മെസ്സിയർ 15

(Messier 15 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാദ്രപദം രാശിയിലെ ഒരു ഗോളീയ താരവ്യൂഹമാണ് മെസ്സിയർ 15 (M15) അഥവാ NGC 7078. 1746-ൽ ജിയോവന്നി ഡൊമെനികോ മരാൾഡി കണ്ടെത്തിയ ഈ താരവ്യൂഹത്തെ 1764-ൽ ചാൾസ് മെസ്സിയർ തന്റെ പട്ടികയിൽ പതിനഞ്ചാമത്തെ അംഗമായി ചേർത്തു. 1200 കോടി വർഷം പ്രായമുള്ള M15 അറിയപ്പെടുന്ന ഏറ്റവും പ്രായമേറിയ ഗോളീയ താരവ്യൂഹങ്ങളിലൊന്നാണ്.

മെസ്സിയർ 15
മെസ്സിയർ 15, ഹബിൾ ബഹിരാകാശ ദൂരദർശിനി എടുത്ത ചിത്രം
Observation data (J2000 epoch)
ക്ലാസ്സ്IV[1]
നക്ഷത്രരാശിഭാദ്രപദം
റൈറ്റ് അസൻഷൻ21h 29m 58.33s[2]
ഡെക്ലിനേഷൻ+12° 10′ 01.2″[2]
ദൂരം33 kly (10 kpc)[3]
ദൃശ്യകാന്തിമാനം (V)+6.2
പ്രത്യക്ഷവലുപ്പം (V)18′.0
ഭൗതിക സവിശേഷതകൾ
പിണ്ഡം5.6×105[4] M
ആരം~88 ly[5]
VHB15.83
ലോഹീയത–2.37[6] dex
കണക്കാക്കപ്പെടുന്ന പ്രായം12.0 Gyr[7]
പ്രധാന സവിശേഷതകൾsteep central cusp
മറ്റ് പേരുകൾNGC 7078, GCl 120[8]
ഇതും കാണുക: ഗോളീയ താരവ്യൂഹം

നിരീക്ഷണം

തിരുത്തുക

ദൃശ്യകാന്തിമാനം 6.2 ഉള്ള M15നെ തെളിഞ്ഞ ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് കഷ്ടിച്ച് കാണാനാകും. ബൈനോകുലറുകളോ ചെറിയ ദൂരദർശിനികളോ ഉപയോഗിച്ചാൽ അവ്യക്തമായ ഒരു നക്ഷത്രത്തെപ്പോലെയാണ് ഈ താരവ്യൂഹം ദൃശ്യമാകുക.[9] 15 സെന്റിമീറ്ററെങ്കിലും അപ്പെർച്വർ ഉള്ള ദൂരദർശിനികൾക്ക് ഇതിലെ നക്ഷത്രങ്ങളെ വേർതിരിച്ചുകാണാൻ സാധിക്കും. താരവ്യൂഹത്തിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രങ്ങളുടെ ദൃശ്യകാന്തിമാനം 12.6 ആണ്. 18 ആർക്‌മിനിറ്റ് ആണ് M15 ന്റെ കോണീയ വ്യാസം.[9]

സവിശേഷതകൾ

തിരുത്തുക

175 പ്രകാശവർഷം വ്യാസമുള്ള M15 ഭൂമിയിൽ നിന്ന് 33,600 പ്രകാശവർഷം അകലെയാണ് സ്ഥിതിചെയ്യുന്നത്.[9] താരവ്യൂഹത്തിന്റെ തേജസ്സ് സൂര്യന്റെ 3.6 ലക്ഷം മടങ്ങാണ്, കേവലകാന്തിമാനം -9.2. ആകാശഗംഗയിലെ ഏറ്റവും നക്ഷത്രസാന്ദ്രതയേറിയ ഗോളീയ താരവ്യൂഹങ്ങളിലൊന്നാണ് M15. ഈ താരവ്യൂഹം കാമ്പിന്റെ സങ്കോചത്തിന് വിധേയമായിട്ടുണ്ട്. താരവ്യൂഹത്തിന്റെ കേന്ദ്രത്തിൽ നക്ഷത്രസാന്ദ്രത അസാധാരണമാം വിധം ഉയർന്ന മേഖലയുണ്ട്, ഈ നക്ഷത്രങ്ങൾ ഒരു തമോദ്വാരത്തിന് ചുറ്റുമായിരിക്കണം സ്ഥിതിചെയ്യുന്നത്.[10]

ഒരു ലക്ഷത്തിലേറെ നക്ഷത്രങ്ങൾ താരവ്യൂഹത്തിലുണ്ട്.[9] 112 ചരനക്ഷത്രങ്ങളും 8 പൾസാറുകളും ഇവയിൽപ്പെടുന്നു. M15 C ഒരു ഇരട്ട ന്യൂട്രോൺ നക്ഷത്ര വ്യവസ്ഥയാണ്. ഒരു ഗോളീയ താരവ്യൂഹത്തിനുള്ളിൽ ആദ്യമായി ഒരു ഗ്രഹനീഹാരിക നിരീക്ഷിക്കപ്പെട്ടത് M15 ലാണ് - പീസ് 1.[11] 1928-ലാണ് ഇത് കണ്ടെത്തിയത്. അതിനുശേഷം മൂന്ന് ഗ്രഹനീഹാരികകളേ ഗോളീയ താരവ്യൂഹങ്ങൾക്കുള്ളിൽ ഇതുവരെ നിരീക്ഷിക്കപ്പെട്ടിട്ടുള്ളൂ.[12]

