ബർഫി
(Barfi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിൽ നിന്നുള്ള ഒരു മധുരപലഹാരമാണ് ബർഫി. (Hindi: बर्फ़ी). സാധാരണ കണ്ടുവരുന്ന ബർഫി കട്ടിപാലും പഞ്ചസാരയും ചേർത്ത് ഉണ്ടാക്കുന്നതാണ്. പാലിൽ പഞ്ചസാര ചേർത്ത് കട്ടിയാകുന്ന വരെ പാകം ചെയ്തിട്ടാണ് ഇത് ഉണ്ടാക്കുന്നത്. രൂപസാദൃശ്യം മൂലം, മഞ്ഞുകട്ടി എന്നർത്ഥമുള്ള ബർഫ് എന്ന ഹിന്ദി പദത്തിൽ നിന്നാണ് ബർഫി എന്ന പേരുണ്ടായത്.
ബർഫി | |
---|---|
ഫിഗ് ബർഫി | |
ഉത്ഭവ വിവരണം | |
ഉത്ഭവ രാജ്യം: | {ind} |
പ്രദേശം / സംസ്ഥാനം: | വടക്കേ ഇന്ത്യ |
വിഭവത്തിന്റെ വിവരണം | |
പ്രധാന ഘടകങ്ങൾ: | സംക്ഷിപ്ത പാൽ, പഞ്ചസാര |
വകഭേദങ്ങൾ : | കേസരി, പേട, കാജു കട്‌ലി, പിസ്ത ബർഫി |
ബർഫി പലതരം സ്വാദുകളിൽ ലഭ്യമാണ്. കശുവണ്ടി പരിപ്പിന്റെയും, മാങ്ങയുടെയും , പിസ്തയുടെയും രുചിയിൽ ഇത് ലഭ്യമാണ്. ഇതിന് പനീറിന്റെ ആകൃതിയുള്ളതുകൊണ്ട് ഇതിനെ ചിലപ്പോൾ ഇന്ത്യൻ ചീസ് എന്ന പേരിലും അറിയപ്പെടാറുണ്ട്.
തരങ്ങൾ
തിരുത്തുക- കേസരി പേഡ
- കാജു ബർഫി , - അണ്ടിപ്പരിപ്പ് ചേർത്ത ബര
- പിസ്ത ബർഫി
- ചം ചം ബർഫി - പിങ്ക് , വെള്ള യും കൂടി ചേർന്ന നിറമുള്ള ബർഫി.
- ദൂദ് പേഡ -
- ചോക്കളേറ്റ് ബർഫി
- ബദാം പാക്
- വാൽനട്ട് ബർഫി