ഡിപ്റ്റിറ (Diptera) ഗോത്രത്തിൽ ക്യൂലിസിഡേ കുടുംബത്തിൽപ്പെടുന്ന കൊതുകളുടെ ഒരു ജീനസ് ആണ് അനോഫെലീസ് (Anopheles). ലോകമെമ്പാടുമായി 484 ഇനങ്ങൾ (സ്പീഷീസുകൾ) ഈ ജീനസ്സിലുണ്ട്. ഇന്ത്യയിൽ 58 ഇനം അനോഫെലിസ് കൊതുകുകൾ ഉള്ളതിൽ പ്രധാനമായും ആറ് ഇനങ്ങൾ ആണ് മലമ്പനി പരത്തുന്നത്‌

  1. അനോഫെലിസ് കുലിസിഫാസിസ് (An. culicifacies ) .ഗ്രാമീണ മലമ്പനിക്ക് കാരണക്കാരി
  2. അനോഫെലിസ് ദൈരുസ് (An. dirus )
  3. അനോഫെലിസ് ഫ്ലൂവിയാട്ടിലിസ് (An . fuviatilis )
  4. അനോഫെലിസ് സ്ടീഫെൻസി (An . stephensi ) നഗര മലമ്പനിക്ക് കാരണക്കാരി
  5. അനോഫെലിസ് മിനിമസ് (An . minimus )
  6. അനോഫെലിസ് സന്റൈക്കാസ്(An . sundaicus )
Anopheles
Anopheles stephensi
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Subclass:
Infraclass:
Superorder:
Order:
Suborder:
Infraorder:
Superfamily:
Family:
Genus:
Anopheles

Meigen, 1818
Some Species
Anopheles range map

തിരിച്ചറിയൽ

തിരുത്തുക

അനോഫെലിസ് കൊതുകുകളുടെ ചിറകിൽ കറുത്തതും വെളുത്തതുമായ പുള്ളികൾ പോലെ ശൽക്കങ്ങൾ (scales ) ‍കാണാം. ഇവ വിശ്രമിക്കുന്ന സമയത്ത് തല താഴ്ത്തി ശരീരം തറനിരപ്പിനു ലംബമായാണ് വൈക്കുക. ഇതിനാൽ തറനിരപ്പിനു സമാന്തരമായി ശരീരം കാണുന്ന ക്യൂലക്സുകളിൽനിന്നും അനോഫെലിസുകളെ നി‍ഷ്പ്രയാസം തിരിച്ചറിയാൻ ‍സാധിക്കും.

പ്ലാസ്മോടിയം

തിരുത്തുക

മലമ്പനിക്കു കാരണമായ പ്ലാസ്മോഡിയത്തിന്റെ ജീവിതചക്രം പരിപൂർണമാകാൻ ഈ കൊതുകും മനുഷ്യനും കൂടിയേതീരൂ. 1880 ല് ലാവേറാൻ ആണ് മലമ്പനി രോഗിയുടെ രക്തത്തിൽ പ്ലാസ്മോടിയത്തെ കണ്ടെത്തിയത്. 1898 ല് സർ റൊണാൾഡ് റോസാണ് ആദ്യമായി മലമ്പനി പരത്തുന്നതിൽ കൊതുകിനുള്ള പങ്ക് കണ്ടുപിടിച്ചത്. പ്ലാസ്മോഡിയത്തിൻറെ വിവിധ ജീവിതദശകളിൽ ആദ്യപകുതി അനോഫെലിസ്‌ പെൺ കൊതുകുകളുടെ ശരീരത്തിൽ കഴിയുന്നു.

ജീവചക്രം

തിരുത്തുക

അനോഫിലിസ് സന്റൈക്കാസ് ഒഴികെ ബാക്കി അനോഫില്സ് കൊതുകുകളെല്ലാം ശുദ്ധ ജലത്തിലാണ് ജീവ ചക്രം പൂർത്തിയാക്കുന്നത് . അനോഫിലിസ് സന്റൈക്കാസ് ഉപ്പു കലർന്ന വെള്ളത്തിലും വളരും.അനോഫെലീസിൻറെ എല്ലാ സ്പീഷീസുകളുടേയും മുട്ടകൾ ഒറ്റയൊറ്റയായാണ് കാണപ്പെടുക. ദീർഘവ്യത്താക്യതിയിലുള്ള ഓരോ മുട്ടയുടേയും ഇരുവശങ്ങളിലായി കാറ്റുനിറച്ച ഒരു പ്രത്യേകഭാഗം കാണാം. ഇതുള്ളതിനാൽ മുട്ടകൾ വെള്ളത്തിൽ പൊങ്ങിക്കിടക്കും.24 മണിക്കൂറിനുള്ളിൽ മുട്ടവിരിഞ്ഞുണ്ടാകുന്ന ലാർവകളെ കൂത്താടികൾ എന്നു വിളിക്കുന്നു. വലിയ തലയും, 9-10 ഖണ്ഡങ്ങൾ ചേർന്നുണ്ടായ ശരീരവുമുള്ള കൂത്താടി തികച്ചും ഒരു ജലജീവിയാണെങ്കിലും അന്തരീക്ഷ വായുവാണ് ശ്വസിക്കുന്നത്. ഭക്ഷണം, ആല്ഗയും മറ്റു സൂക്ഷ്മ ജീവികളുമാണ്. ഉദരത്തിന്റെ അവസാന ഖണ്ഡത്തിൽ കാണുന്ന സുഷിരത്തിലൂടെ (spiracle/ rudimentary breathing tube) ഇത് വായൂ വലിച്ചെടുക്കുന്നു. . ജലനിരപ്പിനു തൊട്ടുതാഴെ സമാന്തരമായാണ് കൂത്താടി കാണപ്പെടുക. ഉദര ഖന്ധങ്ങളിൽ കാണുന്ന കൈപ്പത്തി ആകൃതിയിൽ ഉള്ള രോമാക്കൂട്ടങ്ങളുടെ (palmate hairs ) ഇടയിൽ കാണുന്ന വായു കുമിളകളുടെ സഹായത്താൽ ആണ് ജലനിരപ്പിനു തൊട്ടുതാഴെ സമാന്തരമായി കൂത്താടികൾ കാണപ്പെടുന്നത് . ഉറ ഉരിക്കലിലൂടെ ലാർവ വളർന്ന്പ്യൂപ്പ (Pupa) ആയിത്തീരുന്നു. മറ്റെല്ലാ ഷഡ്പദങ്ങളുടെയും പ്യൂപ്പയിൽനിന്നും വ്യത്യസ്തമാണ് കൊതുകിന്റേത്. ആഹാരം കഴിക്കുക എന്നതൊഴിച്ച് ലാർവ ചെയ്യുന്ന എല്ലാ പ്രവർത്തികളും കൊതുകിൻറെ പ്യുപ്പയും ചെയ്യും. ഉരോഭാഗത്തുള്ള കോളാമ്പി (trumpet ) പോലെ ഉള്ള രണ്ടു കുഴലുകളാണ് ഇവയുടെ ശ്വസനാവയവങ്ങൾ. മുട്ട, കൂത്താടി, പ്യൂപ്പ എന്നീ ദശകൾ പിന്നിട്ടു, കൊതുകായിത്തീരുവാൻ ഏഴു മുതൽ പതിന്നാലു ദിവസം വേണം.

Source P 1571 of Current Science vol 92 No 11 , 10 June 2007 .

"https://ml.wikipedia.org/w/index.php?title=അനോഫെലിസ്&oldid=3205924" എന്ന താളിൽനിന്ന് ശേഖരിച്ചത്