നെബുലൈസർ

ആസ്ത്മയുള്ളവരെ നന്നായി ശ്വസിക്കാൻ സഹായിക്കുന്ന ഉപകരണം
(Nebulizer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ശ്വാസകോശത്തിലേക്ക് ബാഷ്പരൂപത്തിൽ (mist) മരുന്നുകൾ നൽകുന്നതിനുള്ള ഒരു ഉപകരണമാണ് നെബുലൈസർ(nebulizer American Englishഒഉ[1] അഥവാ nebuliser British English)[2] ) ആസ്മ, സിസ്റ്റിക് ഫൈബ്രോസിസ്, ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്, തുടങ്ങിയ പല ശ്വാസകോശ രോഗങ്ങളുടെ ചികിത്സയ്ക്കായി നെബുലൈസർ ഉപയോഗിക്കുന്നു. ഓക്സിജൻ, അതിമർദ്ദത്തിലുള്ള വായു, അൾട്രാസോണിക് പവർ എന്നിവ ഉപയോഗിച്ച് സംയുക്തങ്ങളെ ചെറിയ എയറോസോൾ കണികകളാക്കി മുഖനാളത്തിലൂടെ (mouthpiece) ശ്വസിക്കാൻ നെബുലൈസർ സഹായിക്കുന്നു. വാതകത്തിന്റെയും ഖര അല്ലെങ്കിൽ ദ്രാവക കണങ്ങളുടെയും മിശ്രിതമാണ് എയറോസോൾ.

നെബുലൈസർ
A hospital nebulizer setup
Specialtyപൾമോണോളജി


എയറോസോളിന്റെ ശ്വാസകോശ നിക്ഷേപണം

തിരുത്തുക

എയറോസോളിന്റെ ശ്വാസകോശ നിക്ഷേപണ (Aerosol deposition) സ്വഭാവവും ഫലപ്രാപ്തിയും പ്രധാനമായും കണികകളെയോ തുള്ളികളുടേയോ വലുപ്പത്തെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കണികകളുടെ വലിപ്പം കുറയുന്തോറും അവ ശ്വാസകോശത്തിൽ എത്താനുള്ള സാധ്യത വർദ്ധിക്കുന്നു. എന്നിരുന്നാലും, 0.5 μm വ്യാസത്തിൽ താഴെയുള്ള വളരെ നേർത്ത കണങ്ങൾ ഉച്ഛ്വാസവേളയിൽ പുറംതള്ളപ്പെടാൻ സാധ്യതയുണ്ട്. 10 μm വ്യാസമുള്ള കണികകൾ മിക്കവാറും വായിലും തൊണ്ടയിലും നിക്ഷേപിക്കാൻ സാധ്യതയുണ്ടെന്നും, 5-10 μm വ്യാസമുള്ള കണികകൾ വായിൽ നിന്ന് ശ്വാസനാളത്തിലേക്ക് നിക്ഷേപിക്കാൻ സാധ്യതയുണ്ടെന്നും, 5 μm വ്യാസമുള്ള ചെറിയ കണികകൾ ശ്വാസനാളത്തിന്റെ താഴത്തെ ഭാഗങ്ങളിലേക്ക് നിക്ഷേപിക്കാൻ സാധ്യതയുണ്ടെന്നും അവ ഫാർമസ്യൂട്ടിക്കൽ അനുയോജ്യമാണെന്നും പഠനങ്ങളുണ്ട്[3]

