മോൺടു

(Montu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഫാൽക്കൻ ശിരസ്സോടുകൂടിയ ഒരു ദൈവമാണ് മോൺടു. യുദ്ധത്തിന്റെ ദേവനാണ് മോണ്ടു.

മോൺടു/ മെന്തു
യുദ്ധം, ശൗര്യം എന്നിവയുടെ ദേവൻ, സൂര്യദേവന്റെ തീക്ഷ്ണരൂപം
ഫാൽക്കൺ ശിരസ്സോടുകൂടിയ മോണ്ടു ദേവന്റ്റെ രൂപം
m
n
T
w
ഹെർമോൺത്തിസ്, തീബ്സ്
പ്രതീകംസൂര്യഗോളം, കത്തി
ജീവിത പങ്കാളിRaet-Tawy, തെനെനെത്ത്, ഇയൂണിറ്റ്

ദേശാന്തരഗമനം ചെയ്യുന്നവൻ എന്നാണ് മോണ്ടു എന്ന വാക്കിനർഥം. സൂര്യദേവനായ റായുടെ അതി-തീക്ഷ്ണ്മായ രൂപത്തെയാണ് മോണ്ടുവായി സങ്കൽപ്പിക്കുന്നത്. മോണ്ടു-റാ എന്നൊരു ശൈലിയും ഇതിൽനിന്നുണ്ടായി. തന്റെ വിനാശകരമായ ഊർജ്ജം മോണ്ടുവിന് ഒരു യോദ്ധാവിന്റെ പരിവേഷമാണ് നൽകിയത്, പിന്നീട് യുദ്ധത്തിന്റെതന്നെ ദേവനായി മോണ്ടുവിനെ കണക്കാക്കി.

മോണ്ടുവിന് നിരവധി ഭാര്യമാർ ഉണ്ടെന്നാണ് വിശ്വാസം. തെനീനെത് ദേവി, ഇയൂണിറ്റ് ദേവി, റെറ്റവി(Raettawy) എന്നിവർ ഇതിൽ പെടുന്നു.[1]

  1. Wilkinson, Richard H. (2003). The Complete Gods and Goddesses of Ancient Egypt. Thames & Hudson. pp. 150, 203
"https://ml.wikipedia.org/w/index.php?title=മോൺടു&oldid=2799061" എന്ന താളിൽനിന്ന് ശേഖരിച്ചത്