കിളിമീൻ

(Nemipterus japonicus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


നെമിപ്റ്റെറിഡേ (Nemipteridae) കുടുംബത്തിൽ വരുന്ന ഒരു കടൽമത്സ്യമാണ് കിളിമീൻ (Japanese threadfin bream or Pink perch). (ശാസ്ത്രീയനാമം: Nemipterus japonicus). പുതിയാപ്ല കോര എന്ന് വിളിയ്ക്കുന്ന ഈ മത്സ്യം പ്രാദേശികമായി പല പേരുകളിലറിയപ്പെടുന്നു. 32 സെന്റിമീറ്റർ വരെ ഇവ വളരുന്നു. ശരാശരി നീളം 25 സെ.മീ ആണ്. ഉപരിതലത്തിനുതാഴെ 5 മുതൽ 80 മീറ്റർ വരെ ആഴമുള്ള കടൽഭാഗങ്ങളിൽ ഇവ കാണപ്പെടുന്നു. മുതുചിറകുകളിൽ 10 മുള്ളുകൾ കാണപ്പെടുന്നു. ഇവയ്ക്ക് തിളങ്ങുന്ന മഞ്ഞനിറത്തിലുള്ള കുത്തുകൾ തല മുതൽ ചിറകുവരെ കാണപ്പെടുന്നു. ചെളിയും മണലുമുള്ള തീരക്കടലിലാണ് ഇവയെ അധികമായും കാണപ്പെടുന്നത്. വാണിജ്യപ്രാധാന്യമുള്ള ഈ മത്സ്യം ഉണക്കിയും ടിന്നിലാക്കിയും സംസ്കരിച്ചുപയോഗിക്കാറുണ്ട്.

കിളിമീൻ
കിളിമീൻ
At a Philippine fish market
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
N. japonicus
Binomial name
Nemipterus japonicus
(Bloch, 1791)
Nemipterus japonicus fry
"https://ml.wikipedia.org/w/index.php?title=കിളിമീൻ&oldid=4120225" എന്ന താളിൽനിന്ന് ശേഖരിച്ചത്