മിഖായിൽ ബക്തിൻ
പ്രശസ്തനായ റഷ്യൻ സാഹിത്യകാരനും ചിന്തകനുമായിരുന്നു മിഖായിൽ ബക്തിൻ(Mikhail Bakhtin).
ജനനം | 16 November [O.S. 4 November] 1895 Oryol, Russian Empire |
---|---|
മരണം | 7 മാർച്ച് 1975 Moscow, Russian SFSR | (പ്രായം 79)
കാലഘട്ടം | 20th-century philosophy |
പ്രദേശം | Russian Philosophy |
ചിന്താധാര | Dialogic criticism |
പ്രധാന താത്പര്യങ്ങൾ | Semiotics, literary criticism |
ശ്രദ്ധേയമായ ആശയങ്ങൾ | Heteroglossia, dialogism, chronotope, carnivalesque, polyphony |
സ്ഥാപനങ്ങൾ | Mordovian Pedagogical Institute |
സ്വാധീനിക്കപ്പെട്ടവർ |
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ജീവിതത്തിലെ ഊർജ്വസവലമായ കാലഘട്ടത്തിൽ ഭരണകൂടത്താൽ നിരന്തരം വെട്ടയാടപ്പെടുക, സ്വന്തം പേരിൽ എഴുതുവാൻ പോലും കഴിയാതിരിക്കുക, എഴുതിയതൊന്നും ആരും കണക്കിലെടുക്കതിരിക്കുക , നാടുകടത്തപ്പെട്ട് വിദൂര ദേശങ്ങളിൽ അജ്ഞാതനായി കഴിയാൻ വിധിക്കപ്പെടുക പിന്നെ സംവത്സരങ്ങൾക്കു ശേഷം പെട്ടെന്ന് തിരിച്ചരിയപ്പെടുക.അതോടെ സര്വരധ്യനായി മാറുക.വിസ്മയകരമായ ഒരു ഉയിര്തെഴുന്നെല്പിന്റെ കഥയാണ് റഷ്യൻ സാഹിത്യ ചിന്തകനായ മിഖായിൽ ബക്തിന്റെത്.സമകാലിക സാഹിത്യ പഠന രംഗത്ത് ഗണ്യമായ സ്വാധീനമുണ്ട് അദ്ദേഹതിന്റെ ചിന്തകൾക്ക്.ഡയലോജിസം (Dialogism) എന്നാണ് ബക്തിന്റെ സാഹിത്യ സിദ്ധാന്തം അറിയപ്പെടുന്നത്.ജനപ്രിയ സംസ്കാരം , ഉത്സവം എന്നിവയ്ക്ക് സംസ്കാരത്തിന്റെ രൂപപ്പെടലിൽ ഉള്ള സ്വാധീനത്തെ അദ്ദേഹം എടുത്തു കാണിച്ചു.നോവലിനെ പറ്റി അദ്ദേഹം ആവിഷ്കരിച്ച സിദ്ധാന്തങ്ങൾ അചുംബിതമായ ആശയങ്ങൾ ആയിരുന്നു.[അവലംബം ആവശ്യമാണ്]
ജീവിത രേഖ
തിരുത്തുകമോസ്കോക്ക് തെക്കുഭാഗത്തുള്ള ഒറീൽ എന്നാ ഒരു ഇടത്തരം പട്ടണത്തിൽ 1895 നവംബർ 16-നു മിഖായിൽ മിഖയിലോവിച് ബക്തിൻ ജനിച്ചു(റഷ്യൻ ഭാഷയിൽ ശരിയായ ഉച്ചാരണം ബഹ്ചിൻ എന്നാണ്).അദ്ദേഹത്തിന്റെ പിതാവ് ബാങ്ക് ജീവനക്കാരനായിരുന്നു.ജർമനിക്കാരിയായ ആയയാണ് ബക്തിനെ ബാല്യകാലത്ത് പരിചരിച്ചത്. അതിനാൽ ജർമൻ ഭാഷയും ബാല്യ കാലത്ത് തന്നെ ബക്തിനു വശമായി.അച്ഛനുണ്ടായ സ്ഥലം മാറ്റങ്ങൾക്കനുസരിച്ച് റഷ്യൻ സാമ്രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ ബക്തിൻ വിദ്യഭ്യാസം നടത്തി.അത്യന്തം വ്യത്യസ്തങ്ങൾ ആയിരുന്നു ഓരോ സ്ഥലവും.സംസ്കാരങ്ങളുടെയും ഭാഷകളുടെയും വൈവിധ്യം പിന്നീട് ബക്തിന്റെ വിഷയമാകാൻ ബാല്യകാല ജീവിതം സഹായിച്ചു.
ബാഹ്യ കണ്ണികൾ
തിരുത്തുകhttp://www.iep.utm.edu/bakhtin/
- ↑ Y. Mazour-Matusevich (2009), Nietzsche's Influence on Bakhtin's Aesthetics of Grotesque Realism, CLCWeb 11:2