നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,ഹൈദരാബാദ്

(National Geophysical Research Institute എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സി.എസ്.ഐ.ആറിന്റെ ഘടകമാണ് ഹൈദരാബാദിലെ നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് . ഭൂഭൗതികശാസ്ത്രമാണ് ഇവിടത്തെ ഗവേഷണവിഷയം. 1961-ൽ സ്ഥാപിതമായ ഈ ഗവേഷണശാലയിൽ ഇരുനൂറോളം ശാസ്ത്രജ്ഞരുണ്ട്. വെളളം, കൽക്കരി, മറ്റു ധാതുക്കൾ ഇന്ധന എണ്ണ, ഇന്ധന വാതകങ്ങൾ എന്നിവകൾക്കായുളള പര്യവേക്ഷണം, ഭൂമിയുടെ ഉപരിതലത്തെപ്പറ്റിയും, ഭൂചലനത്തെയും പറ്റിയുളള പഠനങ്ങൾ, ഭൂചലനസാധ്യതകൾ, ഗാംഭീര്യം, ഉണ്ടാവാനിടയുളള കെടുതികൾ, എന്നു തുടങ്ങി പല വിഷയങ്ങളിലും ഇവിടെ പഠനങ്ങൾ നടക്കുന്നു. ആന്ധ്രപ്രദേശിലെ ഹൈദരാബാദിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
National Geophysical Research Institute
തരംAutonomous
സ്ഥലംഹൈദരാബാദ്, ആന്ധ്ര, ഇന്ത്യ

അവലംബം തിരുത്തുക