മുഹമ്മദ് ബുർഹാനുദ്ദീൻ

(Mohammed Burhanuddin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദാവൂദി ബൊഹ്‌റ സമുദായത്തിന്റെ ആഗോള ആചാര്യനായിരുന്നു ഡോ. സയ്ദീന മുഹമ്മദ് ബുർഹാനുദ്ദീൻ (1915 - 17 ജനുവരി 2014). ദാവൂദി ബൊഹ്‌റ സമുദായത്തിന്റെ അൻപത്തി രണ്ടാമത്തെ തലവനായിരുന്നു മുഹമ്മദ് ബുർഹാനുദ്ദീൻ. 1965-ൽ പിതാവായ സയ്ദീന തഹർ സയ്ഫുദ്ദീന്റെ അന്ത്യത്തെത്തുടർന്നാണ് ബൊഹ്‌റ സമുദായത്തിന്റെ ആത്മീയനേതാവായി ഡോ. സയ്ദീന മുഹമ്മദ് ബുർഹാനുദ്ദീൻ ചുമതലയേറ്റത്.

Syedna Mohammed Burhanuddin
ജനനം(1915-03-06)6 മാർച്ച് 1915
മരണം17 ജനുവരി 2014(2014-01-17) (പ്രായം 98)
തൊഴിൽ52nd Da'i al-Mutlaq of the Dawoodi Bohras
കുട്ടികൾSeven sons (Qaidjohar Ezzuddin, Mufaddal Saifuddin, Malekul Ashtar Shujauddin, Huzefa Mohiyuddin, Idris Badruddin, Qusai Vajihuddin, Ammar Jamaluddin) and three daughters
മാതാപിതാക്ക(ൾ)Taher Saifuddin, Husaina Aaisaheba

ജീവിതരേഖ

തിരുത്തുക

ഗുജറാത്തിലെ സൂറത്തിൽ ജനിച്ചു. പ്രാഥമിക മതപഠനങ്ങൾക്കും ഹജ്ജ് തീർഥാടനത്തിനും ശേഷം പത്തൊൻപതാം വയസ്സിൽ സമുദായത്തിന്റെ ഭാവിതലവനായി പിതാവ് അദ്ദേഹത്തെ നിർദ്ദേശിക്കുകയായിരുന്നു. 1965-ൽ പിതാവിന്റെ മരണത്തെ തുടർന്നാണ് ആത്മീയനേതാവായി അധികാരമേറ്റത്.

ദാവൂദി ബൊഹ്‌റ സമുദായത്തിനായി ലോകമാകെ ആരാധനാലയങ്ങളും സമുദായ സമ്മേളനകേന്ദ്രങ്ങളും മത വിദ്യാഭ്യാസ കേന്ദ്രങ്ങളും മുഹമ്മദ് ബുർഹാനുദ്ദീന്റെ സംഭാവനയാണ്. കയ്‌റൊവിലെ അൽഹഖീം പള്ളിയുടെ പുനർനിർമ്മാണം, വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ സമുദായാംഗങ്ങൾക്കായി ആരാധനാലയങ്ങൾ എന്നിവ നിർമിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്. മുംബൈയിലെ സെയ്ഫീ ആസ്പത്രിയും വികസിപ്പിച്ചു.[3]

പ്രമാണം:Appointed successor Dai syedi Muffadal BS saifuddin along side Dai Burhanuddin.pdf

ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ മുഫദ്ദുൽ സൈഫുദ്ദീൻ പിതാവിന്റെ മരണാനന്തരം പുതിയ ആത്മിയനേതാവായി തെരഞ്ഞെടുക്കപ്പെട്ടു.

ചിത്രശാല

തിരുത്തുക
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; successor എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ailing എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "ദാവൂദി ബൊഹ്‌റ ആത്മീയാചാര്യൻ ഡോ. സയ്ദീന ബുർഹാനുദ്ദീൻ അന്തരിച്ചു". മാതൃഭൂമി. 2014 ജനുവരി 18. Archived from the original on 2014-01-18. Retrieved 2014 ജനുവരി 18. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_ബുർഹാനുദ്ദീൻ&oldid=4092692" എന്ന താളിൽനിന്ന് ശേഖരിച്ചത്