മിർസ മസ്റൂർ അഹമദ്

(Mirza Masroor Ahmad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇസ്ലാമിലെ അഹമദിയ്യ പ്രസ്ഥാനത്തിന്റെ അഞ്ചാമത്തേതും ഇപ്പോഴത്തേതുമായിട്ടുള്ള നേതാവാണ് മിർസ മസ്റൂർ അഹമദ് (Urdu: مرزا مسرور احمد‎) (ജനനം 15 September 1950). ഖലീഫത്തുൽ മസീഹ അഞ്ചാമൻ എന്നാണ് ഔദ്യോഗിക സ്ഥാനനാമം. മുങാമിയും നാലാമത്തെ ഖലീഫത്തുൽ മസീഹുമായ മിർസ താഹിറിന്റെ മരണത്തെതുടർന്ന് 2003 ഏപ്രിൽ 22നു സ്ഥാനാരോഹണം. പാകിസ്താൻ സർക്കാറിന്റെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന് രാജ്യം വിടേണ്ടി വന്ന മസ്റൂർ അഹമദ് ഇപ്പോൾ ലണ്ടൻ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.

മിർസ മസ്റൂർ അഹമദ്
Caliph of the Messiah
Amir al-Mu'minin

പ്രമാണം:Khalīfatul masīh al-khāmis.jpg
Khalifatul Masih V
ഭരണകാലം 22 April 2003–present
മുൻഗാമി മിർസ താഹിർ അഹമദ്
ജീവിതപങ്കാളി
Sahibzadi Amatul Sabooh Begum
(m. 1977)
പേര്
മിർസ മസ്റൂർ അഹമദ്
പിതാവ് Mirza Mansoor Ahmad
മാതാവ് Sahibzadi Nasira Begum
ഒപ്പ്

മസ്റൂർ അഹമദ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാരെ ഇടയ്ക്കിടെ സന്ദർശിക്കുകയും, സമാധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്‌ലാമിന്റെ പഠിപ്പിക്കലുകളെക്കുറിച്ച് ക്യാപിറ്റൽ ഹിൽലെ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിലും, യൂറോപ്യൻ പാർലമെന്റ്, യുണൈറ്റഡ് കിംഗ്ഡം പാർലമെന്റ്, കാനഡയിലെ പാർലമെന്റ്, ഡച്ച് പാർലമെന്റ് എന്നി വേദികളിലും മുഖ്യ പ്രഭാഷണങ്ങൾ നടത്തുകയും പരിഹാരങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.[1][2][3]

ആദ്യ കാലം

തിരുത്തുക

ആഗോള അഹമദിയ്യ പ്രസ്ഥാനത്തിന്റെ ആസ്ഥാനമായിരുന്ന പാകിസ്താനിലെ റബ്‌വയിൽ 15 സെപ്റ്റംബർ 1950-ൽ ജനനം. 1976-ൽ പാക്കിസ്ഥാനിലെ ഫൈസലാബാദിലെ കാർഷിക സർവകലാശാലയിൽ നിന്ന് കാർഷിക സാമ്പത്തിക ശാസ്ത്രത്തിൽ മാസ്റ്റർ സയൻസ് ബിരുദം നേടി.

അഹമദിയ്യ പ്രസ്ഥാനത്തിന്റെ ഘാന ശാഖയിൽ എട്ട് വർഷം സേവനം അനുഷ്ഠിച്ചിരുന്നു. അവിടെ ഒരു സെക്കൻഡറി സ്കൂൾ സ്ഥാപിക്കുകയും മറ്റൊന്നിന്റെ പ്രിൻസിപ്പൽ ആയിരിക്കുയും ചെയ്തു.[4] ഗോതമ്പ് കൃഷി വ്യാവസായിക അടിസ്ഥാനത്തിൽ ഘാനയിൽ ആദ്യമായി വിജയകരമായി നടപ്പിൽ വരുത്തിയത് മസ് റൂർ അഹമദിന്റെ നേതൃത്തതിലാണ്.[4][5]

