മുഹമ്മദൻ സ്പോട്ടിങ് ക്ലബ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇന്ത്യയിലെ പഴക്കം ചെന്ന പ്രധാന ഫുട്‌ബോൾ ക്ലബുകളിലൊന്നാണിത്. 1891-ൽ കൽക്കത്തയിൽ ആണ് മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ് സ്ഥാപിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിപേരുടെ പിന്തുണയും പ്രശസ്തിയുമുള്ള ക്ലബാണ് മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ്.[1] ഇന്ത്യൻ മുസ്്‌ലിങ്ങളുടെ പേരിനായാണ് പ്രതിനിധാനം ചെയ്യുന്നതെങ്കിലും വിവിധ മതസ്ഥർ ഈ ക്ലബിന് വേണ്ടി കളിക്കുന്നുണ്ട്.
logo | |||||||||||||||||||||||||||||||||
വിളിപ്പേരുകൾ | Black Panthers | ||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
I-League 2nd Division, 2nd | |||||||||||||||||||||||||||||||||
വെബ്സൈറ്റ് | ക്ലബ്ബിന്റെ ഹോം പേജ് | ||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||
Current season |
തുടക്കം
തിരുത്തുകമോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ്ബ് രൂപീകരിക്കും മുമ്പ് കൽക്കത്തയിലെ മുസ്‌ലിം സമുദായമാണ് ഈ ക്ലബിന് തുടക്കം കുറിച്ചത്. ഇക്കാലത്ത് നവാബ് അമീനുൽ ഇസ്ലാമിന്റെ നേതൃത്വത്തിൽ ജൂബിലി ക്ലബ് എന്ന പേരിൽ 1887 ൽ മറ്റൊരു ക്ലബ് രൂപീകരിച്ചിട്ടുണ്ടായിരുന്നു. പിന്നീട് ഈ ക്ലബിന്റെ പേര് "ക്രസന്റ് ക്ലബ്", "ഹമീദിയ ക്ലബ് "എന്നിങ്ങനെ മാറ്റുകയുണ്ടായി.ഒടുവിൽ 1891ലാണ് ഹമീദിയ ക്ലബ് മുഹമ്മദൻസ് സ്‌പോട്ടിങ് ക്ലബ് ആയി മാറിയത്.
1934-1940
തിരുത്തുകമുഹമ്മദൻസ് സ്പോട്ടിങ് ക്ലബിന്റെ വളർച്ചയിലെ ഏറ്റവും പ്രധാന കാലമായിരുന്നു ഇത്. 1891 ൽ ക്ലബ് രൂപീകരിച്ച ശേഷം 1934 ലെ കൽക്കത്ത ഫുട്‌ബോൾ ലീഗിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്‌തെന്ന് മാത്രമല്ല തുടർച്ചയായി അഞ്ചു വർഷം തവണ കൽക്കത്ത ഫുട്‌ബോൾ ലീഗ് ഇവർ സ്വന്തമാക്കുകയും ചെയ്തു.
അവലംബങ്ങൾ
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-03. Retrieved 2014-01-18.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക1. http://coverindialive.in/mohammedan-wins-durand-cup-title/
2.http://coverindialive.in/fedcup/