മോഹനൻ വൈദ്യർ

കേരളത്തിലെ നാട്ടുവൈദ്യൻ
(Mohanan Nair എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു നാട്ടുവൈദ്യനാണ്[1] മോഹനൻ വൈദ്യർ എന്നറിയപ്പെടുന്ന മോഹനൻ നായർ. ഇദ്ദേഹം നടത്തിയ അശാസ്ത്രീയ ചികിത്സ കാരണമുണ്ടായ മരണത്തെത്തുടർന്ന് നരഹത്യയ്ക്ക് ഇദ്ദേഹത്തിനെതിരേ കേസെടുക്കുകയുണ്ടായിട്ടുണ്ട്.[2][3][4] ഇദ്ദേഹത്തിന് ചികിത്സ നടത്താനുള്ള നിയമപരമായ യോഗ്യതയില്ലെങ്കിലും[5] വിവിധ രോഗങ്ങൾക്ക് ചികിത്സ ചെയ്യുന്നുണ്ട് എന്നാണ് പരാതി. [6] താൻ ആരെയും ചികിത്സിക്കാറില്ല എന്നും ആരുടെ കയ്യിൽ നിന്നും ഫീസ് വാങ്ങാറില്ല എന്നുമാണ് മോഹനൻ നായർ അവകാശപ്പെടുന്നത്.[7] കൊറോണ വൈറസ് ബാധയ്ക്ക് വ്യാജചികിത്സ നൽകിയതിന് മോഹനൻ വൈദ്യരെ കസ്റ്റഡിയിൽ എടുക്കുകയും ഉണ്ടായിട്ടുണ്ട്.[8] 2021 ജൂൺ 19 -ന് മോഹനൻ വൈദ്യരെ തിരുവനന്തപുരത്തെ കാലടിയ്ക്ക് അടുത്തുള്ള ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.[9] കോവിഡ് 19 ബാധിച്ചായിരുന്നു മോഹനൻ നായരുടെ മരണം[10]

വൈറസുകൾ ഇല്ല, മരണം ഇല്ല, കാൻസർ എന്ന അസുഖമില്ല എന്നിങ്ങനെയുള്ള അശാസ്ത്രീയമായ അവകാശവാദങ്ങൾ പല വേദികളിലും നടത്തുന്നയാളാണ് മോഹനൻ നായർ. പാരമ്പര്യത്തെക്കുറിച്ചും ജനിതക ഘടകങ്ങളെപ്പറ്റിയും അടിസ്ഥാന ധാരണയില്ലാത്ത പ്രസ്താവനകൾ അദ്ദേഹം നടത്തിയിട്ടുണ്ട്.[11]

വിവാദങ്ങൾ

തിരുത്തുക
  • പ്രൊപിയോണിക് അസിഡീമിയ എന്ന രോഗം ബാധിച്ചിരുന്ന ഒന്നര വയസ്സുണ്ടായിരുന്ന കുട്ടിയെ അശാസ്ത്രീയ ചികിത്സ നൽകി മരണത്തിനിടയാക്കി എന്ന സംഭവത്തിൽ മോഹനൻ നായർക്കെതിരേ മാരാരിക്കുളം പോലീസ് നരഹത്യയ്ക്ക് കേസെടുക്കുകയുണ്ടായി.[2] ഇതേപ്പറ്റി അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതിനെത്തുടർന്നാണ് നടപടി.[3] [4]
  • അർബുദരോഗബാധിതനായ ഒരാളോട്, സ്വയംഭോഗം ചെയ്തതിനാലാണ് രോഗം വന്നത് എന്ന് മോഹനൻ നായർ പറയുകയും ചികിത്സ വൈകിപ്പിക്കാൻ ഇടയാക്കുകയും ചെയ്തിരുന്നു. കൂടാതെ അലോപ്പതി ചികിത്സ ബിസിനസ്സാണെന്ന് പറഞ്ഞ മോഹനൻ അയാളോട് ഒരു മാസം മുപ്പതിനായിരം രൂപ വാങ്ങിയെന്നും പറയപ്പെടുന്നു.[12]
