മുള്ളേരിയ, കാസർഗോഡ്

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
(Mulleria, Kasaragod എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കാസർഗോഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് മുള്ളേരിയ.[1] കാറഡ്ക പഞ്ചായത്തിലാണ് മുള്ളേരിയ സ്ഥിതി ചെയ്യുന്നത്. കാസർഗോഡ് പട്ടണത്തിൽ നിന്നും 25 കിലോമീറ്ററും കുമ്പളയിൽ നിന്നും 30 കിലോമീറ്ററും അകലെയാണ് മുള്ളേരിയ. പ്രധാനമായും കാർഷിക വരുമനത്തെ ആശ്രയിച്ചാണ് ജനതയുടെ ജീവിതനിലവാരം പോകുന്നത്. കവുങ്ങ് കൃഷി, തെങ്ങ് കൃഷി, റബർ കൃഷി മുതലായവയാണു പ്രധാന കാർഷികമേഖല. ഇവിടെ വിവിധ ഭാഷകൾ സംസാരിക്കുന്നു.കന്നഡ,മലയാളം,തുളു, മറാഠി,കൊങ്കണി മുതലായ ഭാഷകളാണ് മുഖ്യമായും ഉപയോഗിക്കുന്നത്.കൂടാതെ സമൂഹത്തിലെ വിവിധ ജാതി മതസ്ഥർ ഈ ഭാഷകളുടെ മാറിയരൂപങ്ങൾ ഉപയോഗിക്കുന്നു.

മുള്ളേരിയ
Town
Country India
Stateകേരള
Districtകാസർഗോഡ്
ഭരണസമ്പ്രദായം
 • ഭരണസമിതികാറഡ്ക ഗ്രാമപഞ്ചായത്ത്
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
671543
Telephone code04998
വാഹന റെജിസ്ട്രേഷൻKL-14
Nearest cityKasaragod
  • മുള്ളേരിയ ഗൂഗിൾ മാപ്പിൽ[1]
  • മുള്ളേരിയ വിക്കി മാപ്പിയയിൽ[2]

കാസർഗോഡ് ഭാഗത്തേകുള്ള പ്രധാന പടിഞ്ഞാറൻ റോഡ് മംഗലാപുരവുമായി ബന്ധപ്പെട്ട് കിടക്കുന്ന നാഷണൽ ഹൈവേ 66 ലേക്കാണ് പ്രവേശിക്കുന്നത്. ഈ റോഡ് വടക്ക് മംഗലാപുരവുമായി ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ കിഴക്ക് കർണ്ണാടകയിലെ സുള്ള്യ വഴി മൈസൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിൽ എത്താനുള്ള എളുപ്പവഴിയുമാണ്. മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന കാസർഗോഡ് ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. മംഗലാപുരത്ത് വിമാനത്താവളസൗകര്യവും ലഭ്യമാണ്. വിനോദസഞ്ചാരകേന്ദ്രമായ കർണ്ണാടകയിലെ കുടക് ഇവിടെനിന്നും 90 കിലോമീറ്റർ മാത്രം അകലെയാണ്. കുടകിലെ മെർക്കാറയിലേയ്ക്ക് ഇതുവഴി ബസ് സർവീസുണ്ട്.

കടന്നുപോകുന്ന പ്രധാന റോഡുകൾ

തിരുത്തുക

മുള്ളേരിയ വഴി കടന്നുപോകുന്ന കെ എസ് ആർ ടി സി ബസുകളുടെ സമയം

തിരുത്തുക
  • കാസർഗോഡ് - മേഡിക്കേരി (കാസർഗോഡ് നിന്ന് 08.50)
  • മെഡിക്കേരി - കാസർഗോഡ് (മെഡിക്കേരി നിന്ന് 9.50 എ എം)
  • കാസർഗോഡ് - മേഡിക്കേരി (കാസർഗോഡ് നിന്ന് 06.20 പി. എം)
  • മെഡിക്കേരി - കാസർഗോഡ് (മെഡിക്കേരി നിന്ന് 6.50 പി. എം)

മലയാളവും തുളുവും കന്നഡയും ഇവിടുത്തെ ജനങ്ങൾ പ്രാദേശിക ഭാഷയായി ഉപയോഗിക്കുന്നു. ഹിന്ദുസ്ഥാനി, മറാഠി തുടങ്ങിയ ഭാഷകളും കൊറഗഭാഷ മുതലായ ആദിവാസിഭാഷകളും സംസാരിക്കുന്നവർ ഇവിടെയുണ്ട്.

വിദ്യാലയങ്ങളും കലാലയങ്ങളും

തിരുത്തുക

പ്രധാന സർക്കാർ സ്ഥാപനങ്ങൾ

തിരുത്തുക
  • കാറഡ്ക വില്ലേജ് ഓഫീസ്
  • കാറഡ്ക പഞ്ചായത്ത് ഓഫീസ്, പഞ്ചായത്ത് ലൈബ്രറി
  • പ്രാഥമിക ആരോഗ്യ കേന്ദ്രം
  • കൃഷി ഓഫീസ്
  • മൃഗാശുപത്രി
  • കേരള വൈദ്യുത ബോർഡ് ലിമിറ്റഡ് ഓഫീസ്
  • പോസ്റ്റ് ഓഫീസ്
  • കാനറ ബാങ്ക്
  • കോർപ്പറേഷൻ ബാങ്ക്
  • കേരള ഗ്രാമീൺ ബാങ്ക്
  • കേരള ബാങ്ക്
  • കാടകം സർവ്വീസ് സഹകരണ ബാങ്ക്
  1. "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 8 December 2008. Retrieved 2008-12-10.
"https://ml.wikipedia.org/w/index.php?title=മുള്ളേരിയ,_കാസർഗോഡ്&oldid=4111668" എന്ന താളിൽനിന്ന് ശേഖരിച്ചത്