മെസ്സിയർ 26
(Messier 26 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിച രാശിയിൽ സ്ഥിതിചെയ്യുന്ന തുറന്ന താരവ്യൂഹമാണ് മെസ്സിയർ 26 (M26) അഥവാ NGC 6694. ചാൾസ് മെസ്സിയർ 1764 ജൂൺ 20ന് ഈ താരവ്യൂഹത്തെ കണ്ടെത്തുകയും തന്റെ പട്ടികയിൽ ഇരുപത്തി ആറാമത്തെ അംഗമായി ഉൾപ്പെടുത്തുകയും ചെയ്തു.[1]
Messier 26 | |
---|---|
Observation data (J2000.0 epoch) | |
നക്ഷത്രരാശി | പരിച |
റൈറ്റ് അസൻഷൻ | 18h 45.2m |
ഡെക്ലിനേഷൻ | −09° 24′ |
ദൂരം | 5.0 kly (1534 pc) |
ദൃശ്യകാന്തിമാനം (V) | 8.0 |
ദൃശ്യവലുപ്പം (V) | 15.0′ |
ഭൗതികസവിശേഷതകൾ | |
ആരം | 22 ly |
കണക്കാക്കപ്പെട്ട പ്രായം | 8.9 കോടി വർഷം |
മറ്റ് പേരുകൾ | NGC 6694 |
ഇതും കാണുക: തുറന്ന താരവ്യൂഹം |
സവിശേഷതകൾ
തിരുത്തുക22 പ്രകാശവർഷം വ്യാസമുള്ള ഈ താരവ്യൂഹം ഭൂമിയിൽ നിന്ന് 5,000 പ്രകാശവർഷം അകലെയായാണ് സ്ഥിതിചെയ്യുന്നത്. 8.9 കോടി വർഷം പ്രായം കണക്കുകൂട്ടുന്ന ഈ താരവ്യൂഹത്തിലെ ഏറ്റവും ദീപ്തിയേറിയ നക്ഷത്രത്തിന്റെ ദൃശ്യകാന്തിമാനം 11.9 ആണ്. താരവ്യൂഹകാമ്പിനടുത്ത് നക്ഷത്രസാന്ദ്രത കുറവാണെന്നതാണ് M26 ന്റെ ഒരു സവിശേഷത. താരവ്യൂഹത്തിനും നമുക്കുമിടയിൽ താരവ്യൂഹത്തെ മറയ്ക്കുന്ന നക്ഷത്രാന്തരീയ മാദ്ധ്യമം ഉള്ളതാവാം ഇതിനു കാരണം.
അവലംബം
തിരുത്തുക- ↑ "മെസ്സിയർ 26". സെഡ്സ് മെസിയർ ഡാറ്റാബേസ്. സ്റ്റുഡന്റ്സ് ഫോർ ദി എക്സ്‌പ്ലൊറേഷൻ ആൻഡ് ഡെവലപ്മെന്റ് ഓഫ് സ്പേസ്. Retrieved 16 ഫെബ്രുവരി 2013.[പ്രവർത്തിക്കാത്ത കണ്ണി]