മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ്ബ്

ഫുട്ബോൾ ക്ലബ് കോൽക്കത്ത(ഇന്ത്യ)
(Mohun Bagan AC എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ്ബ് (ഇംഗ്ലീഷ്: Mohun Bagan AC, ബംഗാളി: মোহন বাগান এ. সি.), അതിന്റെ കാല്പന്തുകളിയാൽ അറിയപ്പെടുന്ന ഇന്ത്യയിലെ ഒരു കായിക സംഘമാണ് . ഇതിന്റെ ആസ്ഥാനം വെസ്റ്റ് ബംഗാളിലെ കൊൽക്കത്ത ആണ്. ഏഷ്യയിലെ പഴക്കം ചെന്ന ഒരു കാല്പന്തുകളി സംഘവുമാണിത്. 15 ഓഗസ്റ്റ് 1889 ൽ ആണ് സംഘം ആരംഭിച്ചത്.

മോഹൻ ബഗാൻ
মোহন বাগান এ. সি.
logo
പൂർണ്ണനാമംമോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ്ബ്
വിളിപ്പേരുകൾദ മറൈൻസ്
സ്ഥാപിതം1889 as മോഹൻ ബഗാൻ സ്പോർട്ടിങ്ങ് ക്ലബ്ബ്
മൈതാനംസോൾട്ട് ലേക്ക് സ്റ്റേഡിയം
(കാണികൾ: 120,000)
ചെയർമാൻസുബ്രത ഭട്ടാചാര്യ
മാനേജർകിബു വികുന
ലീഗ്ഐ-ലീഗ്
2019–20ഐ-ലീഗ്, 1'st
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Current season

ചരിത്രം

തിരുത്തുക

1889 ൽ കൊൽക്കത്തയ്ക്കടുത്ത ശ്യാംബസാറിൽ മോഹൻ ബഗാൻ വില്ല എന്ന് പേരിൽ ഒരു കൊട്ടാരം ഉണ്ടായിരുന്നു.ഒരു ഇടത്തരം വലിപ്പമുള്ള മൈതാനം ആ കെട്ടിടത്തിന്റെ മുൻപിലായി ഉണ്ടായിരുന്നു.ദുഖീറാം മജുംദർ സ്റ്റുഡന്റ്സ് യൂണിയന്റെ കളിക്കാർ ഈ മൈതാനത്ത് കളിക്കാറുണ്ടായിരുന്നു.ദുഖീറാം മജുംദർ സ്ഥലം മാറിപ്പോയപ്പോൾ കളിക്കാർ "ആര്യൻസ്" എന്ന പേര് സ്വീകരിച്ചു.1889 ആഗസ്ത് 15 ന് ഭൂപേന്ദ്രനാഥ് ബസു എന്ന വക്കീലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് മോഹൻ ബഗാൻ സ്പോർട്ടിങ്ങ് ക്ലബ്ബ് എന്ന പേരിൽ ഒരു സംഘം രൂപീകരിച്ചു.കൊൽക്കത്ത പ്രസിഡൻസി കോളേജ് പ്രൊഫസർ എഫ്.ജെ. റോവെ യുടെ നിർദ്ദേശപ്രകാരം മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ്ബ് എന്ന് പേര് മാറ്റി.

1911 ജൂലൈ 29-ന് ഈസ്റ്റ് യോർക്ക്ഷയർ റെജിമെന്റിനെ 2-1-ന് തോൽപ്പിച്ച് മോഹൻ ബഗാൻ ഐ. എഫ്. ഏ. ഷീൽഡ് നേടി. ഈ ഷീൽഡ് നേടുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബായിരുന്നു മോഹൻ ബഗാൻ. ജൂലൈ 29 'മോഹൻ ബഗാൻ ദിനം' ആയി ആചരിക്കുന്നു. 1947-ൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഐ. എഫ്. ഏ. ഷീൽഡും മോഹൻ ബഗാൻ നേടി. 1977-ൽ പെലെ അടങ്ങുന്ന ന്യൂ യോർക്ക് കോസ്മോസിനെയും 1978 ഐ. എഫ്. ഏ. ഷീൽഡ് ഫൈനലിൽ കരുത്തരായ സോവിയറ്റ് ക്ലബ്ബ് അരരത്ത് യെറെവാനെയും 2-2-ന് തളച്ചു. 2016 ജനുവരി 27-ന് ഏഷ്യൻ ഫുട്ബോൾ കപ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്ന ആദ്യ ഇന്ത്യൻ ടീമായി.

