മെമെസിലോൺ ഇടുക്കിയാനം
(Memecylon idukkianum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മെലാസ്റ്റൊമാറ്റേസീ സസ്യകുടുംബത്തിലെ ഒരു അംഗമാണ് മെമെസിലോൺ ഇടുക്കിയാനം (ശാസ്ത്രീയനാമം: Memecylon idukkianum). ഒരു ചെറുമരമായി വളരുന്ന ഈ സസ്യം കേരളത്തിൽ മതികെട്ടാൻ ചോല ദേശീയോദ്യാനത്തിൽ നടന്ന മൂന്നു വർഷം നീണ്ടു നിന്ന സസ്യ സർവേയിലാണ് ആദ്യമായി കണ്ടെത്തിയത്. മതികെട്ടാൻ ചോല ദേശീയോദ്യാനത്തിലും ചുറ്റുവട്ടത്തുമുള്ള എട്ട് സ്ഥലങ്ങളിൽ മാത്രമാണ് ഇത് വളരുന്നതായി കണ്ടെത്തിയിട്ടുള്ളത്.[1][2]
മെമെസിലോൺ ഇടുക്കിയാനം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. idukkianum
|
Binomial name | |
Memecylon idukkianum |
വിവരണം
തിരുത്തുകനാലു കോണുകളുള്ള തണ്ടുകളും അറ്റം കൂർത്ത ഇലകളും സൈം പൂങ്കുലകളിൽ വിരിയുന്ന വെളുത്ത പൂവുകളും കടും നീല കായകളുമാണ് ഈ ചെടിയുടെ പ്രത്യേകതകൾ. [1][2]