വെള്ളില
ചെടിയുടെ ഇനം
(Mussaenda frondosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുസാന്തയുടെ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ചെടിയാണ് വെള്ളില (ശാസ്ത്രീയനാമം: Mussaenda frondosa). [1] വെള്ളിലം, വെള്ളിലത്താളി എന്നെല്ലാം അറിയപ്പെടുന്നു. ഈ ചെടിയുടെ ഇല താളിയായി ഉപയോഗിക്കാറുണ്ട്. അമ്മ കറുമ്പി, മോളു വെളുമ്പി, മോളുടെ മോളൊരു സുന്ദരി എന്ന കടങ്കഥയുടെ ഉത്തരം ഈ ചെടിയാണ്. കണ്ണിന് കുളിർമ നൽകാനും താരനെതിരായും ഇതുപയോഗിക്കുന്നു. പൂച്ചെടിയായും മരുന്നിനായും പശ്ചിമഘട്ടത്തിലങ്ങോളമിങ്ങോളം വളർത്തുന്നു.
വെള്ളില | |
---|---|
വെള്ളില | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | M. frondosa
|
Binomial name | |
Mussaenda frondosa | |
Synonyms | |
|
രസാദി ഗുണങ്ങൾ
തിരുത്തുകരസം : കഷായം
ഗുണം :തീക്ഷണം
വീര്യം : ശീതം
വിപാകം: കടു
ഔഷധയോഗ്യ ഭാഗം
തിരുത്തുകവേര്, തളിരില
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Mussaenda frondosa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Mitrephora grandiflora എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.