അഭ്രം
(Mica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിലിക്കേറ്റുകളുടേയും കാർബണിന്റേയും ഒരു കൂട്ടം രൂപപ്പെടുത്തുന്ന രാസസംയുക്തമെന്നു തോന്നാവുന്ന വസ്തുവാണ് അഭ്രം (Mica). താപ രോധകവും വൈദ്യുത രോധകവുമാണ് ഇത്. സാധാരണ ഭൂമിയിൽ പാളികളായി കണ്ടുവരുന്നു. താപരോധകമായും ഘർഷണം കുറക്കുവാനും അഭ്രം ഉപയോഗിക്കുന്നു.
ലഭ്യത
തിരുത്തുക2005-ൽ പുറത്തിറക്കിയ ബ്രിട്ടീഷ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് ഇന്ത്യയിലാണ് ലോകത്ത് ഏറ്റവുമധികം അഭ്രനിക്ഷേപം ഉള്ളത്. ചൈനയാണ് അഭ്രത്തിന്റെ ഉല്പാദനത്തിൽ മുൻപിൽ നിൽക്കുന്നത്.
ഇന്ത്യയിൽ ഛോട്ടാനാഗ്പൂർ പ്രദേശത്താണ് അഭ്രനിക്ഷേപം ധാരാളമായുള്ളത്. 20-ആം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് ലോകത്ത് ഉപയോഗിക്കുന്ന 75% അഭ്രവും ഇവിടത്തെ ഖനികളിൽ നിന്നും പ്രാകൃതരീതിയിലാണ് ഖനനം ചെയ്ത് സംസ്കരിച്ചിരുന്നത്[1].