നെന്മേനി ഗ്രാമപഞ്ചായത്ത്

വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Nenmeni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ നെന്മേനി.നെന്മേനി ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 69.38 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ വടക്കുഭാഗത്ത് സുൽത്താൻബത്തേരി, നൂൽപ്പുഴ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നൂൽപ്പുഴ പഞ്ചായത്തും തമിഴ്നാട് സംസ്ഥാനവും, തെക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനവും അമ്പലവയൽ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് അമ്പലവയൽ പഞ്ചായത്തുമാണ്.നവീന ശിലായുഗ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന തെളിവുകളുമായി നിലകൊള്ളുന്ന ഇടക്കൽ ഗുഹ നെന്മേനി ഗ്രാമപഞ്ചായത്തിലെ അമ്പുകുത്തി മലയിലാണുള്ളത്.അമൂല്യമായ ശിലാലിഖിതങ്ങളും ചിത്രകലയുടെ ആദിമമാതൃകകളും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. കേരളസർക്കാറിന്റെ കീഴിലുള്ള പുരാവസ്തു വകുപ്പ് ഈ പ്രാചീന ഗുഹയെ സംരക്ഷിക്കുന്നു.

നെന്മേനി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°36′44″N 76°16′26″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലവയനാട് ജില്ല
വാർഡുകൾകുന്താണി, അമ്പുകുത്തി, മലവയൽ, മലങ്കര, പുത്തൻകുന്ന്, പഴൂർ, കോളിയാടി, ചെറുമാട്, ഈസ്റ്റ് ചീരാൽ, മുണ്ടക്കൊല്ലി, നമ്പ്യാർകുന്ന്, ചീരാൽ, താഴത്തൂർ, കല്ലിങ്കര, മംഗലം, പാലാക്കുനി, മാടക്കര, താളൂർ, ചുള്ളിയോട്, കരടിപ്പാറ, മാളിക, തൊവരിമല, എടക്കൽ
ജനസംഖ്യ
ജനസംഖ്യ37,045 (2001) Edit this on Wikidata
പുരുഷന്മാർ• 18,448 (2001) Edit this on Wikidata
സ്ത്രീകൾ• 18,597 (2001) Edit this on Wikidata
സാക്ഷരത നിരക്ക്83.92 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221932
LSG• G120302
SEC• G12009
Map

നെന്മേനി പഞ്ചായത്ത് പൊതുവിവരണം

വാർഡുകൾ  :23

വില്ലേജുകൾ : നെന്മേനി, ചീരാൽ


2001 ലെ സെൻസസ് പ്രകാരം നെന്മേനി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 44096 ഉം സാക്ഷരത 83.92% ഉം ആണ്‌. സ്ത്രീകൾ  22271 ഉം  പുരുഷന്മാർ 21825 ഉം ആണ് .ഇതിൽ 2079 പട്ടിക ജാതിക്കാരും  7086 പട്ടിക വർഗ്ഗക്കാരും ഉണ്ട് . പഞ്ചായത്തിലെ അകെ കുടുംബങ്ങളുടെ എണ്ണം 9763 ആണ് .