പാകിസ്താനിൽ

തിരുത്തുക

ഘാനയിൽ നിന്ന് തിരികെ സ്വദേശത്തെത്തിയ മസ്റൂർ അഹമദിയ്യ ജമാ അത്തിന്റെ വിവിധ സ്ഥാനങ്ങൾ വഹിച്ച ശേഷം 1997ൽ പാകിസ്താൻ അഹമദിയയ്യുടെ പരമാധ്യക്ഷൻ ആയി അവരോധിക്കപ്പെട്ടു.[6]

അഹമദിയ്യ ആസ്ഥാനമായ റബ്വ (Rabwah) യുടെ പേര് മാറ്റി ചേനാബ് നഗർ എന്നാക്കികൊണ്ട് പഞ്ചാബ് അസംബ്ലിയിൽ 1999 ഒരു പ്രമേയം പാസ്സാക്കുകയുണ്ടായി. റബ്‌വ എന്ന വാക്ക് ഖുർആനിക പദമാണ് എന്നതായിരുന്നു പേരുമാറ്റത്തിനു സർക്കാർ പറഞ്ഞിരുന്ന കാരണം. പുതിയ പേരെഴുതിയ ബോർഡുകളെക്കുറിച്ചുള്ള തർക്കത്തിൽ മസ്റൂർ അഹമദും ചില സഹപ്രവർത്തകരും അറസ്റ്റ് ചെയ്യപ്പെട്ട് തടവിലായി. പതിനൊന്ന്  ദിവസം തടവിൽ കഴിഞ്ഞ ശേഷം കുറ്റം ചുമത്താതെ വിട്ടയക്കപ്പെടുകയായിരുന്നു ഏവരും.

ഖിലാഫത്ത്

തിരുത്തുക

തന്റെ മുൻഗാമിയായ മിർസ താഹിർ അഹ്മദിന്റെ നിര്യാണത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം 2003 ഏപ്രിൽ 22 നാണ് മസ്റൂർ അഹമദ് അഞ്ചാമത്തെ ഖിലാഫയായി തിരഞ്ഞെടുക്കപ്പെട്ടത്.

അഭിസംബോധനകൾ

തിരുത്തുക

ഡച്ച് പാർലമെന്റിൽ

തിരുത്തുക

2015 ഒക്ടോബർ 6ആം തീയതി ഹേഗിലെ ഡച്ച് പാർലമെന്റിൽ വിദേശകാര്യ കമിറ്റി മുമ്പാകെ സംസാരിച്ചു.[7]

കാനേഡിയൻ പാർലമെന്റിൽ

തിരുത്തുക

2016 ഒക്ടോബർ 17നു കാനേഡിയ പാർലമെന്റിന്റെ ഇരുസഭകളും മസ്റൂർ അഹമദിനു സ്വീകരണമേകി. പ്രധാനമന്ത്രി ജ്സ്റ്റിൻ ട്രൂഡോ, കാബിനറ്റ് അംഗങ്ങൾ എം.പി മാർ എന്നിവർ സന്നിഹിതരായിരുന്നു.[8] [9]

അവലംബങ്ങൾ

തിരുത്തുക
  1. "Justice Is Needed In Society To Achieve World Peace". World Religion News. 26 October 2015. Retrieved 21 April 2016.
  2. "The Blame Game: Is Religion Truly the Cause of Disorder in the World Today?". The Review of Religions (CAL). December 2015. Retrieved 2016-04-21.
  3. "Peace Initiatives". Archived from the original on 2015-09-29. Retrieved 3 October 2015.
  4. 4.0 4.1 "Life Sketch and Services of His Holiness Hazrat Mirza Masroor Ahmad Khalifatul Masih V".
  5. "Supreme Head of Ahmadiyya Movement calls on President Kufuor".
  6. "Life Sketch and Services of His Holiness Hazrat Mirza Masroor Ahmad Khalifatul Masih V".
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-22. Retrieved 2016-11-06.
  8. https://www.rabwah.net/canadian-pm-justin-trudeau-welcomes-khalifa-of-islam-to-parliament-hill/
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-22. Retrieved 2016-11-04.
"https://ml.wikipedia.org/w/index.php?title=മിർസ_മസ്റൂർ_അഹമദ്&oldid=4100600" എന്ന താളിൽനിന്ന് ശേഖരിച്ചത്