നാ. മുത്തുകുമാർ

ഇന്ത്യന്‍ ചലച്ചിത്ര ഗാന രചയിതാവും കവിയും
(Na. Muthukumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു തമിഴ് ചലച്ചിത്രഗാനരചയിതാവായിരുന്നു നാ. മുത്തുകുമാർ (Na. Muthukumar). (12 ജൂലൈ 1975 – 14 ആഗസ്റ്റ് 2016)[1]. കവി, കോളമിസ്റ്റ്, നോവലിസ്റ്റ് എന്നീ നിലകളിലും ശ്രദ്ധയനായിരുന്നു. രണ്ടു തവണ മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാർഡും, സംസ്ഥാന അവാർഡും മറ്റ് നിരവധി അവാർഡുകളും നേടി.

നാ. മുത്തുകുമാർ
ജനനം(1975-07-12)12 ജൂലൈ 1975
കാഞ്ചീപുരം, തമിഴ്‌നാട്, ഇന്ത്യ
മരണം14 ഓഗസ്റ്റ് 2016(2016-08-14) (പ്രായം 41)
ചെന്നൈ, തമിഴ്‌നാട്, ഇന്ത്യ
തൊഴിൽ
  • കവി
  • ഗാനരചയിതാവ്
  • എഴുത്തുകാരൻ
  • നോവലിസ്റ്റ്
Period1995–2016
പങ്കാളിജീവലക്ഷ്മി (m.2006-2016)

ജീവിതരേഖ

തിരുത്തുക

കാഞ്ചീപുരത്ത് ജനിച്ചു. അഞ്ചാം വയസിൽ അമ്മ മരിച്ചു. [2] ബാലു മഹേന്ദ്രയോടൊപ്പം നാലു വർഷത്തോളം അസിസ്റ്റന്റായി പ്രവർത്തിച്ചു. [3] സീമാന്റെ 'വീരനടൈ' എന്ന ചിത്രത്തിലൂടെയാണ് മുത്തുകുമാർ സിനിമയിലെത്തിയത്.[4] ആയിരത്തിലേറെ ചിത്രങ്ങൾക്കായ് മുത്തുകുമാർ ഗാനങ്ങളെഴുതി. മിൻസാര കനവ്, സമി, ഗജിനി, കാതൽകൊണ്ടേൻ, അഴകിയ തമിഴ് മകൻ, അയൻ, യാദവൻ, മദ്രാസ് പട്ടണം എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്. സിൽക് സിറ്റി എന്ന നോവലും രചിച്ചു.

മഞ്ഞപ്പിത്ത ബാധയെ തുടർന്ന്2016 ആഗസ്റ്റ് 14 ന് അന്തരിച്ചു.

അജിത്ത് അഭിനയിച്ച കിരീടം സിനിമയുടെ സംഭാഷണങ്ങൾ എഴുതിയതും മുത്തുകുമാറാണ്. ആയിരത്തിലധികം പാട്ടുകൾക്ക് വരികളെഴുതിയിട്ടുണ്ട്. വെയിൽ, ഗജിനി, കാതൽ കൊണ്ടേൻ, പയ്യ, അഴകിയ തമിഴ് മകൻ, യാരഡീ നീ മോഹിനി, അയൻ, ആദവൻ, അങ്ങാടിത്തെരു, സിങ്കം, മദ്രാസപ്പട്ടണം, ദൈവ തിരുമകൾ തുടങ്ങിയ സിനിമകളിലെ ഹിറ്റു ഗാനങ്ങളെല്ലാം എഴുതിയത് മുത്തുകുമാറാണ്.


സാഹിത്യം

തിരുത്തുക
  • തൂസികൾ (കവിത)
  • പട്ടാംപൂച്ചി വിർപ്പവൻ (കവിത)
  • ന്യൂട്ടണിൻ മൂന്നാം വിധി (കവിത)
  • ഗ്രാമം നഗരം മാനഗരം (ഉപന്യാസം)
  • ആനാ ആവന (കവിത)
  • എന്നൈസന്തിക്ക കനവിൽ വരാതെ (കവിത)
  • സിൽക്ക് സിറ്റി (നോവൽ)
  • ബാലകാണ്ഡം (ഉപന്യാസം)
  • അനിലാടും മുന്റിൽ (ഉപന്യാസം)
  • കുഴൈന്തകൾ നിറൈന്ത വീട് (ഹൈക്കു)
  • വേടിക്കൈ പാർപ്പവൻ (ഉപന്യാസം)

പ്രശസ്ത ഗാനങ്ങൾ

തിരുത്തുക
  • ഉരുകുതേ മരുകുതേ (വെയിൽ)
  • ദേവതയെ കണ്ടേൻ(കാതൽ കൊണ്ടേൻ)
  • സുട്ടും വിഴി (ഗജിനി) ഗൗതം മേനോന്റെ നീ താനെ എൻ പൊൻവസന്തം എന്ന
  • വാ വാ നിലവ് പുടിച്ചിതരവ (നാൻ മഹാൻ അല്ല)
  • അഡഡ മഴഡ (പയ്യ)

പുരസ്കാരങ്ങൾ

തിരുത്തുക

റാം സംവിധാനം ചെയ്ത തങ്കമീങ്കൾ എന്ന ചിത്രത്തിലെ 'ആനന്ദ യാഴൈ മീട്ടുകിറാൽ', വിജയിയുടെ ശൈവത്തിലെ 'അഴകേ അഴകേ' എന്നീ ഗാനങ്ങളിലൂടെ രണ്ടു തവണ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. ഗജിനിയിലെ ഗാനങ്ങൾ അദ്ദേഹത്തെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡിന് അർഹനാക്കി.

  1. "Shocking: Na Muthukumar passes away due to jaundice and high fever". The Times of India. 14 August 2016. Retrieved 14 August 2016.
  2. MALATHI RANGARAJAN (February 7, 2013). "Life's a lyric". Chennai. The Hindu. Retrieved February 8, 2013.
  3. "The Lyricist who rocks". Behindwoods. Retrieved 2009-04-16.
  4. "Pearls of emotions". Chennai, India: The Hindu. 2007-02-02. Archived from the original on 2007-08-18. Retrieved 2009-04-16.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നാ._മുത്തുകുമാർ&oldid=3954076" എന്ന താളിൽനിന്ന് ശേഖരിച്ചത്