വിവിധയിനം നെബുലൈസർ ഇനങ്ങൾ

തിരുത്തുക
 
ഒരു ജെറ്റ് നെബുലൈസർ
 
A vial of 0.5% albuterol sulfate inhalation solution for nebulizing

ന്യൂമാറ്റിക് ജെറ്റ് നെബുലൈസർ

തിരുത്തുക

ജെറ്റ് നെബുലൈസറുകളാണ് സാധാരണയായി ഉപയോഗിക്കുന്ന നെബുലൈസറുകൾ, അവയെ "ആറ്റോമൈസറുകൾ" എന്നും വിളിക്കുന്നു. [4] അതിമർദ്ദത്തിൽ സ്ഥിതിചെയ്യുന്ന ഓക്സിജന്റെയോ വായുവിന്റെയോ സ്രോതസ്സുമായി ബന്ധിപ്പിച്ചിരിക്കുന്ന ജെറ്റ് നെബുലൈസറുകൾ ദ്രാവകരൂപത്തിലുള്ള മരുന്നിനെ എയറോസോള കണികകളാക്കി ശ്വസിക്കാൻ സഹായിക്കുന്നു. ഇവയ്ക്ക് കൂടുതൽ ഭാരമുള്ളതിനാലും പലപ്പോഴും ഉപയോഗ സമയത്ത് വളരെയധികം ശബ്ദമുണ്ടാക്കുന്നതിനാലും ( 60 ഡേസിബെല്ലിൽ കൂടുതൽ) ഡോക്ടർമാർ പ്രഷറൈസ്ഡ് മീറ്റർ ഡോസ് ഇൻഹേലർ (പിഎംഡിഐ) കൂടുതലായി നിർദ്ദേശിക്കുന്നുവെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ അല്ലെങ്കിൽ കടുത്ത ആസ്ത്മ ആക്രമണങ്ങൾ പോലുള്ളതും ഇൻഹേലറുകൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളതുമായ രോഗികൾക്കായി ജെറ്റ് നെബുലൈസറുകൾ സാധാരണയായി ആശുപത്രികളിൽ ഉപയോഗിക്കുന്നു. [5] ജെറ്റ് നെബുലൈസറിന്റെ പ്രധാന ഗുണം അതിന്റെ കുറഞ്ഞ പ്രവർത്തനച്ചെലവുമായി ബന്ധപ്പെട്ടതാണ്. രോഗിക്ക് ദിവസേന മരുന്ന് ശ്വസിക്കേണ്ടിവന്നാൽ പിഎംഡിഐ ഉപയോഗിക്കുന്നത് ചെലവേറിയതാണ്. ഇന്ന് നിരവധി നിർമ്മാതാക്കൾ ജെറ്റ് നെബുലൈസറിന്റെ ഭാരം ഏകദേശം 635 ഗ്രാം ആയി കുറയ്ക്കുകയും അതുവഴി പോർട്ടബിൾ ഉപകരണമായി ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. മറ്റ് തരങ്ങളിലുള്ള ഇൻഹേലറുകളുമായും നെബുലൈസറുകളുമായും താരതമ്യപ്പെടുത്തുമ്പോൾ, ശബ്ദവും ഭാരവും ഇപ്പോഴും ജെറ്റ് നെബുലൈസറിന്റെ പ്രധാന ന്യൂനതകളാണ് [6]

മെക്കാനിക്കൽ സോഫ്റ്റ് മിസ്റ്റ് ഇൻഹേലർ

തിരുത്തുക

ജർമൻ മെഡിക്കൽ കമ്പനിയായ ബോഹ്രിംഗർ ഇംഗൽഹൈം 1997-ൽ റെസ്പിമാറ്റ് എന്ന പേരിൽ സോഫ്റ്റ് മിസ്റ്റ് ഇൻഹേലർ ഒരു പുതിയ ഉപകരണം കണ്ടുപിടിച്ചു. ഈ പുതിയ സാങ്കേതികവിദ്യ ഉപയോക്താവിന് ഒരു നിശ്ചിത അളവിലുള്ള ഡോസ് (Metered-dose) നൽകുന്നു.

  1. Medical Dictionary. "Nebulizer". Retrieved 2010-11-01.
  2. British Spelling of Nebulizer Medical Dictionary. "Definition". Archived from the original on 2010-07-01. Retrieved 2010-11-01.
  3. The science of nebulised drug delivery, p6
  4. Finlay, W.H. (2001). The Mechanics of Inhaled Pharmaceutical Aerosols: An Introduction. Academic Press.
  5. Hickey, A.J. (2004). Pharmaceutical Inhalation Aerosol Technology (2nd ed.). New York: Marcel Dekker.
  6. J. Jendle; B. E. Karlberg; J. Persliden; L. Franzen; M. Jr Arborelius (Fall 1995). "Delivery and retention of an insulin aerosol produced by a new jet nebulizer". Journal of Aerosol Medicine. 8 (3): 243–254. doi:10.1089/jam.1995.8.243. PMID 10155650.
"https://ml.wikipedia.org/w/index.php?title=നെബുലൈസർ&oldid=3930928" എന്ന താളിൽനിന്ന് ശേഖരിച്ചത്