19]. വിൻഡോസ് സി.ഇയും നെറ്റ്ബുക്കുകളിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്, ലഘുവായ രൂപകല്പനയായതിനാലാണത്, ഇത് നെറ്റ്ബുക്കുകളുടെ രൂപകല്പന ഉദ്ദേശത്തെ സാധൂകരിക്കുകയും ചെയ്യുന്നു.[20]
ലിനക്സ്: 2009 ജനുവരിയിലെ കണക്ക് പ്രകാരം കസ്റ്റമൈസ് ചെയ്ത ലിനക്സ് വിതരണങ്ങളുടെ നെറ്റ്ബുക്കുകളിലെ ഉപയോഗം 10 ശതമാനത്തിൽ താഴെയാണ്,[10] വിൻഡോസിനു ശേഷം കൂടുതൽ പ്രചാരം ലിനക്സിനാണ്. സാധരണഗതിയിൽ ഇന്റർനെറ്റിലെ വിതരണകേന്ദ്രത്തിൽ നിന്നും ഉപയോഗിക്കുകയാണ് ലിനക്സ് സോഫ്റ്റ്വെയറുകൾ ചെയ്യുന്നത്. പക്ഷേ Eee PC പോലെയുള്ള ആദ്യകാല നെറ്റ്ബുക്കുകൾ ഇത് പ്രയോജനപ്പെടുത്തുന്നതിൽ പരാജയപ്പെടുകയാണുണ്ടായത്.
നെറ്റ്ബുക്കുകൾ പുതിയ ലിനക്സ് വിതരണങ്ങളുടെ വികസനത്തിന് വഴിതെളിച്ചിട്ടുമുണ്ട്, ഉബുണ്ടു നെറ്റ്ബുക്ക് റീമിക്സ്, ഈസി പീസി എന്നിവ അവയിൽപ്പെട്ടതാണ്.
ഗാലറി
തിരുത്തുകഅവലംബം
തിരുത്തുക- ↑ Intel.com: Thoughts on Netbooks
- ↑ 2.0 2.1 2.2 Netbook Trends and Solid-State Technology Forecast (PDF). pricegrabber.com. p. 7. Retrieved 2009-01-28.
- ↑ "Disruptor: The 'netbook' revolution". Fortune Magazine, Michael Copeland, October 16, 2008.
- ↑ "Cheap PCs Weigh on Microsoft". Business Technologies, The Wall Street Journal, December 8, 2008.
- ↑ "UMID Netbook Only 4.8″". Archived from the original on 2017-07-05. Retrieved 2009-05-18.
- ↑ CES 2009 - MSI Unveils the X320 “MacBook Air Clone” Netbook
- ↑ "Light and Cheap, Netbooks Are Poised to Reshape PC Industry" (The New York Times - April 1, 2009: "AT&T announced on Tuesday that customers in Atlanta could get a type of compact PC called a netbook for just $50 if they signed up for an Internet service plan..." - “The era of a perfect Internet computer for $99 is coming this year,” said Jen-Hsun Huang, the chief executive of Nvidia, a maker of PC graphics chips that is trying to adapt to the new technological order.
- ↑ "Shoot For the Clouds". Archived from the original on 2009-02-10. Retrieved 2009-05-18.
- ↑ What is a Netbook computer?[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 10.0 10.1 "Think Linux Rules on Netbooks? Think Again". Archived from the original on 2009-06-08. Retrieved 2009-05-18.
- ↑ "Microsoft shares hit 11-year low". Archived from the original on 2009-02-28. Retrieved 2009-05-18.
- ↑ http://online.wsj.com/article/SB124018108488732939.html
- ↑ Microsoft Announces Extended Availability of Windows XP Home for ULCPCs, April 3, 2008 Press release
- ↑ Microsoft to limit capabilities of cheap laptops Archived 2008-07-06 at the Wayback Machine., IT World May 12, 2008
- ↑ Microsoft U-turn to stop Linux dominating ultra low cost PC
- ↑ "Microsoft seeking Win 7 testers for netbooks?". Archived from the original on 2010-03-10. Retrieved 2009-05-18.
- ↑ Ars@PDC: Steven Sinofsky on Windows 7 and netbooks
- ↑ "Windows 7 to Ship In Six Different Versions". Archived from the original on 2010-02-25. Retrieved 2009-05-18.
- ↑ Confirmed: Windows 7 'netbook edition'
- ↑ "Windows CE takes on Linux in low-end netbooks". Archived from the original on 2013-01-05. Retrieved 2009-05-18.