  • ട്വന്റിഫോർ എന്ന ചാനലിൽ നടത്തിയ “ജനകീയ കോടതി” എന്ന പരിപാടിക്കിടെ മോഹനൻ നായർക്ക് ബോധം നഷ്ടപ്പെടുന്ന തരത്തിലുള്ള വെള്ളം നൽകി എന്ന് ഇദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. [13] ഇദ്ദേഹം കൊടുത്ത കേസിനെത്തുടർന്ന് പരിപാടിയുടെ രണ്ടാമത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത് കോടതി സ്റ്റേ ചെയ്യുകയുണ്ടായി.[14] വിലക്ക് നീക്കി ചാനൽ ഇത് സംപ്രേഷണം ചെയ്തു.[15]
  • അർബുദബാധിതനായ ഒരു ചെറുപ്പക്കാരന് മോഹനൻ നായർ അശാസ്ത്രീയമായ ചികിത്സ നൽകി മരണത്തിനിടയാക്കി എന്ന ആരോപണമുണ്ടായിരുന്നു.[16]
  • നിപ്പ രോഗത്തെപ്പറ്റി മോഹനൻ നായർ വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു. ഇങ്ങനെ ഒരു രോഗമില്ല എന്നും ഇത് വവ്വാലുകളിൽ നിന്ന് പകരുകയില്ല എന്നും ഇദ്ദേഹം അവകാശവാദം ഉയർത്തിയിരുന്നു. ഇത്തരം പ്രചരണങ്ങൾ നടത്തിയാൽ കർശന നടപടി നേരിടേണ്ടിവരും എന്ന് ആരോഗ്യമന്ത്രി പ്രസ്താവന നടത്തിയിരുന്നു.[17]
  • കൊറോണ വൈറസ് ബാധ താൻ ചികിത്സിക്കാമെന്ന് അവകാശപ്പെട്ടതിനെത്തുടർന്ന് മോഹനൻ വൈദ്യർ അറസ്‌റ്റുചെയ്യപ്പെട്ടിരുന്നു.[18]
  1. "'എന്നെ വ്യാജ വൈദ്യൻ എന്നു വിളിക്കാൻ ശൈലജ ടീച്ചർക്ക് എന്താണ് യോഗ്യത, എൽഡിഎഫ് എട്ടുനിലയിൽ പൊട്ടിയതിന് കാരണം ശബരിമല'". സമകാലിക മലയാളം. 25 മേയ് 2019. Retrieved 4 സെപ്റ്റംബർ 2019.
  2. 2.0 2.1 "ഒന്നര വയസ്സുകാരി മരിച്ച സംഭവം; മോഹനൻ നായർക്കെതിരെ നരഹത്യക്ക് കേസ്". ട്വന്റിഫോർ. 31 ഓഗസ്റ്റ് 2019. Retrieved 3 സെപ്റ്റംബർ 2019.
  3. 3.0 3.1 "ഒന്നര വയസുള്ള കുട്ടിയുടെ മരണം: പോലീസ് അന്വേഷണത്തിന് മുഖ്യമന്ത്രിക്ക് കത്ത് നൽകി". 28 ഓഗസ്റ്റ് 2019. Retrieved 3 സെപ്റ്റംബർ 2019.
  4. 4.0 4.1 "Alappuzha: Mohanan 'vaidyar' under police len". DECCAN CHRONICLE. Retrieved 3 സെപ്റ്റംബർ 2019.
  5. "മോഹനൻ വൈദ്യർക്കെതിരെ കൂടുതൽ പരാതികൾ". 2 സെപ്റ്റംബർ 2019. Retrieved 3 സെപ്റ്റംബർ 2019.
