കൊതുകുജന്യ രോഗം
സ്വയം രോഗവിധേയയാകാതെ രോഗാണുക്കളെയോ പരാദങ്ങളെയോ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കോ ജീവികളിൽനിന്നും മനുഷ്യരിലേക്കോ സംക്രമിപ്പിക്കുന്ന ഷഡ്പദങ്ങളാണ് കൊതുകുകൾ. പ്രധാനമായും അനോഫെലിസ് , കുലെക്സ്, ഈഡിസ് , മാൻസോനിയ എന്നീ നാല് ജനുസ്സുകളിലായി നാലായിരത്തിലേറെ കൊതുകിനങ്ങൾ ഉണ്ടെങ്കിലും നൂറിൽ താഴെ ഇനങ്ങൾ മാത്രമാണ് രോഗകാരികൾ (Vectors). ചില വൈറസ് , ബാക്ടീരിയ,ഏകകോശജീവികൾ, വിരകൾ എന്നിവയെ ആണ് ഇവ സംക്രമിപ്പിക്കുന്നത്.
കൊതുകിൽ സംഭവിക്കുന്നത്
തിരുത്തുകപെൺ കൊതുക് രക്തം കുടിക്കുമ്പോൾ കൊതുകിന്റെ ഉള്ളിലെത്തുന്ന വൈറസുകളെ കൊതുകിന്റെ പ്രതിരോധ വ്യവസ്ഥ തിരിച്ചറിയുകയും രോഗാണുവിന്റെ ജനിതക ഘടനയിൽ മാറ്റം വരുത്തി സ്വയം രക്ഷപ്പെട്ട് രക്തത്തിലെ മാംസ്യം മുട്ടകളുടെ വളർച്ചയ്ക്കായി ഉപയോഗപ്പെടുത്തുന്നു. പരാദങ്ങളിൽ നിന്നും കൊതുക് രക്ഷപ്പെടുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കിയിട്ടില്ല. കൊതുകിന്റെ ശരീരത്തിൽ ജനിതക ഘടനാ മാറ്റം സംഭവിച്ച വൈറസുകളെ അതേപോലെ തന്നെ മനുഷ്യ ശര്രീരത്തിലേക്ക് കൊതുകുകൾ കടത്തിവിടുന്നു.[1]
കൊതുക് ജനുസ്സുകളും പകർത്തുന്ന രോഗങ്ങളും
തിരുത്തുക- അനോഫിലിസ് : മലമ്പനി, മന്ത് (ഇന്ത്യയിൽ അനോഫിലിസ് മന്ത് പകർത്തുന്നില്ല )
- ക്യുലക്സ്: ബാങ്ക്രോഫ്ടിയൻ മന്ത്., ജപ്പാൻ ജ്വരം, പശ്ചിമ നൈൽ പനി, വൈറൽ വാതപ്പനി
- ഈഡിസ് : മഞ്ഞപ്പനി (ഇന്ത്യയിൽ എത്തിയിട്ടില്ല), ഡെങ്കിപ്പനി, ചിക്കുൻഗുനിയ, റിഫ്റ്റ് നദീതട പനി, മന്ത് (ഇന്ത്യയിൽ അനോഫിലിസ് മന്ത്. പകർത്തുന്നില്ല)
- മാൻസണോയിട്സ് : മലയൻ (ബ്രൂഗിയ) മന്ത് , ചിക്കുൻഗുനിയ
.
അവലംബം
തിരുത്തുകParks Textbook of Preventive and Social Medicine, by K Park, P:626, 19th ed, 2007, Bhanot Publishers, Jabalpur.
- ↑ Susannah F Locke (1 December 2008). "Bug vs Bug: How do mosquitoes survive deadly viruses unscathed?".