തിരുവനന്തപുരം ‍ജില്ലയിലെ മണക്കാട് വിലേജിലെ ഒരു സ്ഥലമാണ് കാലടി.[1] ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിനു സമീപമാണ് ഈസ്ഥലം. തിരുവനന്തപുരത്ത് നിന്നും 5 കി.മി. ദൂരത്താണ് കാലടി സ്ഥിതിചെയ്യുന്നത്. ഒരു നദിയാൽ ഭാഗപ്പെട്ട സ്ഥലത്തെ കാലടി എന്നു പറയാറുണ്ട്. കിള്ളിയാറാൽ ഭാഗിക്കപ്പെട്ട പ്രദേശങ്ങളാണ് ആറ്റുകാലും കാലടിയും. തിരുവനന്തപുരത്തെ ഒരേ ഒരു സർക്കാർ ഹോമിയോ കോളേജ് കാലടിക്ക് സമീപം സ്ഥിതി ചെയ്യുന്നു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-12-10. Retrieved 2019-12-10.
"https://ml.wikipedia.org/w/index.php?title=കാലടി_(തിരുവനന്തപുരം)&oldid=3628178" എന്ന താളിൽനിന്ന് ശേഖരിച്ചത്