മിഷിയോ കാക്കു

(Michio Kaku എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു അമേരിക്കൻ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനാണ് (Theoretical Physicist) ഡോ. മിഷിയോ കാക്കു (1947 ജനുവരി 24). സിറ്റി കോളേജ് ഓഫ് ന്യൂ യോർക്കിലെ ഹെന്റി സെമറ്റ് പ്രഫസർ ആയ ഡോ.കാക്കു String field theory യുടെ ഉപജ്ഞാതാക്കളിൽ ഒരാളാണ്. ശാസ്ത്രസംബന്ധിയായ അനേകം പുസ്തകങ്ങൾ എഴുതിയിട്ടുള്ള അദ്ദേഹം ശാസ്ത്രത്തെ ജനകീയമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. റേഡിയോ, ടെലിവിഷൻ , സിനിമ എന്നീ മാധ്യമങ്ങളിലും നിരന്തരമായി പ്രത്യക്ഷപ്പെടാറുണ്ട്. ഓൺ ലൈൻ ബ്ലോഗിലും അനേകം ലേഖനങ്ങൾ എഴുതാറുണ്ട്.

Michio Kaku
加来 道雄
ഡോ. മിഷിയോ കാക്കു
ജനനം (1947-01-24) ജനുവരി 24, 1947  (77 വയസ്സ്)
ദേശീയതഅമേരിക്കന്
കലാലയംഹാർവാർഡ് യൂണിവേഴ്സിറ്റി (B.S., 1968)
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബർക്കിലി (Ph.D., 1972)
അറിയപ്പെടുന്നത്String field theory, Popular science
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംTheoretical physics
സ്ഥാപനങ്ങൾCity University of New York
New York University
Institute for Advanced Study
ഡോക്ടർ ബിരുദ ഉപദേശകൻസ്റ്റാൻലി മാൻഡെൽസ്റ്റാം

ജീവിതരേഖ

തിരുത്തുക

കാലിഫോർണിയയിലെ സാൻ ഹോസെ എന്ന സ്ഥലത്ത് ജപ്പാൻ വംശജരായ മാതാപിതാക്കൾക്ക് കാക്കു ജനിച്ചു. അദ്ദേഹത്തിന്റെ മുത്തച്ഛന് 1906 ഇലെ സാൻഫ്രാൻസിസ്കോ ഭൂകമ്പത്തെത്തുടർന്ന് ശുദ്ധീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അമേരിക്കയിൽ എത്തിയതായിരുന്നു. ഡോ.കാക്കുവിന്റെ പിതാവ് ജനിച്ചത് കാലിഫോർണിയയിലാണെങ്കിലും പഠിച്ചത് ജപ്പാനിൽ ആയിരുന്നു. രണ്ട് സഹോദരങ്ങൾ ഉണ്ട്.

പൌലോ ആൾട്ടോയിലെ കബ്ബെർളി ഹൈസ്ക്കൂളിൾ പഠിക്കുമ്പോൾ കാക്കു വീട്ടിലെ ഗരാജിൽ ഒരു ആറ്റം സ്മാഷർ നിർമ്മിച്ചു. ന്യൂ മെക്സിക്കോയിലെ അൽ ബുകെർ ക്യൂയില് വച്ച് നടന്ന നാഷണൽ സയൻസ്ഫെയറിൽ ഭൌതികശാസ്ത്രജ്ഞനായ ഏദ്വേഡ് ടെല്ലറിന്റെ ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹം കാക്കുവിനെ തന്റെ പിൻഗാമിയായി കണക്കാക്കി ഹെർട്ട്സ് എഞ്ജിനീയറിങ് സ്കോളർഷിപ്പിനായി തിരഞ്ഞെടുത്തു. 1968 ഇല് ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം പൂർത്തിയാക്കിയ കാക്കു ഭൌതികശാസ്ത്രത്തിൽ ക്ലാസ്സിൽ ഒന്നാമനായിരുന്നു. പിന്നീട് 1972 ഇൽ ബെർക്കിളിയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയില് നിന്നും പി എച് ഡി സ്വന്തമാക്കി. അതേ വർഷം തന്നെ പ്രിൻസ് ടൺ യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപനം തുടങ്ങി. വിയറ്റ്നാം യുദ്ധത്തിന്റെ സമയത്ത് ജോർജ്ജിയയിലെ ഫോർട്ട് ബെന്നിങ്ങില് കാക്കു തന്റെ യു എസ് ആർമി പരിശീലനവും വാഷിങ്ടണിലെ ഫോർട്ട് ലൂയിസിൽ നിന്ന് അഡ്വാൻസ്ഡ് ഇൻഫാൻട്രി പരിശീലനവും പൂർത്തിയാക്കി. ഏതായാലും കാക്കു പട്ടാളജീവിതം തുടങ്ങുന്നതിന് മുമ്പേ വിയറ്റ്നാം യുദ്ധം അവസാനിച്ചു.

അക്കാദമിക് ജീവിതം

തിരുത്തുക

ന്യൂ യോർക്ക് യൂണിവേഴ്സിറ്റിയിലും പ്രിൻസ്റ്റണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ് വാൻസ്ഡ് സ്റ്റഡിയിലും വിസിറ്റിങ് പ്രഫസർ ആയിരുന്നു. ഇപ്പോൾ സിറ്റി കോളേജ് ഓഫ് ന്യൂയോർക്കിലെ ഹെന്റി സെമറ്റ് പ്രഫസർ ആയി പ്രവർത്തിക്കുന്നു.

കാക്കു superstring theory, supergravity, supersymmetry, hadronic physics എന്നീ വിഷയങ്ങളിൽ എഴുപതിലധികം ലേഖനങ്ങൾ ഭൗതികശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. 1974 ഇൽ പ്രൊ. കെയ്ജി കിക്കാവയുടെ കൂടെ ഒസാക്ക യൂണിവേഴ്സിറ്റിയിൽ കുറിച്ചുള്ള ആദ്യത്തെ കുറിപ്പുകൾ തയ്യാറാക്കി.

പോപുലർ സയൻസ്

തിരുത്തുക

ഡോ. കാക്കു ശാസ്ത്രത്തിനെ ജനകീയവൽക്കരിക്കുന്നതിൽ പ്രശസ്തനാണ്. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ടെലിവിഷൻ , റേഡിയോ പരിപാടികളും നടത്തുന്നുണ്ട്.

ഗ്രന്ഥങ്ങൾ

തിരുത്തുക
  • Physics of the Future
  • Physics of the Impossible
  • Hyperspace (book)|Hyperspace
  • Einstein's Cosmos
  • Parallel Worlds (book)|Parallel Worlds
  • Beyond Einstein (book)|Beyond Einstein (with Jennifer Thompson)
  • Visions: How Science Will Revolutionize the 21st Century

Hyperspace വില് പനയില് മുന് നിരയിലും ന്യൂ യോര് ക്ക് ടൈം സില് ഒന്നാം കിട ശാസ്ത്രപുസ്തകങ്ങളില് ഒന്നായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. Paraller Worlds സാമുവല് ജോണ് സണ് പുരസ്ക്കാരം നേടി.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മിഷിയോ_കാക്കു&oldid=3641194" എന്ന താളിൽനിന്ന് ശേഖരിച്ചത്