മൂൺലൈറ്റ്, വുഡ് ഐലന്റ് ലൈറ്റ്

വിൻസ്ലോ ഹോമർ വരച്ച ചിത്രം
(Moonlight, Wood Island Light എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

19-ആം നൂറ്റാണ്ടിന്റെ അവസാനം അമേരിക്കൻ കലാകാരൻ വിൻസ്ലോ ഹോമർ വരച്ച എണ്ണച്ചായാചിത്രമാണ് മൂൺലൈറ്റ്, വുഡ് ഐലന്റ് ലൈറ്റ്. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് ഈ ചിത്രം.[1]

Moonlight, Wood Island Light
കലാകാരൻWinslow Homer
വർഷം1894
MediumOil on canvas
അളവുകൾ78.1 cm × 102.2 cm (30.7 ഇഞ്ച് × 40.2 ഇഞ്ച്)
സ്ഥാനംMetropolitan Museum of Art, New York City
Accession11.116.2

മൈനിലെ പോർട്ട്‌ലാൻഡിലെ ഹോമറിന്റെ സ്റ്റുഡിയോയ്ക്ക് പുറത്ത് കടൽത്തീരത്തെ ഒരു രാത്രികാല നിലാവിനെ ചിത്രീകരിച്ചിരിക്കുന്നു. ചക്രവാളത്തിലെ ചുവന്ന പിഗ്മെന്റിന്റെ ചെറിയ ഇടം പ്രൗട്ട്സ് നെക്ക്, സ്കാർബറോ, മെയ്ൻ, വുഡ് ദ്വീപിലെ വിളക്കുമാടത്തെ സൂചിപ്പിക്കുന്നു.[1]

അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ വില്യം ഹൗഡൗൺസ് പറയുന്നതനുസരിച്ച്, ഹോമർ, വെറും അഞ്ച് മണിക്കൂർ കൊണ്ടാണ് ഈ ചിത്രം പൂർത്തിയാക്കിയത്. ചന്ദ്രപ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന കടൽത്തീരമാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്[1].

  1. 1.0 1.1 1.2 "Moonlight, Wood Island Light". www.metmuseum.org. Retrieved 2018-09-07.{{cite web}}: CS1 maint: url-status (link)