സംഘത്തിന്റെ ഉദ്യോഗസ്ഥന്മാർ

തിരുത്തുക
പുതുക്കിയത്: 4 May 2020[1]
സ്ഥാനം പേര്
മുഖ്യ പരിശീലകൻ   കിബു വികുന
ടീം മാനേജർ സത്യജിത് ചാറ്റർജീ
ഗോൾകീപ്പിങ് പരിശീലകൻ അർപൺ ഡെ
ഫിസിയോതെറാപ്പിസ്റ്റ് അബിനന്ദ് ചാറ്റർജീ

സ്റ്റേഡിയം

തിരുത്തുക

മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ്ബിന്റേതായി നിരവധി സ്റ്റേഡിയങ്ങളുണ്ടായിരുന്നു, സോൾട്ട് ലേക്ക് സ്റ്റേഡിയം,മോഹൻ ബഗാൻ ഗ്രൗണ്ട് എന്നീ രണ്ട് സ്റ്റേഡിയങ്ങളാണ് ഇപ്പോൾ ക്ലബ്ബിന്റേതായിട്ടുള്ളത്.

ഭാഗ്യ ചിഹ്നം

തിരുത്തുക

മോഹൻ ബഗാന്റെ ഭാഗ്യചിഹ്നം, ടൈഗർ എന്ന് അർഥം വരുന്ന ബഗ്ഗു ആണ്. ഇത് ആരംഭിച്ചത് 29 ജൂലൈ 2007 ൽ ആണ് .

ബഹുമതികൾ

തിരുത്തുക

ദേശീയ ലീഗ്

തിരുത്തുക
League and Cup Progress
സീസൺ ലീഗ് P W D L F A പോയിന്റ് നേട്ടം
1996-97 NFL NA Na NA NA NA NA NA യോഗ്യത നേടിയില്ല
1997-98 NFL 18 9 7 2 20 10 34 വിജയി
1998-99 NFL 20 6 9 5 19 17 27 നാലാം സ്ഥാനം
1999-00 NFL 22 14 5 3 36 17 47 വിജയി
2000-01 NFL 22 13 6 3 40 19 45 രണ്ടാം സ്ഥാനം
2001-02 NFL 22 13 5 4 31 19 44 വിജയി
2002-03 NFL 22 9 6 7 35 25 33 ഏഴാം സ്ഥാനം
2003-04 NFL 22 6 5 11 22 23 23 ഒൻപതാം സ്ഥാനം
2004-05 NFL 22 5 8 9 16 19 23 എട്ടാം സ്ഥാനം
2005-06 NFL 17 8 6 3 17 10 30 മൂന്നാം സ്ഥാനം
2006-07 NFL 18 5 6 8 15 21 21 എട്ടാം സ്ഥാനം
2007-08 ഐ-ലീഗ് 18 8 6 4 22 17 30 നാലാം സ്ഥാനം
2008-09 ഐ-ലീഗ് 22 13 4 5 30 20 43 രണ്ടാം സ്ഥാനം
2009-10 ഐ-ലീഗ് 26 10 6 10 48 43 36 അഞ്ചാം സ്ഥാനം
2010-11 ഐ-ലീഗ് 26 8 10 8 34 32 34 ആറാം സ്ഥാനം

ഡോമെസ്ടിക് കപ്പുകൾ & സ്റ്റേറ്റ് ലീഗ്

തിരുത്തുക
League and Cup Progress
സീസൺ ലീഗ് P W D L F A പോയിന്റ് നേട്ടം ഫെഡറേഷൻ കപ്പ് IFA Shield ഡ്യൂറന്റ് കപ്പ്
2003-04 CPL 16 12 3 1 28 4 39 രണ്ടാം സ്ഥാനം സെമി ഫൈനൽ വിജയി കളിച്ചില്ല
2004-05 CPL 18 11 5 2 27 9 38 രണ്ടാം സ്ഥാനം രണ്ടാം സ്ഥാനം രണ്ടാം സ്ഥാനം രണ്ടാം സ്ഥാനം
2005-06 CPL 14 13 1 0 21 5 40 വിജയി കളിച്ചില്ല Group Stage കളിച്ചില്ല
2006-07 CPL 14 9 3 2 21 8 30 രണ്ടാം സ്ഥാനം വിജയി രണ്ടാം സ്ഥാനം സെമി ഫൈനൽ
2007-08 CPL 14 11 3 0 30 12 36 വിജയി സെമി ഫൈനൽ സെമി ഫൈനൽ കളിച്ചില്ല
2008-09 CPL 14 9 4 1 24 11 31 വിജയി വിജയി Yet to play കളിച്ചില്ല
2009-10 CPL 15 12 03 00 31 05 39 വിജയി സെമി ഫൈനൽ രണ്ടാം സ്ഥാനം രണ്ടാം സ്ഥാനം
2010-11 CPL 16 13 01 02 45 09 40 രണ്ടാം സ്ഥാനം രണ്ടാം സ്ഥാനം രണ്ടാം സ്ഥാനം കളിച്ചില്ല

കുറിപ്പുകൾ

തിരുത്തുക
  1. "COACHING STAFF". Mohun Bagan AC. Archived from the original on 2016-03-06. Retrieved 21 November 2012.

ബാഹ്യ കണ്ണികൾ

തിരുത്തുക