ഉഹുറു, ചന്ദ്ര എക്സ്-റേ ദൂരദർശിനി എന്നീ ഉപഗ്രഹങ്ങൾ M15-ൽ Messier 15 X-1 (4U 2129+12), Messier 15 X-2 എന്നീ രണ്ട് എക്സ്-റേ സ്രോതസ്സുകളെ കണ്ടെത്തിയിട്ടുണ്ട്.[13][14] Messier 15 X-1 ഭാദ്രപദം രാശിയിലെത്തന്നെ ആദ്യമായി നിരീക്ഷിക്കപ്പെട്ട എക്സ് റേ സ്രോതസ്സാണ്.

 
M15 ന്റെ സ്ഥാനം
  1. Shapley, Harlow; Sawyer, Helen B. (1927), "A Classification of Globular Clusters", Harvard College Observatory Bulletin (849): 11–14, Bibcode:1927BHarO.849...11S. {{citation}}: Unknown parameter |month= ignored (help)
  2. 2.0 2.1 Goldsbury, Ryan; et al. (2010), "The ACS Survey of Galactic Globular Clusters. X. New Determinations of Centers for 65 Clusters", The Astronomical Journal, 140 (6): 1830–1837, arXiv:1008.2755, Bibcode:2010AJ....140.1830G, doi:10.1088/0004-6256/140/6/1830. {{citation}}: Unknown parameter |month= ignored (help)
  3. Hessels, J. W. T.; et al. (2007), "A 1.4 GHz Arecibo Survey for Pulsars in Globular Clusters", The Astrophysical Journal, 670 (1): 363–378, arXiv:0707.1602, Bibcode:2007ApJ...670..363H, doi:10.1086/521780. {{citation}}: Unknown parameter |month= ignored (help)
  4. Marks, Michael; Kroupa, Pavel (2010), "Initial conditions for globular clusters and assembly of the old globular cluster population of the Milky Way", Monthly Notices of the Royal Astronomical Society, 406 (3): 2000–2012, arXiv:1004.2255, Bibcode:2010MNRAS.406.2000M, doi:10.1111/j.1365-2966.2010.16813.x. {{citation}}: Unknown parameter |month= ignored (help)CS1 maint: unflagged free DOI (link) Mass is from MPD on Table 1.
  5. distance × sin( diameter_angle / 2 ) = 88 ly radius
  6. Boyles, J.; et al. (2011), "Young Radio Pulsars in Galactic Globular Clusters", The Astrophysical Journal, 742 (1): 51, arXiv:1108.4402, Bibcode:2011ApJ...742...51B, doi:10.1088/0004-637X/742/1/51. {{citation}}: Unknown parameter |month= ignored (help)
  7. Koleva, M.; et al. (2008), "Spectroscopic ages and metallicities of stellar populations: validation of full spectrum fitting", Monthly Notices of the Royal Astronomical Society, 385 (4): 1998–2010, arXiv:0801.0871, Bibcode:2008MNRAS.385.1998K, doi:10.1111/j.1365-2966.2008.12908.x {{citation}}: Unknown parameter |month= ignored (help)CS1 maint: unflagged free DOI (link)
  8. "SIMBAD Astronomical Database". Results for NGC 7078. Retrieved 2006-11-16.
  9. 9.0 9.1 9.2 9.3 http://www.astropix.com/HTML/SHOW_DIG/M15_Pease1.HTM
  10. Gerssen, J; van der Marel, R P; Gebhardt, K; Guhathakurta, P; Peterson, R C; Pryor, C (2003). "Hubble Space Telescope Evidence for an Intermediate-Mass Black Hole in the Globular Cluster M15. II. Kinematic Analysis and Dynamical Modeling" (PDF). Astronomical Journal. 125 (1): 376–377. arXiv:astro-ph/0210158. Bibcode:2003AJ....125..376G. doi:10.1086/345574.{{cite journal}}: CS1 maint: multiple names: authors list (link)
  11. Cohen, J. G.; Gillett, F. C. (1989). "The peculiar planetary nebula in M22". Astrophysical Journal. 346: 803–807. Bibcode:1989ApJ...346..803C. doi:10.1086/168061.{{cite journal}}: CS1 maint: multiple names: authors list (link)
  12. http://www.seds.org/messier/more/m015_h2.html
  13. Forman W, Jones C, Cominsky L, Julien P, Murray S, Peters G (1978). "The fourth Uhuru catalog of X-ray sources". Astrophysical Journal Supplement Series. 38: 357. Bibcode:1978ApJS...38..357F. doi:10.1086/190561.{{cite journal}}: CS1 maint: multiple names: authors list (link)
  14. White NE, Angelini L (2001). "The discovery of a second luminous low-mass X-ray binary in the globular cluster M15". Astrophysical Journal Letters. 561 (1): L101–5. arXiv:astro-ph/0109359. Bibcode:2001ApJ...561L.101W. doi:10.1086/324561.

നിർദ്ദേശാങ്കങ്ങൾ:   21h 29m 58.38s, +12° 10′ 00.6″

"https://ml.wikipedia.org/w/index.php?title=മെസ്സിയർ_15&oldid=1716141" എന്ന താളിൽനിന്ന് ശേഖരിച്ചത്