  6. "അവകാശവാദങ്ങൾ വ്യാജം': മോഹനൻ നായർക്കെതിരെ കൂടുതൽ പരാതികൾ". ഏഷ്യാനെറ്റ് ന്യൂസ്. 2 സെപ്റ്റംബർ 2019. Retrieved 3 സെപ്റ്റംബർ 2019.
  7. "Doctors seek stringent action after infant death post Kerala naturopath's wrong treatment". 25 ഓഗസ്റ്റ് 2019. Retrieved 3 സെപ്റ്റംബർ 2019.
  8. "കൊറോണയ്ക്ക് വ്യാജചികിത്സ; മോഹനൻ വൈദ്യർ അറസ്റ്റിൽ". മാതൃഭൂമി. മാതൃഭൂമി. 18 മാർച്ച് 2020. Retrieved 2 മേയ് 2020.
  9. https://www.manoramaonline.com/news/latest-news/2021/06/19/mohanan-vaidyar-found-dead.html
  10. https://www.manoramaonline.com/news/latest-news/2021/06/20/mohanan-vaidyar-death-updates.html
  11. മമ്പള്ളിൽ, ദിലീപ് (31 ഡിസംബർ 2015). "മുറിവൈദ്യന്മാരും അന്ധവിശ്വാസക്കുഴിയിലെ മലയാളിയും". മാതൃഭൂമി. Archived from the original on 2019-09-03. Retrieved 3 സെപ്റ്റംബർ 2019.
  12. "'സ്വയംഭോഗം ചെയ്തതുകൊണ്ടാണ് ക്യാൻസർ വന്നതെന്ന് മോഹനൻ വൈദ്യൻ'; വൈറലായി യുവാവിന്റെ പോസ്റ്റ്". ടൈംസ് ഓഗ് ഇന്ത്യ. 2 സെപ്റ്റംബർ 2019. Retrieved 3 സെപ്റ്റംബർ 2019.
  13. "'മോഹനൻ വൈദ്യർ പങ്കെടുത്ത ജനകീയ കോടതി എപ്പിസോഡ് പുറത്തുവിടരുത്' ; ട്വന്റിഫോറിന് ഭീഷണി". 4 ഓഗസ്റ്റ് 2019. Archived from the original on 2019-09-03. Retrieved 3 സെപ്റ്റംബർ 2019.
  14. "മോഹനൻ വൈദ്യർ പങ്കെടുത്ത 24 ന്യൂസിൻ്റെ 'ജനകീയ കോടതി' പരിപാടിക്ക് സ്റ്റേ". ഫാക്റ്റിൻക്വസ്റ്റ്. Archived from the original on 2019-09-03. Retrieved 3 സെപ്റ്റംബർ 2019.
  15. "'മോഹനൻ വൈദ്യർ പങ്കെടുത്ത ജനകീയ കോടതി എപ്പിസോഡ് പുറത്തുവിടരുത്' ; ട്വന്റിഫോറിന് ഭീഷണി". www.twentyfournews.com. 4 August 2019.
  16. "റിവിൻ മരിച്ചതല്ല, മോഹനൻ വൈദ്യന്റെ ഇരകൾ ഇനിയുമുണ്ട്; വൈറൽ കുറിപ്പ്". Archived from the original on 2019-09-03. Retrieved 3 സെപ്റ്റംബർ 2019.
  17. "ഇമ്മാതിരി പ്രചാരണവുമായി വന്നാൽ കർശന നടപടി, മോഹനൻ വൈദ്യരടക്കമുള്ളവർക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി". കേരള കൌമുദി. Retrieved 3 സെപ്റ്റംബർ 2019.
  18. "Controversial naturopath Mohanan Vaidyar claims he can 'cure' COVID-19, arrested". Retrieved 2 മേയ് 2020.
"https://ml.wikipedia.org/w/index.php?title=മോഹനൻ_വൈദ്യർ&oldid=4072883" എന്ന താളിൽനിന്ന് ശേഖരിച്ചത്