നമിത വങ്കാവാല
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Namitha Kapoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് നമിത വങ്കാവാല (Tamil:நமிதா கபூர்).
നമിത വങ്കാവാല | |
---|---|
ആദ്യജീവിതം
തിരുത്തുകനമിത ജനിച്ചത് 1984 മേയ് 10 ന് ഗുജറാത്തിലെ സൂറത്തിലാണ്. പിതാവ് ഒരു വസ്ത്രവ്യാപാരിയാണ്. ഇപ്പോൾ നമിത ചെന്നൈയിൽ സ്ഥിരതാമസമാണ്. തെന്നിന്ത്യയിലും പ്രത്യേകിച്ച് തമിഴ് നാട്ടിൽ നമിതക്ക് ധാരാളം ആരാധക ക്ലബ്ബുകൾ ഉണ്ട്. പ്രശസ്ത സെർച്ച് എൻജിനായ ഗൂഗിളിൽ 2008 ൽ ഏറ്റവും കൂടുതൽ അന്വേഷിക്കപ്പെട്ട തമിഴ് നടി നമിതയാണ്.[1]
അഭിനയജീവിതം
തിരുത്തുക2000 ൽ നമിത മിസ്സ്. സൂറത്ത് ആയി തിരഞ്ഞെടുക്കപ്പെട്ടൂ. അതിനു ശേഷം 2001 ൽ മിസ്സ്. ഇന്ത്യ മത്സരത്തിലും പങ്കെടുത്തു. ആദ്യ ചിത്രം തെലുങ്കിലെ സൊന്തം എന്ന ചിത്രമാണ്. പിന്നീട് തമിഴ് ചിത്രമായ എന്ന്കൾ അണ്ണ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി. അതിനു ശേഷം കന്നട, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചു.