ഇന്തോനേഷ്യയുടെ ദേശീയചിഹ്നം

(National emblem of Indonesia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്തോനേഷ്യയുടെ ദേശീയചിഹ്നം ഗരുഡ പഞ്ചശീല (Garuda Pancasila)[1] എന്നറിയപ്പെടുന്നു. ഇന്തോനേഷ്യയുടെ ദേശീയചിഹ്നത്തിലെ പ്രധാനഭാഗം നെഞ്ചിൽ ഒരു ഷീൽഡും കാലുകളിൽ ഒരു ഫലകവും മുറുകെപ്പിടിച്ച നിലയിൽ ഉള്ള ഗരുഡനാണ്. ഷീൽഡിന്റെ അഞ്ചു ചിഹ്നങ്ങൾ ഇന്തോനേഷ്യയുടെ ദേശീയപ്രത്യയശാസ്ത്രത്തിന്റെ ഭാഗമായ പഞ്ചശീലങ്ങളെ സൂചിപ്പിക്കുന്നു. ദേശീയ ആപ്തവാക്യമായ Bhinneka Tunggal Ika എന്നത് വെള്ളപ്പിന്നണിയിൽ കറുത്ത അക്ഷരത്തിൽ എഴുതിയിരിക്കുന്നു. നാനാത്വത്തിൽ ഏകത്വം എന്നാണ് ഈ വാക്കുകളുടെ അർത്ഥം. സുകർണോയുടെ നേതൃത്വത്തിൽ പൊണ്ടിയാനാക്കിലെ സുൽത്താൻ ഹമീദ് രണ്ടാമൻ ആണ് 1950 ഫെബ്രുവരി 11 -ന് ഗരുഡപഞ്ചശീല ദേശീയചിഹ്നമായി തെരഞ്ഞെടുത്തത്.

  • National emblem of Indonesia
  • Garuda Pancasila
വിശദാംശങ്ങൾ
ArmigerRepublic of Indonesia
സ്വീകരിച്ചത്11 February 1950
EscutcheonA shield representing the national ideology Pancasila ("The Five Principles").
മുദ്രാവാക്യംBhinneka Tunggal Ika
(from Old Javanese: "Unity in Diversity")
മറ്റ് ഘടകങ്ങൾThe feathers of the Garuda are arranged to represent the date 17 August 1945, the day on which Indonesia's independence was proclaimed.
Statue of King Airlangga depicted as Vishnu mounting Garuda.
  1. "State Emblem". Indonesia.go.id. Archived from the original on 2012-04-09. Retrieved 23 March 2012.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക