മിസ്റ്റർ ആന്റ് മിസ്സിസ് വില്യം ഹാലറ്റ്

തോമസ് ഗെയിൻസ്ബറോ വരച്ച ചിത്രം
(Mr and Mrs William Hallett എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1785-ൽ ബ്രിട്ടീഷ് ചിത്രകാരനായ തോമസ് ഗെയിൻസ്ബറോ വരച്ച എണ്ണച്ചായാചിത്രമാണ് മിസ്റ്റർ ആന്റ് മിസ്സിസ് വില്യം ഹാലറ്റ്.

Mr and Mrs William Hallett
The Morning Walk
കലാകാരൻThomas Gainsborough
വർഷം1785
MediumOil on canvas
അളവുകൾ236.2 cm × 179.1 cm (93.0 ഇഞ്ച് × 70.5 ഇഞ്ച്)
സ്ഥാനംNational Gallery, London

ചരിത്രം

തിരുത്തുക

ചിത്രത്തിലെ പ്രതിപാദ്യവിഷയമായ വില്യം ഹാലറ്റ് (1764-1842), എലിസബത്ത് സ്റ്റീഫൻ (1763 / 4-1833) എന്നിവർക്ക് 21 വയസ്സുള്ളപ്പോൾ അവരുടെ വിവാഹത്തിന് തൊട്ടുമുമ്പ് 1785-ലെ വേനൽക്കാലത്ത് ഗെയിൻസ്ബറോ ഈ ചിത്രം വരച്ചു. മിസ്സിസ് ഹാലറ്റിന്റെ മരണശേഷം 1834-ൽ ഫോസ്റ്റേഴ്സിൽ ചിത്രം വിൽപ്പനയ്ക്ക് വച്ചിരുന്നു. പക്ഷേ അത് വിൽക്കപ്പെട്ടിരുന്നില്ല. പിന്നീട് ചിത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കമുണ്ടായി. 1884 ഏപ്രിലിൽ ഇത് എട്ട് ദിവസത്തിന് ശേഷം ഹില്ലിയാർഡ് ശേഖരത്തിൽ നിന്ന് സർ എൻ. എം. റോത്‌ചൈൽഡിന് (പിന്നീട് റോത്‌ചൈൽഡ് പ്രഭു) വിറ്റു. 1954-ൽ നാഷണൽ ഗാലറിക്ക് വേണ്ടി റോത്ത്‌ചൈൽഡ് പ്രഭുവിന്റെ ശേഖരത്തിൽ നിന്ന് 30,000 ഡോളറിന് ചിത്രം ഏറ്റെടുത്തു. ആർട്ട് ഫണ്ടിൽ നിന്ന് ചിത്രം വാങ്ങുന്നതിന് വിലയായി 5000 ഡോളർ ഗ്രാന്റ് നൽയിരുന്നു.[1]

2017 മാർച്ച് 18 ന് മൂർച്ചയേറിയ വസ്തു ഉപയോഗിച്ച് ഒരാൾ ചിത്രം ആക്രമിച്ചു. [2][3] സംഭവത്തിൽ 1 മീറ്റർ 65 സെന്റിമീറ്ററും നീളത്തിലുള്ള രണ്ട് പോറലുകൾ ചിത്രത്തിലുണ്ടായി. [4] 10 ദിവസത്തെ പുനഃസ്ഥാപനത്തിനുശേഷം, ചിത്രം വീണ്ടും പ്രദർശനത്തിനെത്തി.[5]

സ്വാധീനം

തിരുത്തുക
 
Sir Christopher and Lady Sykes by George Romney

ജോർജ്ജ് റോംനിയുടെ ദി ഈവനിംഗ് വാക്ക് എന്നറിയപ്പെടുന്ന പോർട്രെയ്റ്റ് ഓഫ് സർ ക്രിസ്റ്റഫർ ആന്റ് ലേഡി സൈക്സ് എന്ന ചിത്രത്തിന് പ്രചോദനമായത് ഗെയിൻസ്ബറോയുടെ രചനയാണ്.[6]

  1. Fund, Art. "Mr and Mrs William Hallett (The Morning Walk) by Thomas Gainsborough".
  2. Alice Ross (2017-03-19). "Man charged over attack on Gainsborough painting at National Gallery | UK news". The Guardian. Retrieved 2017-03-19.
  3. Shea, Christopher D. (20 March 2017). "Gainsborough Painting Is Attacked at National Gallery in London" – via NYTimes.com.
  4. The Guardian
  5. The Guardian
  6. Erika Langmuir (2006). Imagining Childhood. Yale University Press. p. 231. ISBN 0-300-10131-7.

ബാഹ്യ ലിങ്കുകൾ

തിരുത്തുക